Wednesday, September 30, 2009

ഇന്ത്യയിലേക്ക്‌ ഖത്തര്‍ എയര്‍വേയ്സ്‌ സര്‍വീസുകള്‍ വര്‍ധിപ്പിക്കും

ദോഹ:ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്‌ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കും. പഞ്ചാബിലെ അമൃതസറിലേക്കും വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിലേക്കുമാണ്‌ കമ്പനി പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌.

അടുത്തമാസം 6 നാണ്‌ അമൃതസര്‍ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. അടുത്തമാസം 25 നാണ്‌ ഗോവ സര്‍വ്വീസ്‌ ആരംഭിക്കുന്നത്‌. ഇതോടെ ഖത്തര്‍ എയര്‍വേയ്സ്‌ പറക്കുന്ന ഇന്ത്യന്‍ നഗരങ്ങളുടെ എണ്ണം 11 ആയി ഉയരും. ഇപ്പോള്‍ ദല്‍ഹി, മുംബൈ, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌, നാഗ്പൂര്‍, ഹൈദരാബാദ്‌, അഹ്മദാബാദ്‌ എന്നീ ഒമ്പതു ഇന്ത്യന്‍ നഗരങ്ങളിലേക്കാണ്‌ ഖത്തര്‍ എയര്‍വേസിന്‌ സര്‍വ്വീസുളളത്‌.

മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ വിമാനങ്ങള്‍ ഖത്തര്‍ എയര്‍വേയ്സ്‌ ഇന്ത്യയിലേക്കാണ്‌ സര്‍വ്വീസ്‌ നടത്തുന്നത്‌. എയര്‍വേയ്സിന്റെ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ അലി മുഹമ്മദ്‌ ആല്‍റഈസാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

ഇന്ത്യ ഞങ്ങളുടെ വളര്‍ച്ചയിലെ അവിഭാജ്യഘടകമാണെന്നാണ്‌ ഖത്തര്‍ എയര്‍വേയ്സ്‌ സി ഇ ഒ അക്ബര്‍ അല്‍ബാക്കര്‍ മുമ്പ്‌ അഭിപ്രായപ്പെട്ടത്‌. ലോകത്തെ സാമ്പത്തിക ശക്തികേന്ദ്രമായുളള ഇന്ത്യയുടെ വളര്‍ച്ചയും ഖത്തറിലെ സാമ്പത്തിക പുരോഗതിയും ഇരു രാജ്യങ്ങളും തമ്മിലുളള വിമാനയാത്രാ സൗകര്യം വളര്‍ത്താന്‍ സഹായിക്കും.ഖത്തറിന്റെ സുപ്രധാന വാണിജ്യപങ്കാളിയായ ഇന്ത്യയുടെ 'ഓപ്പണ്‍ സ്കൈ പോളിസി'യെ അദ്ദേഹം അഭിനന്ദിച്ചു.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ദേശീയ വിമാനക്കമ്പനിയായ ഖത്തര്‍ എയര്‍വേയ്സ്‌ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിക്കും. പഞ്ചാബിലെ അമൃതസറിലേക്കും വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിലേക്കുമാണ്‌ കമ്പനി പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്‌.