Monday, February 9, 2009

ഗള്‍ഫില്‍ ഇന്ത്യക്കാരുടെ നിയമനം മരവിപ്പിക്കുന്നു

ദോഹ:ഗള്‍ഫില്‍ ഇന്ത്യക്കാരുടെ ജോലി സാധ്യത മങ്ങുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളില്‍ പകുതിയും വിദേശ ജോലിക്കാരെ നിയമിക്കുന്നത് അവസാനിപ്പിച്ചു.

30 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ 53 ശതമാനം കമ്പനികള്‍ വിദേശികളുടെ നിയമനം മരവിപ്പിച്ചു കഴിഞ്ഞു.

17 ശതമാനം കമ്പനികള്‍വരും മാസങ്ങളില്‍ ഈ നിലപാടെടുക്കുമെന്നാണു സൂചന. യുഎഇ, സൌദി, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണു വിദേശ ജീവനക്കാരെ നിയമിക്കുന്നത് നിയന്ത്രിച്ചത്.

15 ലക്ഷത്തോളം ഇന്ത്യക്കാരുള്ള യുഎഇയിലെ സ്ഥിതിയാകും കൂടുതല്‍ മോശം. സാമ്പത്തിക മാന്ദ്യത്തിനു ദുബായിലെ ആയിരക്കണക്കിനു ജീവനക്കാര്‍, പ്രത്യേകിച്ച് റിയല്‍ എസ്റേറ്റ് മേഖലയിലുള്ളവര്‍ ഇരയായിക്കഴിഞ്ഞു.

സാമ്പത്തിക മാന്ദ്യം തരണം ചെയ്യാന്‍ പല കമ്പനികളും കണ്ട എളുപ്പമാര്‍ഗം ശമ്പളം മരവിപ്പിക്കുകയാണ്. ശമ്പളനിരക്കു കുറച്ചും ജീവനക്കാരെ വെട്ടിച്ചുരുക്കിയും ബജറ്റ് സന്തുലിതമാക്കാനുള്ള ശ്രമത്തിലാണവര്‍. 15 ശതമാനം കമ്പനികള്‍ ലേ ഓഫ് പ്രഖ്യാപിച്ചു കഴിഞ്ഞു. 20 ശതമാനം കമ്പനികള്‍ ഇതേക്കുറിച്ചു ചിന്തിച്ചു വരുന്നു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗള്‍ഫില്‍ ഇന്ത്യക്കാരുടെ ജോലി സാധ്യത മങ്ങുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ കമ്പനികളില്‍ പകുതിയും വിദേശ ജോലിക്കാരെ നിയമിക്കുന്നത് അവസാനിപ്പിച്ചു.

30 ലക്ഷത്തോളം ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് ഗള്‍ഫ് രാജ്യങ്ങളിലെ 53 ശതമാനം കമ്പനികള്‍ വിദേശികളുടെ നിയമനം മരവിപ്പിച്ചു കഴിഞ്ഞു.