Monday, August 23, 2010

ഖത്തറില്‍ അന്താരാഷ്ട്ര നിലവാരമുള്ള ജി.സി.സിയിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ്

ദോഹ: ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അബൂ ഹമൂര്‍ റോഡില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാറിയാണ് ബര്‍വ അല്‍ ബറഹ എന്ന പേരിലുള്ള അത്യാധുനിക ലേബര്‍ ക്യാമ്പ് അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാകും. 53000 ഓളം തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ സൗകര്യങ്ങളുള്ള ബര്‍വ അല്‍ ബഹറ, അന്താരാഷ്ട്ര നിലവാരമുള്ള, ജി.സി.സിയിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ് ആയിരിക്കും.

ഓരോ നിലയിലും 130 മുറികള്‍ വീതമുള്ള നാല് നില കെട്ടിടങ്ങളാണ് തൊഴിലാളികള്‍ക്ക് താമസിക്കാനായി ക്യാമ്പില്‍ ഒരുക്കുന്നത്.  ഇത്തരം 64 കെട്ടിടങ്ങള്‍ ക്യാമ്പില്‍ ഉണ്ടായിരിക്കും. 16 കെട്ടിടങ്ങള്‍ വീതമുള്ള നാല് ബ്ലോക്കുകളായി ഇവയെ തിരിച്ചിട്ടുണ്ട്. നാല് ബ്ലോക്കുകളുടെ വിസ്തീര്‍ണം 252050 ചതുരശ്ര മീറ്ററും ക്യാമ്പിന്റെ ആകെ വിസ്തീര്‍ണം 455,872 ചതുരശ്ര മീറ്ററുമാണ്. എട്ട് ഡൈനിംഗ് ഹാളുകള്‍, ലോന്‍ട്രി, ഓരോ ബ്ലോക്കിലും 48 കച്ചവടകേന്ദ്രങ്ങള്‍, 32500 ചതുരശ്രമീറ്റര്‍ ഹരിതപ്രദേശം, പള്ളി, ഫുട്ബാള്‍ ഗ്രൗണ്ട്, ബാസ്‌കറ്റ് ബാള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ബില്ല്യാഡ്‌സ്, സ്‌നൂക്കര്‍ മുറികള്‍, ക്രിക്കറ്റ് പിച്ച്, മൂന്ന് തിയേറ്ററുകള്‍, വിവിധ രാജ്യങ്ങളുടെ തനതായ ഭക്ഷണവിഭവങ്ങള്‍ തുടങ്ങി തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളോടെയുമാണ് ക്യാമ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഇതുകൂടാതെ പോലിസ് സ്‌റ്റേഷന്‍, സിവില്‍ ഡിഫന്‍സ്, അഗ്‌നിശമന യൂണിറ്റുകള്‍, മെഡിക്കല്‍ സെന്റര്‍, ഹെല്‍ത്ത് ക്ലബ്ബ് എന്നിവയുമുണ്ടായിരിക്കും. അവധിക്കാലത്ത്, തൊഴിലാളികള്‍ക്ക് കുടുംബങ്ങളെ കൊണ്ടുവരുന്നതിനുള്ള സൗകര്യത്തിനായി 13 മുറികളോടുകൂടിയ ടുസ്റ്റാര്‍ ഹോട്ടലും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. കമ്പനികള്‍ക്ക് മാത്രമായിരിക്കും ക്യാമ്പില്‍ താമസസൗകര്യം അനുവദിക്കുക.

1 comment:

Unknown said...

ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അബൂ ഹമൂര്‍ റോഡില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ മാറിയാണ് ബര്‍വ അല്‍ ബറഹ എന്ന പേരിലുള്ള അത്യാധുനിക ലേബര്‍ ക്യാമ്പ് അടുത്തവര്‍ഷത്തോടെ പൂര്‍ത്തിയാകും. 53000 ഓളം തൊഴിലാളികളെ ഉള്‍ക്കൊള്ളാന്‍ സൗകര്യങ്ങളുള്ള ബര്‍വ അല്‍ ബഹറ, അന്താരാഷ്ട്ര നിലവാരമുള്ള, ജി.സി.സിയിലെ ഏറ്റവും വലിയ ലേബര്‍ ക്യാമ്പ് ആയിരിക്കും.