Sunday, August 29, 2010

ത്തര്‍ ദുരിതാശ്വാസ സംഘം പാക്കിസ്ഥാനിലെത്തി



ദോഹ: പാകിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഖത്തര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെയും കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും നിര്‍ദേശപ്രകാരം 48 അംഗ ദുരിതാശ്വാസ സംഘമാണ് കഴിഞ്ഞദിവസം പാകിസ്ഥാനിലെത്തിയത്.

നാവിക സേനാ ടീം, ലഖൂയ, ആഭര്യന്തരമന്ത്രാലയത്തിന് കീഴിലെ സേര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീം, പ്രത്യേക മെഡിക്കല്‍ സംഘം, സഹായ വിതരണത്തിനുള്ള സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഖത്തരി സായുധ സേനയുടെ സി 17 യാത്രാ വിമാനത്തില്‍ ശക്‌ലാല വിമാനത്താവളത്തിലെതിയ ഖത്തരി സംഘത്തെ ഇസ്‌ലാമബാദിലെ എംബസി പ്രതിനിധികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ലഫ്റ്റനന്റ് അബ്ദുല്ല അബൂജസൂം ആണ് സംഘത്തെ നയിക്കുന്നത്.

ദുരിതാശ്വാസത്തിനുള്ള ആദ്യ സംഘമാണിതെന്നും രണ്ടാമതൊരു സംഠഘത്തെ കൂടി സജ്ജമാക്കി നിര്‍ത്തിയതായും ലഫ്റ്റനന്റ് ജനറല്‍ ഹിലാല്‍ അലി അല്‍ മുഹന്നദി അറിയിച്ചു. പ്രളയ ബാധിത പ്രദേശങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ പരിശീലനം ലഭിച്ചവരാണ് സംഘം. ദുരന്തത്തില്‍ പരിക്കേറ്റവരെ ചികില്‍സിക്കാന്‍ മൊബൈല്‍ ആശുപത്രി ജീവനക്കാരുമുണ്ട്. വെള്ളപ്പൊക്കത്തില്‍ അകപ്പെടുന്നവരെ രക്ഷിക്കാന്‍ പത്ത് സ്‌പീഡ് ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 70 ടണ്‍ മരുന്നും വൈദ്യസാമഗ്രികളും സഹായ വസ്തുക്കളുമായാണ് സംഘം പാകിസ്ഥാനിലെത്തിയത്.

1 comment:

Unknown said...

പാകിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ഖത്തര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം തുടങ്ങി. അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയുടെയും കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെയും നിര്‍ദേശപ്രകാരം 48 അംഗ ദുരിതാശ്വാസ സംഘമാണ് കഴിഞ്ഞദിവസം പാകിസ്ഥാനിലെത്തിയത്.