Thursday, August 26, 2010

പ്രളയബാധിതരെ സഹായിക്കാന്‍ 70 ലക്ഷം റിയാലിന്റെ പദ്ധതി : ഖത്തര്‍ ചാരിറ്റി


ദോഹ: കൊടും പ്രളയം ദുരിതം വിതച്ച പാകിസ്ഥാനിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ 70 ലക്ഷം റിയാലിന്റെ ഈ പദ്ധതി നടപ്പാക്കുന്നു.ലോക ഭക്ഷ്യപരിപാടിയുമായി (ഡബ്ലിയു.എഫ്.പി) സഹകരിച്ചാണ് 70 ലക്ഷം റിയാലിന്റെ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതു സബന്ധിച്ച് ഡബ്ലിയു.എഫ്.പിയുമായി ഖത്തര്‍ ചാരിറ്റി നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. മൂന്നുമാസത്തേക്ക് മാസത്തില്‍ ഒരു തവണ വീതം ഇങ്ങനെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനാണ് പരിപാടി. ഖത്തര്‍ ചാരിറ്റിയുടെ പാകിസ്ഥാനിലെ ഫീല്‍ഡ് ഓഫീസ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച രാജപുര, തെക്കന്‍ പഞ്ചാബ് പ്രവിശ്യകളിലെ 1500 കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതോടൊപ്പം ദുരിതബാധിതപ്രദേശങ്ങളില്‍ 15 ലക്ഷം റിയാല്‍ ചെലവില്‍ കുടിവെള്ള, സാനിറ്റേഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് ബ്രിട്ടന്റെ അന്താരാഷ്ട്ര വികസന വകുപ്പുമായി ഖത്തര്‍ചാരിറ്റി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഖത്തര്‍ എയര്‍വെയ്‌സുമായി സഹകരിച്ചാണ് 80 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഖത്തര്‍ ചാരിറ്റി പാകിസ്ഥാനില്‍ എത്തിക്കുന്നത്. നേരത്തെ നാലായിരം പേര്‍ക്ക് താമസിക്കാന്‍ ഖത്തര്‍ ചാരിറ്റി ടെന്റുകള്‍ സ്ഥാപിച്ച് നല്‍കിയിരുന്നു.

ദുരിതമനുഭവിക്കുന്ന പാകിസ്ഥാന് പരമാവധി സഹായം എത്തിക്കാന്‍ മുന്‍കൈയ്യെടുക്കണമെന്ന് കഴിഞ്ഞദിവസം യു.എന്‍ പൊതുസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ നാസര്‍ അബ്ദുല്‍ അസീസ് അല്‍ നാസര്‍ ലോകരാഷ്ട്രങ്ങളോട് അഭ്യര്‍ഥിച്ചു. പാകിസ്ഥാന് ഏറ്റവും ആദ്യം സഹായം എത്തിച്ച രാജ്യങ്ങളിലൊന്നാണ് ഖത്തര്‍ എന്നും ദുരിതബാധിതപ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി അതൊടൊപ്പം പാകിസ്ഥാനെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും ഖത്തര്‍ അഭ്യര്‍ഥിച്ചു.

ദുരന്തത്തില്‍ 1514 പേര്‍ മരിക്കുകയും 2054 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്. പത്ത് ലക്ഷത്തോളം വീടുകള്‍ തകര്‍ന്നു. രണ്ട് കോടിയോളം ജനങ്ങള്‍ ദുരിതബാധിതരായിട്ടുണ്ട്.

1 comment:

Unknown said...

കൊടും പ്രളയം ദുരിതം വിതച്ച പാകിസ്ഥാനിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ 70 ലക്ഷം റിയാലിന്റെ ഈ പദ്ധതി നടപ്പാക്കുന്നു.ലോക ഭക്ഷ്യപരിപാടിയുമായി (ഡബ്ലിയു.എഫ്.പി) സഹകരിച്ചാണ് 70 ലക്ഷം റിയാലിന്റെ ഈ പദ്ധതി നടപ്പാക്കുന്നത്. ഇതു സബന്ധിച്ച് ഡബ്ലിയു.എഫ്.പിയുമായി ഖത്തര്‍ ചാരിറ്റി നേരത്തെ കരാര്‍ ഒപ്പിട്ടിരുന്നു. മൂന്നുമാസത്തേക്ക് മാസത്തില്‍ ഒരു തവണ വീതം ഇങ്ങനെ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യാനാണ് പരിപാടി. ഖത്തര്‍ ചാരിറ്റിയുടെ പാകിസ്ഥാനിലെ ഫീല്‍ഡ് ഓഫീസ് വഴിയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.