ദോഹ:ആരോഗ്യസംരക്ഷണത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസി സമൂഹത്തെ ബോധവല്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് 'ശുചിത്വം ആരോഗ്യം' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 17 മുതല്‍ ഒരു മാസം നീളുന്ന കാമ്പയിന് സംഘടിപ്പിക്കും. കാമ്പയിന്റെ ഓപചാരിക ഉല്‍ഘാടനം വെള്ളിയാഴ്ച ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അസോസിയേഷന് ജനറല്‍ബോഡിയില്‍ ഖത്തര്‍ ഫ്രണ്ട്സ് എന്‍വയണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ ആദില്‍ അല്‍തിജാനി അബ്ദുറഹ്മാന് നിര്‍വഹിച്ചു. അസോസിയേഷന് ജനസേവന വകുപ്പ് അധ്യക്ഷന്‍ പി.എം. അബൂബക്കര്‍ മാസ്റ്റര്‍ കാമ്പയിനിന്റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചു.
കാമ്പയിനോടനുബന്ധിച്ച് അസോസിയേഷന് പുറത്തിറക്കിയ 'ശുചിത്വം നിറഭേദങ്ങള്‍ ' എന്ന ഡിജിറ്റല്‍ ഡോക്യുമെന്ററി ആദില്‍ പ്രകാശനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്പറേഷന് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റ് ഡോക്ടര്‍ മൊയ്തു ഏറ്റുവാങ്ങി. അസോസിയേഷന് വൈസ് പ്രസിഡന്റ് കെ.സി. അബ്ദുല്ലത്തീഫ് പ്രസംഗിച്ചു. പ്രസിഡന്റ് വി.ടി. അബ്ദുല്ലക്കോയ അധ്യക്ഷതവഹിച്ചു.
കാമ്പയിനില്‍ വിവിധ ബോധവല്കരണ പരിപാടികള്‍ക്ക് പുറമെ ശുചീകരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്ന് ജനസേവന വകുപ്പ് അധ്യക്ഷന്‍ അറിയിച്ചു. ബോധവല്കരണ പൊതുക്ളാസുകള്, പള്ളിക്ളാസുകള്,ഗൃഹയോഗങ്ങള്‍,ഫ്ളാറ്റ് മീറ്റുകള്‍,കുട്ടികള്‍ക്കായി പ്രബന്ധ ചിത്രരചനാ മത്സരങ്ങള്‍, സ്ക്വാഡുകള്‍, വ്യക്തിസംഭാഷണങ്ങള്‍, ലഘുലേഖ,ഡോക്യുമെന്ററി, സ്റിക്കറുകള്‍ എന്നിവയുടെ വ്യാപകമായ വിതരണം, ബീച്ച് ശുചീകരണം, പൊതുജന പങ്കാളിത്തത്തോടെ താമസസ്ഥലങ്ങളും പരിസരങ്ങളും വൃത്തിയാക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.
1 comment:
ആരോഗ്യസംരക്ഷണത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസി സമൂഹത്തെ ബോധവല്കരിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന് 'ശുചിത്വം ആരോഗ്യം' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 17 മുതല്‍ ഒരു മാസം നീളുന്ന കാമ്പയിന് സംഘടിപ്പിക്കും. കാമ്പയിന്റെ ഓപചാരിക ഉല്‍ഘാടനം വെള്ളിയാഴ്ച ഖത്തര്‍ ചാരിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അസോസിയേഷന് ജനറല്‍ബോഡിയില്‍ ഖത്തര്‍ ഫ്രണ്ട്സ് എന്‍വയണ്‍മെന്റ് സെന്റര്‍ ഡയറക്ടര്‍ ആദില്‍ അല്‍തിജാനി അബ്ദുറഹ്മാന് നിര്‍വഹിച്ചു. അസോസിയേഷന് ജനസേവന വകുപ്പ് അധ്യക്ഷന്‍ പി.എം. അബൂബക്കര്‍ മാസ്റ്റര്‍ കാമ്പയിനിന്റെ ഉദ്ദേശ്യങ്ങള്‍ വിശദീകരിച്ചു.
Post a Comment