Saturday, January 2, 2010

നാടന്‍ കലകള്‍ അധ:സ്ഥിതന്റെ സ്വത്വബോധമുണര്‍ത്തി:സംസ്കാര ചര്‍ച്ച



ആകാശത്തമ്പെയ്താല്‍ ആകാശം തുളയുമോ:സംസ്കാര ഖത്തര്‍ സംഘടിപ്പിച്ച ''നാടന്‍ കലകളുടെ സ്വാധീനം കേരള സമൂഹത്തില്‍ ‍' എന്ന ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ച് എം.ടി. നിലമ്പൂര്‍ സംസാരിക്കുന്ന സദസ്സ്.

ദോഹ:അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും മൂര്‍ത്തരൂപങ്ങളായിരുന്നു നാടന്‍ കലകളെന്ന് എം.ടി.നിലമ്പൂര്‍ അഭിപ്രായപ്പെട്ടു.സംസ്കാര ഖത്തര്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ 'നാടന്‍ കലകളുടെ സ്വാധീനം കേരളീയ സമൂഹത്തില്‍ ' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

ഗ്രാമീണ സൌകുമാര്യം നിറഞ്ഞു നിന്ന നാടന്‍ കലകളില്‍ ആചാരാനുഷ്ഠാനങ്ങളും അദ്ധ്വാനത്തിന്റെ മഹത്വവും മാനവ സൌഹാര്‍ദ്ദത്തിന്റെ സന്ദേശങ്ങളും പ്രകടമായിരുന്നുവെന്ന് ചര്‍ച്ചയില്‍ അഭിപ്രായങ്ങളുണ്ടായി.അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് നാടന്‍ കലകള്‍ പോഷിപ്പിക്കപ്പെടണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

അസീസ് നല്ലവീട്ടില്‍ ,ഇ.എം.ഷബീര്‍ അലി,ഷഫീഖ് പരപ്പുമ്മാല്‍ ,അന്‍വര്‍ .പി,അഡ്വ:അബൂബക്കര്‍ ,മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ,കെ.കെ.ശശി,മുഹമ്മദ് കോയ തങ്ങള്‍ ,ജലീല്‍ കുറ്റ്യാടി,മന്‍സൂര്‍ പെരുവള്ളൂര്‍ ,തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്കാര ഖത്തര്‍ പ്രസിദ്ധീകരിക്കുന്ന 'പ്രവാസദര്‍പ്പണം' എന്ന സാംസ്കാരിക ഡയറകടറിയുടെ ഉപദേശക സമിതി രൂപീകരിച്ചു.എം.ടി.നിലമ്പൂര്‍ (ചെയര്‍മാന്‍ ‍),സുനില്‍ കുമാര്‍ ‍,സോമന്‍ പൂക്കാട്,മുഹമ്മദ് അഷറഫ്,കുട്ടി എടക്കഴിയൂര്‍ ,ശൈലേശ് പെരിങ്ങോട്ടുകര (അംഗങ്ങല്‍ ‍).

അഡ്വ:ജാഫര്‍ഖാന്‍ സ്വാഗതം പറഞ്ഞു.എസ്.എം. മുഹമ്മദ് ഷരീഫ് മോഡറേറ്ററായിരുന്നു.

5 comments:

Unknown said...

അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും മൂര്‍ത്തരൂപങ്ങളായിരുന്നു നാടന്‍ കലകള്‍

ചാണക്യന്‍ said...

:)

ശ്രദ്ധേയന്‍ | shradheyan said...

:):)

VINOD said...

congratulations at nilamboor

Kamal Kassim said...

nannaavunnnundu kooduthel pratheekshikkunnu. Aashamsakalode...