Saturday, September 26, 2009
മുന്‍തദിര്‍ ദോഹയിലെത്തുന്നു
ദോഹ:അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ളിയു. ബുഷിനു നേര്‍ക്ക് തന്റെ ഷൂ എറിഞ്ഞതിലൂടെ ചരിത്രത്തിലിടം നേടി അല്‍അറബിയ്യ ചാനലിന്റെ റിപ്പോര്‍ട്ടര്‍ മുന്‍തദിര്‍ ആല്‍സൈദി ഖത്തറിലെത്തുന്നു.
ദോഹ മാധ്യ സ്വാതന്ത്യ്രകേന്ദ്രത്തിന്റെ ക്ഷണപ്രകാരമാണ് ഈ സന്ദര്‍ശനം. മുന്‍തദിറനെ ഖത്തറിലേക്ക് ക്ഷണിച്ചതായി ദോഹ മാധ്യമ സ്വാതന്ത്യ്ര കേന്ദ്രം വൈസ് പ്രസിഡന്റ് മര്‍യം റാഷിദ് ആല്‍ഖാത്തറാണ് വെളിപ്പെടുത്തിയത്. ഷൂ വേറിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തെ തടവിനു ഇറാഖി കോടതി ശിക്ഷിച്ച മുന്‍തദിര്‍ നല്ല നടപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മോചിതനായത്.
മുന്‍തദിറിന്റെ മോചനത്തെ ദോഹ മാധ്യമ സ്വാതന്ത്യ്ര കേന്ദ്രം വൈസ് പ്രസിഡന്റ് മര്‍യം റാഷിദ് ആല്‍ഖാത്തര്‍ സ്വാഗതം ചെയ്തു. ഇതിനായി ദോഹ മാധ്യമ സ്വാതന്ത്യ്രകേന്ദ്രം നേരത്തെ തന്നെ രംഗത്തു വന്നിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായി തങ്ങള്‍ നേരത്തെ തന്നെ ബന്ധപ്പെട്ടിരുന്നു. കൂടാതെ അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നതായി മര്‍യം ആല്‍ഖാത്തര്‍ വെളിപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റിനെ അപായപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയല്ല മുന്‍തദിര്‍ ഈ കൃത്യം ചെയ്തത്. മറിച്ച് തന്റെ രാജ്യത്ത് തുടരുന്ന അമേരിക്കന്‍ അധിനിവേശത്തോടുള്ള സ്വാഭാവിക പ്രതിഷേധമായിരുന്നു അത് അവര്‍ വ്യക്തമാക്കി. മാധ്യമ സ്വതന്ത്യ്രത്തിനു മേല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തന്നതിനോട് ഒരു സാഹചര്യത്തിലും യോജിക്കാനാവില്ല. ഇറാഖില്‍ യുദ്ധം ആരംഭിച്ച ശേഷം 222 മാധ്യമ പ്രവര്‍ത്തകരാണ് വധിക്കപ്പെട്ടത്. കുപ്രസിദ്ധമായ തടവറകളായ അബൂഗൂറൈബിലും ഗ്വാണ്ടനാമോ ബേയിലും നിരവധി മാധ്യമ പ്രവര്‍ത്തകരാണ് പീഢനത്തിനിരയായത്. മാധ്യമ സ്വാതന്ത്യ്രം നിലനിര്‍ത്താനുള്ള ഏത് ശ്രമങ്ങള്‍ക്കും തങ്ങള്‍ മുന്‍പന്തിലുണ്ടാവുമെന്ന് അവര്‍ വ്യക്തമാക്കി.
Subscribe to:
Post Comments (Atom)
1 comment:
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ളിയു. ബുഷിനു നേര്‍ക്ക് തന്റെ ഷൂ എറിഞ്ഞതിലൂടെ ചരിത്രത്തിലിടം നേടി അല്‍അറബിയ്യ ചാനലിന്റെ റിപ്പോര്‍ട്ടര്‍ മുന്‍തദിര്‍ ആല്‍സൈദി ഖത്തറിലെത്തുന്നു.
Post a Comment