Friday, January 2, 2009

ദോഹയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയും

ദോഹ:ഇന്ധന സര്‍ചാര്‍ജ് 15 ശതമാനവരെ കുറക്കാനുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ തീരുമാനത്തെതുടര്‍ന്ന് ദോഹയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയും.

ദോഹയില്‍നിന്നുള്ള വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകളില്‍ സര്‍ചാര്‍ജ് ഇളവ് പ്രാബല്യത്തില്‍വന്നു. റിട്ടേണ്‍ ടിക്കറ്റില്‍ ഏകദേശ 300 റിയാലിന്റെ കുറവുണ്ടാകും.

പെട്രോളിന് അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്ന സാഹചര്യത്തില്‍ ഗള്‍ഫിലെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുറക്കുമെന്ന് 'താരോദയം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. 30 ശതമാന വരെ നിരക്കിളവ് നല്‍കാനാണ് ചില കമ്പനികളുടെ തീരുമാനം. ആറു മാസത്തിനിടക്ക് എണ്ണവിലയില്‍ 60 ശതമാനത്തിലധിക കുറവ് വന്ന സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ ഇതിന്റെ ആനുകൂല്യ ഉപഭോക്താക്കളുമായി പങ്കുവെക്കാന്‍ തീരുമാനിച്ചത്.

പ്രാഥമികമായി 15 ശതമാന സര്‍ചാര്‍ജ് ഇളവ് പ്രഖ്യാപിച്ച ഖത്തര്‍ എയര്‍വെയ്സ്, എണ്ണവില ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വീണ്ടു കുറക്കുമെന്ന് സൂചിപ്പിച്ചിട്ടുണ്ട്. സര്‍ചാര്‍ജില്‍ ഇളവ് വരുത്തിയ ഖത്ത്ര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ തീരുമാന നടാക്കാന്‍ ദോഹയില്‍നിന്ന് സര്‍വീസ് നടത്തുന്ന മറ്റ് എയര്‍ലൈനുകളു ബാധ്യസ്ഥരാണ്. ഇതനുസരിച്ച് കേരളത്തിലേക്ക് സര്‍വീസുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്ത്യന്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്സ്, ഒമാന്‍ എയര്‍വെയ്സ്, കുവൈത്ത് എയര്‍വെയ്സ് തുടങ്ങിയ എയര്‍ലൈനുകളില്‍ കുറവ് വരേണ്ടതാണ്. അതേസമയ ഇപ്പോള്‍ തന്നെ ഏറ്റവു കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത് എന്നതിനാല്‍ എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കുറക്കില്ലെന്ന് എയര്‍ ഇന്ത്യയുടെ ബഹ്റൈന്‍ മാനേജറായി ചുമതലയേറ്റ മീനാക്ഷി മല്ലിക് കഴിഞ്ഞ ദിവസ പറഞ്ഞിരുന്നു. ഇനിയു നിരക്ക് കുറച്ചാല്‍ കമ്പനി നഷ്ടത്തിലാകുമെന്നു അവര്‍ വ്യക്തമാക്കി.

ഇന്ത്യയിലെ 20 റൂട്ടുകളിലെ നിരക്ക് 80 ശതമാനവരെ എയര്‍ ഇന്ത്യ കുറച്ചിട്ടുണ്ട്. ആഭ്യന്തര സെക്ടറില്‍ ജെറ്റ് എയര്‍വെയ്സു നിരക്ക് കുറച്ചു. ഗള്‍ഫിന് പുറമെ അന്താരാഷ്ട്ര തലത്തിലുള്ള പ്രമുഖ എയര്‍ലൈനുകള്‍ നിരക്ക് കുറക്കുന്നുണ്ട്. ബ്രിട്ടനിലെ വിമാനക്കമ്പനികള്‍ ഇന്ത്യയിലേക്കടക്കമുള്ള ടിക്കറ്റ് നിരക്ക് 25 ശതമാന കുറച്ചു. 1980കള്‍ക്കുശേഷമുള്ള ഏറ്റവു കുറഞ്ഞ നിരക്കാണിത്.

യാത്രക്കാര്‍ കുറയുന്നതിനെതുടര്‍ന്ന് സര്‍വീസ് നഷ്ടത്തിലാകുന്ന സാഹചര്യത്തില്‍ ദോഹയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറക്കാന്‍ ചില എയലൈനുകള്‍ക്ക് പദ്ധതിയുണ്ട്. ദോഹയില്‍നിന്ന് കൊളബോ വഴി കോഴിക്കോട്ടേക്കുള്ള സര്‍വീസ് ഈമാസ 15ന് നിലയ്ക്കു. ദോഹ-കോഴിക്കോട് റൂട്ടിലെ പ്രതിവാര സര്‍വീസ് കുറക്കാന്‍ ജെറ്റ് എയവെയ്സിന് പദ്ധതിയുണ്ട്.

2 comments:

Unknown said...

ഇന്ധന സര്‍ചാര്‍ജ് 15 ശതമാനവരെ കുറക്കാനുള്ള ഖത്തര്‍ എയര്‍വെയ്സിന്റെ തീരുമാനത്തെതുടര്‍ന്ന് ദോഹയില്‍നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുറയും.

ദോഹയില്‍നിന്നുള്ള വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകളില്‍ സര്‍ചാര്‍ജ് ഇളവ് പ്രാബല്യത്തില്‍വന്നു. റിട്ടേണ്‍ ടിക്കറ്റില്‍ ഏകദേശ 300 റിയാലിന്റെ കുറവുണ്ടാകും.

e-Pandithan said...

അവസാനം നമ്മുടെ ബസ്സ് ചാര്‍ജ് = ദോഹ എയര് ടിക്കെറ്റ് ചാര്‍ജ് ആകുമോ സഹോദര?