ദോഹ: ഖത്തര്‍ പെരിങ്ങോട്ടുകര അസോസിയേഷന്റ്റെ ആദ്യയോഗം നാളെ ഫിബ്രവരി 19ന് ഉച്ചയ്ക്ക് 12.30ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
താന്ന്യം ഗ്രാമപ്പഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന് എന്നപേരില്‍ ഖത്തര്‍ ചാപ്റ്റര്‍ രൂപവത്കരിച്ചതിന്റെ ഭാഗമായി നടന്ന യോഗത്തില്‍ ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡന്റായി ഡേവിസ് എടക്കുളത്തൂരിനെയും വൈസ് പ്രസിഡന്റുമാരായി ജോണ്സണ്, സലീം, ഷാജു എന്നിവരെയും ജനറല്‍ സെക്രട്ടറിയായി അഷ്റഫ് അമ്പലത്തിനെയും തിരഞ്ഞെടുത്തു.
ഹബീബ്, ജയ്സണ്‍, ബഷീര്‍ എന്നിവരാണ് ജോയന്റ് സെക്രട്ടറിമാര്‍. ട്രഷറര്‍ സി.എം.അഷ്റഫ്, എക്സിക്യൂട്ടീവ് അംഗങ്ങളായി വി.എസ്.നൗഷാദ്, വിനോദ്കുമാര്‍, ലത്തീഫ്, നൗഷാദ് അമ്പലത്ത്, ടി.എ.കുഞ്ഞുമുഹമ്മദ്, സി.എം.അന്‍സാദ് തുടങ്ങിയവരെയും തിരഞ്ഞെടുത്തിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി 5568258 എന്ന നമ്പറില്‍ ബന്ധപ്പെടാം.
1 comment:
ഖത്തര്‍ പെരിങ്ങോട്ടുകര അസോസിയേഷന്റ്റെ ആദ്യയോഗം നാളെ ഫിബ്രവരി 19ന് ഉച്ചയ്ക്ക് 12.30ന് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Post a Comment