Tuesday, February 10, 2009
ഹാര്മണ്ട് ആന്‍ഡ് ബ്ലെയ്ന്‍ ഖത്തറില്‍
ദോഹ:ഇറ്റാലിയന്‍ ബ്രാന്‍ഡ് പേള്‍ ഖത്തറില്‍ സ്റ്റോര്‍ തുറന്നു.ഹാര്മണ്ട് ആന്‍ഡ് ബ്ലെയ്ന്‍ എന്ന ഇറ്റാലിയന്‍ ഫാഷന്‍ ബൗത്തിഖിന്റെ ഖത്തറിലെ ആദ്യ സ്റ്റോറാണ് പേള്‍ ഖത്തറിലെ പോര്‍ട്ടോ അറേബ്യയില്‍ ഉദ്ഘാടനംചെയ്തത്. പേള്‍ ഖത്തറില്‍ ഒരു മാസത്തിനിടെ തുറക്കുന്ന മൂന്നാമത്തെ ഫാഷന്‍ കമ്പനി സ്റ്റോറാണിത്.
പേള്‍ ഖത്തറിന്റെ ഉടമകളായ യുനൈറ്റഡ് ഡവലപ്പ്മെന്റ് കമ്പനി അനുബന്ധകമ്പനിയായ യുനൈറ്റഡ് ഫാഷന്‍ കമ്പനിയാണ് (യു.എഫ്.സി.) ഇറ്റാലിയന്‍ കമ്പനിക്ക് ഖത്തറിലേക്കുള്ള പ്രവേശം യാഥാര്‍ഥ്യമാക്കിയത്.
സമുദ്രത്തിലൂടെയുള്ള ജെറ്റ് സ്കിയില്‍ ലോക റെക്കോഡ് സ്ഥാപിച്ച സ്പാനിഷ് സാഹസികന് അല്‍വറോ ഡി ടിജാഡയുടെ സാന്നിധ്യത്തിലായിരുന്നു ഹാര്മണ്ട് ആന്‍ഡ് ബ്ലെയ്ന്‍ ഉദ്ഘാടനം.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും എല്ലാ പ്രായക്കാര്‍ക്കും അവരുടെ വിവിധ അഭിരുചികള്‍ക്കനുസൃതമായ ഫാഷന്‍ സ്റ്റോറുകള്‍ തുറക്കുകയെന്ന യു.എഫ്.സി.യുടെ നയത്തിന്റെ ഭാഗമാണ് പുരുഷന്മാരുടെ കാഷ്വല്‍ ഫാഷന്വസ്ത്രങ്ങള്ക്കുള്ള പുതിയ ഷോറൂമെന്ന് ജനറല്‍ മാനേജര്‍ മാലിക് അവാന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള വസ്ത്രങ്ങളുമായി ഗിയാന്‍ ഫ്രാങ്കോ ഫിറി, പുരുഷന്മാരുടെ സ്മാര്‍ട്ട് ഫാഷന്‍ വസ്ത്രങ്ങള്‍ക്കുള്ള സ്റ്റെഫാനോ റിക്കി എന്നീ സ്റ്റോറുകള്‍ ഈയിടെ തുറന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.
Subscribe to:
Post Comments (Atom)
1 comment:
ഇറ്റാലിയന്‍ ബ്രാന്‍ഡ് പേള്‍ ഖത്തറില്‍ സ്റ്റോര്‍ തുറന്നു.ഹാര്മണ്ട് ആന്‍ഡ് ബ്ലെയ്ന്‍ എന്ന ഇറ്റാലിയന്‍ ഫാഷന്‍ ബൗത്തിഖിന്റെ ഖത്തറിലെ ആദ്യ സ്റ്റോറാണ് പേള്‍ ഖത്തറിലെ പോര്‍ട്ടോ അറേബ്യയില്‍ ഉദ്ഘാടനംചെയ്തത്. പേള്‍ ഖത്തറില്‍ ഒരു മാസത്തിനിടെ തുറക്കുന്ന മൂന്നാമത്തെ ഫാഷന്‍ കമ്പനി സ്റ്റോറാണിത്.
Post a Comment