Thursday, August 26, 2010

കേരള കള്‍ച്ചറല്‍ സെന്റര്‍ നോമ്പുതുറ നാളെ

ദോഹ: കേരളാ കള്‍ച്ചറല്‍ സെന്റര്‍ അല്‍ അറബി സ്റ്റേഡിയത്തില്‍ ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ നാളെ (ആഗസ്റ്റ് 27 വെള്ളിയാഴ്ച )നറ്റക്കും. നോമ്പുതുറയിലും തുടര്‍ന്ന് നടക്കുന്ന പരിപാടികളിലും 2500 പേര്‍ പങ്കെടുക്കുമെന്ന് കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ശൈഖ് താനീ ബിന്‍ അബ്ദുള്ള ഫൗണ്ടേഷന്‍ ഹ്യുമാനിറ്റേറിയന്‍ സര്‍വീസസ് (ആര്‍.എ.എഫ്.) ആണ് ആഭ്യന്തരമന്ത്രി കാര്യാലയത്തിന്റെയും മുനിസിപ്പാലിറ്റി പ്ലാനിങ് വകുപ്പിന്റെയും സഹകരണത്തോടെ നോമ്പുതുറ സംഘടിപ്പിക്കുന്നത്.

കേരളാ കള്‍ച്ചറല്‍ സെന്ററാണ് ഇന്ത്യക്കാരെ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്വമേറ്റെടുത്തിട്ടുള്ളത്. ഖത്തറിന്റെ നാനാഭാഗങ്ങളില്‍നിന്നും വാഹനസകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് കേരളാ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് എ.വി. അബൂബക്കര്‍ ഖാസിമി അറിയിച്ചു.

2 comments:

Unknown said...

കേരളാ കള്‍ച്ചറല്‍ സെന്റര്‍ അല്‍ അറബി സ്റ്റേഡിയത്തില്‍ ഇന്ത്യക്കാര്‍ക്കായി സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറ നാളെ (ആഗസ്റ്റ് 27 വെള്ളിയാഴ്ച )നറ്റക്കും. നോമ്പുതുറയിലും തുടര്‍ന്ന് നടക്കുന്ന പരിപാടികളിലും 2500 പേര്‍ പങ്കെടുക്കുമെന്ന് കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal...........