Saturday, August 28, 2010

മുജാഹിദ് ഐക്യത്തിനു സമയമായി : ഡോ.ഹുസൈന്‍ മടവൂര്‍


ദോഹ: മുജാഹിദ് ഐക്യത്തിനു സമയമായി അതിന്നായി എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, എന്നാല്‍ ഇത് തോല്‍വി സമ്മതിക്കലാണെന്ന് കരുതരുതെന്നും, അതിനു ഈ റമദാന്‍ മാസമാണ് ഏറ്റവും ഉത്തമമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മുവ്‌മെന്റ്‌റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മര്‍കസ്ദ്ദവയില്‍ നടത്തിയ നോമ്പുതുറയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മര്‍കസ്ദ്ദവയില്‍ നടത്തിയ നോമ്പുതുറയില്‍ അഞ്ഞൂറോളം ആളുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഇസ്ലാഹി മുവ്‌മെന്റ്‌റ് ദേശീയ നേതാക്കള്‍ പങ്കെടുത്ത ഇഫ്താറില്‍ ബംഗാളില്‍ നിന്നുള്ള അമീനുള്ള മുഖ്യാതിഥി ആയിരുന്നു,

കോടതിയും, കേസുമായി പോകുന്നതിനാല്‍ പല പള്ളികളും ആരാധനക്കായി തുറന്നു കൊടുക്കാനാവുന്നില്ല. വഖ‌ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ മുജാഹിദ് പള്ളികള്‍ക്കോ, മദ്രസാ അധ്യാപകര്‍ക്കോ, ഇമാമുമാര്‍ക്കോ സര്‍ക്കാരില്‍ നിന്നുള്ള ഒരു ആനുകൂല്യവും ലഭിക്കുന്നില്ല. മുജാഹിദ് ഐക്യം നിലവില്‍ വരുന്നതോടെ ഇതിനുപരിഹാരമാകും.

സി.എം.മൌലവി ആലുവ മുഖ്യപ്രഭാഷണം നടത്തി. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ്‌റ് സുലൈമാന്‍ മദനി അധ്യക്ഷത വഹിച്ചു, ജനറല്‍സെക്രടറി അബ്ദു ലത്തീഫ് നല്ലളം സ്വാഗതം പറഞ്ഞു.



1 comment:

Unknown said...

മുജാഹിദ് ഐക്യത്തിന് എപ്പോള്‍ വേണമെങ്കിലും തയ്യാറാണെന്നും, എന്നാല്‍ ഇത് തോല്‍വി സമ്മതിക്കലാണെന്ന് കരുതേണ്ടെന്നും, അതിനു ഈ റംസാന്‍ മാസമാണ് ഏറ്റവും ഉത്തമമെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മുവ്‌മെന്റ്‌റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ മര്‍കസ്ദ്ദവയില്‍ നടത്തിയ നോമ്പുതുറയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.