Wednesday, September 8, 2010

ത്തര്‍ അംബാസിഡറുടെ മൊഴി : തച്ചങ്കരിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യംചെയ്തു.




ദോഹ : ഖത്തര്‍ അംബാസിഡറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തച്ചങ്കരിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു.

ഗള്‍ഫ് പര്യടനത്തിനിടെ തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തിയെന്ന ഖത്തര്‍ അംബാസിഡറുടെ ആരോപണവുമായി ബന്ധപ്പെട്ടാണ് തച്ചങ്കരിയെ എന്‍ഐഎ ചോദ്യം ചെയ്തത്. എന്‍ഐഎ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍.റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കും.

മാസങ്ങള്‍ക്കു മുമ്പു നടത്തിയ ഗള്‍ഫ് യാത്രക്കിടെ തച്ചങ്കരി തീവ്രവാദബന്ധമുള്ളവരുമായി കൂടിക്കാഴ്ച നടത്തി, ഭീകരബന്ധമുള്ള ചിലരെ സുരക്ഷിതമായി നാട്ടിലെത്തിക്കാമെന്നു വാഗ്ദാനം ചെയ്തതായാണ് ആരോപണം.

ഇതേക്കുറിച്ച് അന്വേഷിക്കണമെന്നു ഖത്തറിലെ ഇന്ത്യന്‍ എംബസി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ അടിസ്താനത്തിലാണ്‌ ഖത്തര്‍ അംബാസിഡറുടെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയത്.

സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിനു തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണങ്ങള്‍ നിഷേധിച്ച തച്ചങ്കരി ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു.

1 comment:

Unknown said...

ഖത്തര്‍ അംബാസിഡറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തച്ചങ്കരിയെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തു.