Wednesday, August 4, 2010

ദോഹയിലെ അഞ്ചാമത്തെകേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ തുടങ്ങി

ദോഹ: കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ റീജന്‍സി ഹാളില്‍ തുടങ്ങി. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദോഹയിലെ അഞ്ചാമത്തെ പ്രദര്‍ശനമാണിത്.

കേരളത്തില്‍ നിന്നും പി.വി. എസ്. അപ്പാര്‍ട്ട്‌മെന്റ്‌സ് അടക്കം 26 ബില്‍ഡര്‍മാരുടെ 28സ്റ്റാളുകളുണ്ട്. കോഴിക്കോട് നിന്നും അല്‍ഹിന്ദ് തുടങ്ങി അഞ്ചുബില്‍ഡര്‍മാരും കൊച്ചിയില്‍ നിന്ന് 21 ബില്‍ഡര്‍മാരുമുണ്ട്.

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ നിരവധി സന്ദര്‍ശകരെത്തുമെന്ന് സംഘാടകരായ ഇംപ്രസ്സരിയുടെ ലതിക 'മാതൃഭൂമി'യോട് പറഞ്ഞു.

കെ.ടി.സി. ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കണ്ണൂരില്‍ ആരംഭിക്കുന്ന ഫോര്‍ച്യൂണ്‍ പ്രീമിയം അപ്പാര്‍ട്ട്‌മെന്റ്‌സ്, കോഴിക്കോട് പാലാഴിയില്‍ സ്ഥാപിക്കുന്ന പ്രിസ്റ്റീജ് പ്രീമിയം അപ്പാര്‍ട്ടുമെന്റ്‌സ് പുതിയറയിലുള്ള വൈഡൂര്യ, കൊച്ചിവിമാനത്താവളത്തില്‍ നിന്നും അധികം ദൂരമില്ലാത്ത ട്രിസ് തുടങ്ങിയ പദ്ധതികളാണ് പ്രദര്‍ശനത്തില്‍ മുഖ്യമായും എടുത്തുകാണിക്കുന്നതെന്ന് മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് സീനിയര്‍ മാനേജര്‍ കെ.വി. ഉപേന്ദ്രറാം പറഞ്ഞു.

പി.വി. എസ്. അപ്പാര്‍ട്ട്‌മെന്റ് മാനേജിങ് പാര്‍ട്ട്ണര്‍ പി.വി. ഗംഗാധരനും എക്‌സ്‌പോയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

1 comment:

Unknown said...

കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ റീജന്‍സി ഹാളില്‍ തുടങ്ങി. കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ദോഹയിലെ അഞ്ചാമത്തെ പ്രദര്‍ശനമാണിത്.