Sunday, September 25, 2011

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരിൽ രണ്ടാം സ്ഥാനം എം.എ. യൂസഫലിക്ക്.

ദോഹ : ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരിൽ രണ്ടാം സ്ഥാനം മലയാളിയും എംകെ(ഇ.എം.കെ.ഇ.) ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ എം.എ. യൂസഫലിക്ക്. 1.75 ബില്യന്‍ ഡോളര്‍ ആണ് യൂസഫലിയുടെ ആസ്തി. അറേബ്യന്‍ ബിസിനസ് ടുഡേയാണ് ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരുടെ കണക്കെടുത്തത്.

റീ ടെയില്‍ വ്യാപാര രംഗത്തെ അതികായന്‍ മിക്കി ജഗ്തിയാനി ജി.സി.സി. രാജ്യങ്ങളിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ.3.2 ബില്യന്‍ ഡോളറാണ് ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് മേധാവി ജഗ്തിയാനിയുടെ ആസ്തി.

ന്യൂ മെഡിക്കല്‍ സെന്റര്‍ സ്ഥാപനങ്ങളുടെ ഉടമ ബി.ആര്‍ . ഷെട്ടിയാണ് മൂന്നാം സ്ഥാനത്ത്. 1.3 ബില്യന്‍ ഡോളര്‍ ആണ് ഗ്രൂപ്പിന്റെ ആകെ സ്വത്ത്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള 30 ഇന്ത്യന്‍ ബിസിനസുകാരുടെ പട്ടികയാണ് അറേബ്യന്‍ ബിസിനസ് ടുഡേ തയ്യാറാക്കിയത്.

1 comment:

Unknown said...

ഗള്‍ഫിലെ ഇന്ത്യന്‍ സമ്പന്നരിൽ രണ്ടാം സ്ഥാനം എം.എ. യൂസഫലിക്ക്.