Saturday, August 28, 2010

കുട്ടികളുടെ മരണം നിരക്ക് കുറഞ്ഞു : ശൈഖ് ഹമദ് ബിന്‍ ജബര്‍ ആല്‍ഥാനി

ദോഹ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തെ ശിശുമരണനിരക്കില്‍ ഗണ്യമായ കുവുണ്ടായതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (ക്യു.എസ്.എ) യുടെ റിപ്പോര്‍ട്ട്. ക്യു.എസ്.എ തലവന്‍ ശൈഖ് ഹമദ് ബിന്‍ ജബര്‍ ആല്‍ഥാനിയാണ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 1990ല്‍ 16 ശതമാനമായിരുന്നത് കഴിഞ്ഞവര്‍ഷത്തോടെ ഒമ്പത് ശതമാനത്തില്‍ താഴെയായി കുറഞ്ഞു. നവജാതശിശുക്കളുടെ മരണനിരക്ക് ഇതേ കാലയളവില്‍ പതിനായിരം പേരില്‍ 8.5 ശതമായിരുന്നത് 4.8 ശതമാനമായി.

ദാരിദ്ര്യം, പട്ടിണി, നിരക്ഷരത, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണം എന്നിവ നിര്‍മാര്‍ജനം ചെയ്യാനാണ് ലക്ഷ്യമിട്ട കാര്യങ്ങളെല്ലാം നിശ്ചിത സമയത്തിനകം തന്നെ രാജ്യത്തിന് നേടാനായത്.

1 comment:

Unknown said...

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ രാജ്യത്തെ ശിശുമരണനിരക്കില്‍ ഗണ്യമായ കുവുണ്ടായതായി ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി (ക്യു.എസ്.എ) യുടെ റിപ്പോര്‍ട്ട്. ക്യു.എസ്.എ തലവന്‍ ശൈഖ് ഹമദ് ബിന്‍ ജബര്‍ ആല്‍ഥാനിയാണ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയത്.