Saturday, August 28, 2010

മുദ്രാതിര്‍ത്തി ലംഘിച്ച ആറ് ബഹ്‌റൈനികള്‍ക്ക് 40,000 റിയാല്‍ പിഴ

ദോഹ: സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ അതിര്‍ത്തി രക്ഷാസേനയുടെ പിടിയിലായ 15 ബഹ്‌റൈന്‍ സ്വദേശികളില്‍ ആറുപേര്‍ക്ക് 40,000 റിയാല്‍ പിഴ ശിക്ഷ വിധിച്ചു. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഉടമ 45,000 റിയാല്‍ പിഴ നല്‍കണം. ഖത്തറിലെ ബഹ്‌റൈന്‍ എംബസി പിഴ അടക്കുന്നതോടെ നാളെ ഇവര്‍ മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നു.

സിത്രയിലെ മഹ്‌സയില്‍ നിന്ന് പോയ ആറുപേരും മുഹറഖില്‍ നിന്നുപോയ ഒമ്പതുപേരുമാണ് ഈ മാസം ആദ്യം ഖത്തര്‍ അധികൃതരുടെ പിടിയിലായത്. ഇവരെല്ലാം സമുദ്രയാത്രക്ക് പെര്‍മിറ്റുള്ളവരായിരുന്നു.
അവധിസമയത്ത് ഇവര്‍ ബോട്ടില്‍ കടല്‍യാത്ര നടത്താറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. രണ്ടുപേര്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളും മറ്റുള്ളവര്‍ മറ്റ് ജോലി ചെയ്യുന്നവരുമാണ്. കഴിഞ്ഞ വെള്ളിയാഴ്ച്ച സമുദ്രസഞ്ചാരത്തിന് പുറപ്പെട്ട ഇവര്‍ ഖത്തര്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.

സിത്രയില്‍ നിന്നുപോയ ആറുപേരുടെയും ബന്ധുക്കള്‍ ദോഹയിലുണ്ട്. വിധിയില്‍ അവര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇവര്‍ മനഃപൂര്‍വം അതിര്‍ത്തി ലംഘിച്ചതല്ലെന്നും മുന്നറിയിപ്പ് അടയാളങ്ങളില്ലാത്തതിനാല്‍ സംഭവിച്ച പാകപ്പിഴയാണെന്നും ബന്ധുക്കള്‍ പറഞ്ഞു. ഖത്തറിലെ ബഹ്‌റൈന്‍ എംബസി നല്‍കിയ നിയമസഹായത്തിനും പിഴ അടച്ചതിനും അവര്‍ നന്ദി പറഞ്ഞു.

1 comment:

Unknown said...

സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ അതിര്‍ത്തി രക്ഷാസേനയുടെ പിടിയിലായ 15 ബഹ്‌റൈന്‍ സ്വദേശികളില്‍ ആറുപേര്‍ക്ക് 40,000 റിയാല്‍ പിഴ ശിക്ഷ വിധിച്ചു. ഇവര്‍ സഞ്ചരിച്ച ബോട്ടിന്റെ ഉടമ 45,000 റിയാല്‍ പിഴ നല്‍കണം. ഖത്തറിലെ ബഹ്‌റൈന്‍ എംബസി പിഴ അടക്കുന്നതോടെ നാളെ ഇവര്‍ മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നു.