Monday, August 23, 2010

ഖത്തറില്‍ അവയവദാനം പ്രോത്സാഹിപ്പിക്കും

ദോഹ: ഖത്തര്‍ പൗരന്മാര്‍ക്കിടയില്‍ അവയവങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച പ്രോത്സാഹനം നല്‍കാനും ആവശ്യമായി വരുന്നഘട്ടങ്ങളില്‍ അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കാനുമുള്ള കേന്ദ്രം താമസിയാതെ ഹമദ്‌മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ആരംഭിക്കും.

ഉന്നതനിലവാരത്തിലുള്ള ട്രാന്‍സ്​പ്ലാന്റ് സെന്ററാണ് സ്ഥാപിക്കുക. നാഷണല്‍ ഓര്‍ഗനൈസേഷന്‍സ് സെന്ററും ട്രാന്‍സ്​പ്ലാന്റ് സെന്ററുമാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്. കരളും, പാന്‍ക്രിയാസും മാറ്റിവെക്കുന്നത് സംബന്ധിച്ച സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ 2009-2010 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റു രാജ്യങ്ങളെപ്പോലെ ഖത്തറിലും അവയവദാതാക്കള്‍ കുറവാണ്. അവയവങ്ങള്‍ സംഭാവന ചെയ്തു മറ്റുള്ളവര്‍ക്ക് ജീവിതം പ്രദാനം ചെയ്യുന്നത് ഒരഭിമാനകരമായ കാര്യമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കിയെടുത്ത് അവയവദാതാക്കളുടെ എണ്ണം കൂട്ടാന്‍ ഈ കേന്ദ്രം കാമ്പയിനുകളിലൂടെ ശ്രമം നടത്തും. ദോഹാ സംഭാവനാ കരാര്‍ എന്ന പേരില്‍ രോഗം വന്നവരും സ്വയം സംഭാവന ചെയ്യാന്‍ തയ്യാറാവുന്നവരെയും വളര്‍ത്തിയെടുക്കാനാണ് തീരുമാനം.

3 comments:

Unknown said...

ഖത്തര്‍ പൗരന്മാര്‍ക്കിടയില്‍ അവയവങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച പ്രോത്സാഹനം നല്‍കാനും ആവശ്യമായി വരുന്നഘട്ടങ്ങളില്‍ അവയവങ്ങള്‍ ശസ്ത്രക്രിയയിലൂടെ മാറ്റിവെക്കാനുമുള്ള കേന്ദ്രം താമസിയാതെ ഹമദ്‌മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ആരംഭിക്കും.

thoompumkan said...

very good decision

thoompumkan said...

very good decision