Saturday, July 24, 2010

ഖത്തറില്‍ ജൂലായ് 28 മുതല്‍ എട്ടക്കനമ്പര്‍


ദോഹ: ഖത്തറില്‍ ജൂലായ് 28 മുതല്‍  ഫോണ്‍ നമ്പര്‍ എട്ടക്കമായിമാറും.ഇപ്പോള്‍ നിലവില്‍ ഏഴക്കനമ്പറാണ്. മൂന്നില്‍ തുടങ്ങുന്ന നമ്പറുകള്‍ 33, നാലില്‍ തുടങ്ങുന്ന നമ്പറുകള്‍ 44 എന്നിങ്ങനെയാണു മാറുന്നത്. 1,2,8,9 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പരുകള്‍ക്കു മാറ്റമില്ല.

അതുപോലെ മൊബൈല്‍ ഫോണില്‍ നിലവില്‍ ശേഖരിച്ചുവച്ചിരിക്കുന്ന ഫോണ്‍ നമ്പരുകളെല്ലാം ക്യൂടെല്‍ 28 മുതല്‍ നടപ്പാക്കുന്ന നമ്പര്‍ മാറ്റം മൂലം തിരുത്തേണ്ടി വരുമെന്ന് ആശങ്കപ്പെട്ടിരുന്നവര്‍ക്ക് ആശ്വാസവാര്‍ത്ത.

കമ്പനി ലഭ്യമാക്കുന്ന ആപ്ളിക്കേഷന്‍ ഉപയോഗിച്ചാല്‍ എല്ലാ നമ്പരുകളും സ്വയം പുതിയ രീതിയിലേക്കു മാറും.ഞായറാഴ്ച മുതലാണു ക്യുടെല്‍ സേവനം ലഭിക്കുക. 111, 800 8000 എന്നീ  നമ്പരുകളില്‍ എസ്എംഎസ് അയച്ചാല്‍ സേവനം ലഭ്യമാകും

1 comment:

Unknown said...

ഖത്തറില്‍ ജൂലായ് 28 മുതല്‍ ഫോണ്‍ നമ്പര്‍ എട്ടക്കമായിമാറും.ഇപ്പോള്‍ നിലവില്‍ ഏഴക്കനമ്പറാണ്. മൂന്നില്‍ തുടങ്ങുന്ന നമ്പറുകള്‍ 33, നാലില്‍ തുടങ്ങുന്ന നമ്പറുകള്‍ 44 എന്നിങ്ങനെയാണു മാറുന്നത്. 1,2,8,9 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന ഫോണ്‍ നമ്പരുകള്‍ക്കു മാറ്റമില്ല.