Tuesday, March 3, 2009

ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

ദോഹ:ബൂസമ്റക്കടുത്ത ഖര്‍ആന എന്ന സ്ഥലത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം എടപ്പാള്‍ മോതൂര്‍ സ്വദേശി എറക്കത്ത് പറമ്പില്‍ ഹസ്സന്റെ മകന്‍ നൌഷാദ് (22) ആണ് മരിച്ചത്. അവിവാഹിതനാണ്.

ടാങ്കര്‍ ലോറിയും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാത്തുമ്മയാണ് മാതാവ്. സഹോദരങ്ങളായ ഷിഹാബ് ഖത്തറിലും അയ്യൂബ് സഊദിയിലും ജോലി ചെയ്യുകയാണ്. മൃതദേഹം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

1 comment:

Unknown said...

ബൂസമ്റക്കടുത്ത ഖര്‍ആന എന്ന സ്ഥലത്ത് ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം എടപ്പാള്‍ മോതൂര്‍ സ്വദേശി എറക്കത്ത് പറമ്പില്‍ ഹസ്സന്റെ മകന്‍ നൌഷാദ് (22) ആണ് മരിച്ചത്. അവിവാഹിതനാണ്.