Tuesday, March 3, 2009

ഖുര്‍ആനിക് ഗാര്‍ഡന്‍:അന്താരാഷ്ട്ര സിംപോസിയത്തിന് തുടക്കമായി

ദോഹ:പ്രഥമ ഖുര്‍ആനിക് ഗാര്‍ഡന്‍ അന്താരാഷ്ട്ര സിംപോസിയത്തിന് തുടക്കമായി. ഖത്തര്‍ ഫൌണ്ടേഷന്‍ സംഘാടകരായ ഈ സിംപോസിയം ഖത്തറിലെ ഖുര്‍ആനിക് ഗാര്‍ഡന്‍ പദ്ധതിയോടനുബന്ധിച്ചാണ് സംഘടിപ്പിക്കുത്.

ദൈവിക ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിലും പ്രവാചകനായ മുഹമ്മദ് (സ)യുടെ വചനങ്ങളിലും പരാമര്‍ശിക്കപ്പെട്ട സസ്യങ്ങളെ വളര്‍ത്തുന്ന ഈ ബോട്ടണിക്കല്‍ ഗാര്‍ഡന്‍ ലോകത്തു തന്നെ ആദ്യ സംരംഭമാണ്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 18 ന് ഖത്തര്‍ ഫൌണ്ടേഷന്‍ ചെയര്‍പെഴ്സണ്‍ ശൈഖ മൌസ ബിന്‍ത് നാസര്‍ ആല്‍മിസ്നദാണ് ഖുര്‍ആനില്‍ നാലിടത്ത് പരാമര്‍ശിച്ച 'സിദ്റ' വൃക്ഷതൈ നട്ടു കൊണ്ട് തുടക്കം കുറിച്ചത്. ഖത്തര്‍ ഫൌണ്ടേഷന്റെ ചിഹ്നവും സിദ്റ യാണെത് ശ്രദ്ധേയമാണ്.

യുനെസ്കോയുടെ സഹകരണത്തോടെ നടപ്പാക്കു ഈ പദ്ധതിക്ക് ഡാനിഷ് എണ്ണ, കപ്പല്‍ ഭീമനായ 'മെര്‍സിക്' ആണ് സാമ്പത്തിക സഹായം നല്‍കുത്.

ഷര്‍ഖ് വില്ലേജില്‍ സംഘടിപ്പിക്കുന്ന ഈ ത്രിദിന സിംപോസിയത്തില്‍ മത, ജൈവശാസ്ത്ര, ഗവേഷണ രംഗങ്ങളിലെ വിദഗ്ദര്‍ പങ്കെടുക്കുന്നുണ്ട്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ സിംപോസിയത്തില്‍ ചര്‍ച്ചയാവും.

അടുത്ത മൂന്നു വര്‍ഷത്തേക്ക് ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട കാര്യങ്ങള്‍ക്കായി വിദഗ്ദസമിതിയുടെ രൂപീകരണത്തിനുള്ള സാധ്യതയും ചര്‍ച്ചയാവും.

1 comment:

Unknown said...

പ്രഥമ ഖുര്‍ആനിക് ഗാര്‍ഡന്‍ അന്താരാഷ്ട്ര സിംപോസിയത്തിന് തുടക്കമായി. ഖത്തര്‍ ഫൌണ്ടേഷന്‍ സംഘാടകരായ ഈ സിംപോസിയം ഖത്തറിലെ ഖുര്‍ആനിക് ഗാര്‍ഡന്‍ പദ്ധതിയോടനുബന്ധിച്ചാണ് സംഘടിപ്പിക്കുത്.