Saturday, August 28, 2010

പോലിസ് ക്ലിയറന്‍സ് ലഭിച്ച് പത്ത് ദിവസത്തിനകം ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കണം : ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സഅദ് അല്‍ ഖര്‍ജി


ദോഹ: അപകടങ്ങള്‍ സംഭവിച്ചാല്‍ വാഹന ഉടമക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യതയാണെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്നും ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സഅദ് അല്‍ ഖര്‍ജി പറഞ്ഞു. നാളെ പ്രാബല്യത്തില്‍ വരുന്ന ട്രാഫിക് നിയമ ഭേദഗതികളെക്കുറിച്ച് വിശദീകരിക്കാന്‍ ട്രാഫിക് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടമുണ്ടായാല്‍ പോലിസ് ക്ലിയറന്‍സ് ലഭിച്ച് പത്ത് ദിവസത്തിനകം ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി വാഹനമുടമക്ക് നഷ്ടപരിഹാരം നല്‍കിയിരിക്കണം.

ഇതില്‍ വീഴ്ചവരുത്തുന്ന കമ്പനികള്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്താനാണ് തീരുമാനം. പ്രാക്ടിക്കലിന് പുറമെ തിയറി പഠനവും ഡ്രൈവിംഗ് പരിശീലനത്തിന്റെ ഭാഗമാക്കും. ചില സ്‌കൂളുകളില്‍ നിലവില്‍ തിയറി പഠിപ്പിക്കുന്നുണ്ടെങ്കിലും നിയമം മൂലം നിര്‍ബന്ധമാക്കിയിരുന്നില്ല. ഡ്രൈവര്‍മാര്‍ക്ക് തിയറിയില്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. വാഹനത്തിന്റെ വിവിധ സ്‌പെയര്‍പാര്‍ട്‌സുകളെക്കുറിച്ചും അപകടമുണ്ടായാല്‍ പ്രാഥമിക ചികില്‍സ നല്‍കേണ്ടതിനെക്കുറിച്ചും പഠിതാക്കള്‍ക്ക് പരിശീലനം നല്‍കും.

പുതിയ പാഠ്യപദ്ധതിക്ക് അനുസൃതമായി ക്ലാസ് നടത്താനാവശ്യമായ മുറികളും മറ്റ് സൗകര്യങ്ങളമൊരുക്കാന്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങളും രാജ്യത്തിന്റെ പേരും ഇംഗ്ലീഷിലും രേഖപ്പെടുത്തുമെന്നും ട്രാഫിക് ഡയറക്ടര്‍ അറിയിച്ചു.

പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അബ്ദുല്ല അല്‍ മുഫ്തയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

1 comment:

Unknown said...

അപകടങ്ങള്‍ സംഭവിച്ചാല്‍ വാഹന ഉടമക്ക് നഷ്ടപരിഹാരം നല്‍കേണ്ടത് ഇന്‍ഷുറന്‍സ് കമ്പനികളുടെ ബാധ്യതയാണെന്നും ഇതില്‍ വീഴ്ചവരുത്തിയാല്‍ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്നും ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ സഅദ് അല്‍ ഖര്‍ജി പറഞ്ഞു. നാളെ പ്രാബല്യത്തില്‍ വരുന്ന ട്രാഫിക് നിയമ ഭേദഗതികളെക്കുറിച്ച് വിശദീകരിക്കാന്‍ ട്രാഫിക് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അപകടമുണ്ടായാല്‍ പോലിസ് ക്ലിയറന്‍സ് ലഭിച്ച് പത്ത് ദിവസത്തിനകം ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി വാഹനമുടമക്ക് നഷ്ടപരിഹാരം നല്‍കിയിരിക്കണം.