Thursday, August 26, 2010

പൊതുജനസഹകരണം രാജ്യസുരക്ഷക്കത്യാവശ്യം:ഖത്തര്‍ സുരക്ഷാവകുപ്പ് ഡയറക്ടര്‍

ദോഹ: പൊതുജനത്തിന്റെ സഹകരണമില്ലാതെ രാജ്യസുരക്ഷ ഉറപ്പാക്കുക പ്രയാസകരമാണെന്ന് സുരക്ഷാവകുപ്പ് ഡയറക്ടര്‍ ജനറല്‍ സാദ് അല്‍ഖു ലൈഫി പറഞ്ഞു.ആഭ്യന്തരമന്ത്രികാര്യാലയത്തിന് കീഴിലുള്ള ദക്ഷിണ സുരക്ഷാവകുപ്പ്, വക്രാ സ്‌പോര്‍ട്‌സ് ക്ലബില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോമ്പുതുറ സല്‍ക്കാരം പോലുള്ള സംഗമങ്ങളിലാണ് നാട് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത്. ഇത്തരം സഹൃദ സംഗമങ്ങളെ പ്രയോജനപ്രദമാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഖുര്‍ ആന്‍ മനപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കും പ്രാദേശിക സാമൂഹികപ്രവര്‍ത്തകരായ മുഹമ്മദ് റാഷിദ് അല്‍ഷുറൈന്‍, മുഹമ്മദ് ഇബ്രാഹിം അല്‍ശൈഖ് എന്നിവര്‍ക്കും ഡയറക്ടര്‍ ജനറല്‍ സുലൈഫി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

1 comment:

Unknown said...

പൊതുജനത്തിന്റെ സഹകരണമില്ലാതെ രാജ്യസുരക്ഷ ഉറപ്പാക്കുക പ്രയാസകരമാണെന്ന് സുരക്ഷാവകുപ്പ് ഡയറക്ടര്‍ ജനറല്‍ സാദ് അല്‍ഖു ലൈഫി പറഞ്ഞു.ആഭ്യന്തരമന്ത്രികാര്യാലയത്തിന് കീഴിലുള്ള ദക്ഷിണ സുരക്ഷാവകുപ്പ്, വക്രാ സ്‌പോര്‍ട്‌സ് ക്ലബില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.