Tuesday, March 3, 2009

ട്രാഫിക് ബോധവല്‍ക്കരണം:വമ്പിച്ച പ്രതികരണം



ദോഹ:ട്രാഫിക് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് ആല്‍ഖറ്ജി ഖത്തറിലെ ഇന്ത്യ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പ്രവാസി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി.

ഖത്തറിലെ വിവിധ പ്രവാസി സമൂഹങ്ങളുമായി സഹകരിച്ച് ആഭ്യന്തരമന്ത്രാലയം തുടക്കം കുറിച്ച ജനകീയ പോലിസിന്റെയും ട്രാഫിക് സുരക്ഷയെ കുറിച്ചുള്ള ബോധവത്കരണത്തിന്റേയും ഭാഗമായാണ് ഈ ചര്‍ച്ച നടന്നത്.

ചര്‍ച്ചയില്‍ ജിസിസി ട്രാഫിക് വാരാചരണത്തെ കുറിച്ചും ഖത്തറില്‍ ട്രാഫിക് സുരക്ഷയ്ക്കായി സ്വീകരിച്ചു വരുന്ന വിവിധ പരിപാടികളെ കുറിച്ചും ബ്രിഗേഡിയര്‍ മുഹമ്മദ് ആല്‍ഖറ്ജി പ്രവാസി നേതാക്കളെ ധരിപ്പിക്കുകയും അവരുടെ സഹകരണം തേടുകയും ചെയ്തു.

പ്രവാസി നേതാക്കള്‍ ഇതു സംബന്ധിച്ച് വിവിധ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. വാരാന്ത്യ ദിവസങ്ങളില്‍ സൂഖ് പ്രദേശത്ത് അനുഭവപ്പെടു വന്‍തിരക്ക് ഒഴിവാക്കുതിനുള്ള നിര്‍ദേശങ്ങളും അദ്ദേഹം പ്രവാസി നേതാക്കളില്‍ നിന്ന് ആരായുകയുണ്ടായി.

ചര്‍ച്ചയില്‍ ലെഫ്.കേണല്‍ അഹ്മദ് ആല്‍ഖുലൈഫി, ലെഫ്.റിയാദ് അഹ്മദ് സാലിഹ്,ഡോ.അല്‍ഖത്തീബ്, കമ്മ്യൂണിറ്റീസ് ആക്ടിവിറ്റീസ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവി തുടങ്ങിയവരും ബ്രിഗേഡിയര്‍ മുഹമ്മദ് ആല്‍ഖറ്ജിയോടൊപ്പം ട്രാഫിക് വിഭാഗത്തെ പ്രതിനിധീകരിച്ചു.

ഡോ.മോഹന്‍ തോമസ് (ഐ സി ബി എഫ്), അസീം അബ്ബാസ് (ഇന്ത്യന്‍ ബിസിനസ് പ്രോമോഷന്‍ കൌസില്‍), എസ് എ എം ബഷീര്‍ (കെ എം സി സി), അബൂബക്കര്‍ അല്‍ഖാസിമി (ഇസ്ലാമിക് സെന്റര്‍) വാള്‍ട്ടര്‍ ഡയസ് (ഐ സി സി), മുഹമ്മദലി (ഐ ഐ എ) നാസിറുദ്ദീന്‍ അഹ്മദ് (ബംഗ്ളാദേശ് സ്കൂള്‍), ഇംതിയാസ് (ശ്രീലങ്കന്‍ മജ്ലിസ്), റുവാന്‍ ലങ്കേശ്വര (ശ്രീലങ്കന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി) എന്നിവരാണ് വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ചത്.

1 comment:

Unknown said...

ട്രാഫിക് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് ആല്‍ഖറ്ജി ഖത്തറിലെ ഇന്ത്യ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ പ്രവാസി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി.