Thursday, September 30, 2010

എഫ്.സി.സി ഇന്റര്‍ സ്കൂള്‍ കോമ്പറ്റീഷന്‍ ഒക്ടോബര്‍ 15, 22 തീയതികളില്‍ .


ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ (എഫ്.സി.സി) ഖത്തര്‍ കേരളീയം 2010 നോടനുബന്ധിച്ച് മലയാളികളായ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കലാ സാഹിത്യ മല്‍സരങ്ങള്‍ ഒക്ടോബര്‍ 15, 22 തീയതികളില്‍ നടക്കും.

കളറിംഗ് (കിഡ്സ്: കെ.ജി, 1,2 ക്ളാസുകള്‍ ), പെയിന്റിംഗ്, കളറിംഗ് (സബ് ജൂനിയര്‍ ‍: 2,3&4 ക്ളാസുകള്‍ ‍), പെയിന്റിംഗ്, പാസേജ് റീഡിംഗ്, കവിതാ പാരായണം, മോണോ ആക്റ്റ് (ജൂനിയര്‍ : 5, 6 & 7 ക്ളാസുകള്‍ ), പെന്‍സില്‍ ഡ്രോയിംഗ്, മലയാളം പ്രസംഗം, പാസേജ് റീഡിംഗ്, കവിതാ പാരായണം കവിതാ രചന, മോണോആക്ട് (പ്രീ സിനിയര്‍ ‍: 8,9 &10 ക്ളാസുകള്‍ ), പെയിന്റിംഗ്, മലയാള പ്രസംഗം, കവിതാ പാരായണം, കവിതാ രചന, മോണോ ആക്റ്റ് (സീനിയര്‍ ‍: 11, 12 ക്ളാസുകള്‍ ) എന്നീ ഇനങ്ങളിലാണ് മല്‍സരം.

മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഒക്ടോബര്‍ 5ന് മുമ്പായി സ്കൂള്‍ മുഖേന പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. എഫ്.സി.സി ഓഫീസില്‍ നേരിട്ടും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍: 44436201. ഇ-മെയില്‍ ‍: fccdoha@gmail.com

Wednesday, September 29, 2010

ബിരിയാണി ഹൗസ് ഉത്ഘാടനം വെള്ളിയാഴ്ച്ച


ദോഹ: ഖത്തറില്‍ ബിരിയാണി ഹൗസിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 1 വെള്ളിയഴ്ച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ 12 ല്‍ നടക്കുമെന്ന് ചെയര്‍മാന്‍ മുഹമ്മദ് അഹ് മദ് അല്‍ മുഹന്നദിയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശംസുദ്ധീനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മിതമായ നിരക്കില്‍ എല്ലാതരം ബിരിയാണികളും ലഭ്യമാകുന്ന ബിരിയാണി ഹൗസ് സ്വദേശികള്‍ക്കും വിദേശികള്‍ക്കും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കുമെന്ന് ഖത്തറിലെ ഏറ്റവും വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന പ്രദേശം എന്ന നിലക്കാണ് ബിരിയാണി ഹൗസിന്റെ ആദ്യ ശാഖ തുടങ്ങുവാന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ തെരഞ്ഞെടുത്തതെന്നും ഈ ഔട്ട്‌ലെറ്റിന്റെ വിജയത്തിനനുസരിച്ച് മറ്റു ഭാഗങ്ങളിലും സമാനസ്വഭാവത്തിലുള്ള സംരംഭങ്ങള്‍ തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. ഖത്തറില്‍ ഏത് ഭാഗത്തേക്കും സൗജന്യമായ ഹോം ഡെലിവറി, പ്രത്യേകമായി സംവിധാനിച്ച കിച്ചണ്‍ , വിശാലമായ ഡൈനിംഗ് സൗകര്യം, പാര്‍ട്ടി ഹാള്‍, ടേക്ക് എവേ എന്നിവയാണ് ബിരിയാണി ഹൗസിന്റെ പ്രത്യേകതകള്‍ .

ഖത്തറില്‍ ലഭ്യമായ ബിരിയാണികളില്‍ നിന്നും ഏറെ സവിശേഷതകളുളളതായിരിക്കും ബിരിയാണി ഹൗസിലെ ഓരോ ഇനങ്ങളുമെന്ന് ഓപറേഷന്‍സ് ആന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍ അബ്ദുല്‍ സലാം പറഞ്ഞു. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തെ തന്റെ അനുഭവപരിചയവും
ഖത്തറിലെ അനുകൂലമായ സാഹചര്യവും ബിരിയാണി ഹൗസ് വിജയിപ്പിക്കാന്‍ സഹായകമാകുമെന്നാണ് കണക്കുകൂട്ടുന്നതെ ന്ന് അബ്ദുല്‍ സലാം പറഞ്ഞു.

55 തരം വ്യത്യസ്ത ബിരിയാണികളുടെ കലവറയാണ് ബിരിയാണി ഹൗസെന്നും
ഉപഭോക്താക്കളുടെ താല്‍പര്യമനുസരിച്ച് ഏത് തരം ബിരിയാണികളും ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കികൊടുക്കുമെന്ന് എക്‌സിക്യൂട്ടീവ് ചെഫ് ബിഷ്ണു പറഞ്ഞു.

ഹൈദറാബാദി ചിക്കണ്‍ ബിരിയാണി, മലബാര്‍ ഫിഷ് ബിരിയാണി, ലക് നോവി ചിക്കണ്‍ ബിരിയാണി, സിന്ധി മട്ടണ്‍ ബിരിയാണി, ട്രാവല്‍കൂര്‍ ചിക്കണ്‍ ബിരിയാണി, ചിക്കണ്‍ ചെട്ടിനാടു ബിരിയാണി തുടങ്ങിയവക്ക് പുറമേ വിവിധ തരം കബാബുകളും സൂപ്പുകളും ബിരിയാണി ഹൗസില്‍ ലഭ്യമാണ്.

പരിചയസമ്പന്നരായ പാചകക്കാരും സേവന സന്നദ്ധരായ ജീവനക്കാരും ബിരിയാണി ഹൗസിനെ ജനകീയമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെ ന്ന് റസ്റ്റോറന്റ് മാനേജര്‍ ജോബി രവി പറഞ്ഞു.

മീമിന്റെ മരണത്തില്‍ സ്പോണ്‍സറെ സംശയം.

ദോഹ : കഴിഞ്ഞ മാസം ഖത്തറില്‍ ജോലിക്കെത്തിയ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തില്‍ ഖത്തര്‍ - സൗദി അതിര്‍ത്തിക്കു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്പോണ്‍സറെ സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു .

കാസര്‍കോട് ഉദുമ മൗവ്വല്‍ മുഹമ്മദ്കുഞ്ഞിന്റെ മകന്‍ ഷമീമിന്റെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്ര പ്രവാസികാര്യമന്ത്രി, വിദേശകാര്യ സെക്രട്ടറി എന്നിവര്‍ക്കും ഖത്തറിലെ ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞമാസം 18നാണ് മുറയിലെ ഒരു വീട്ടില്‍ ജോലിക്കായി ഷമീം ഖത്തറിലെത്തിയത്. എന്നാല്‍ വീട്ടിലെ ജോലിയില്‍ താല്‍പര്യമില്ലെന്നും നാട്ടിലേക്ക് പോകണമെന്നും ആവശ്യപ്പെട്ട് ഷമീം, തന്നെ ഖത്തറിലെത്തിച്ച മലയാളിയെ സമീപിച്ചു. എന്നാല്‍ വീണ്ടും ഷമീമിനെ അവിടേക്ക് തന്നെ തിരിച്ചയച്ചു. കുറച്ചുദിവസം കഴിഞ്ഞ് പിന്നെയും ഷമീം ജോലിവേണ്ടെന്ന് പറഞ്ഞ് മടങ്ങിവന്നെങ്കിലും ജോലിക്ക് നിന്ന വീട്ടില്‍ തന്നെ എത്തിക്കുകയായിരുന്നു. എന്നാല്‍, ഈ മാസം രണ്ടാം തീയതിയോടെ ഷമീമിനെ ദോഹയില്‍ നിന്ന് കാണാതായി. അന്വേഷിച്ചപ്പോള്‍ തന്നോടൊപ്പം സൗദിയിലേക്ക് വന്ന ഷമീം ഇടക്കുവെച്ച് ചാടിപ്പോയെന്നായിരുന്നു വീട്ടുടമയുടെ മറുപടി.

ഇതേ തുടര്‍ന്ന് ഷമീമിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വീട്ടുകാര്‍ മുഖ്യമന്ത്രിക്കും ഇന്ത്യന്‍ എംബസി വഴി സി.ഐ.ഡിയിലും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സി.ഐ.ഡി വീട്ടുടമയെ വിളിച്ച് അന്വേഷിപ്പിച്ചപ്പോഴാണ് ഷമീം മരിച്ചെന്നും ഖത്തര്‍ അതിര്‍ത്തിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെയുള്ള അല്‍ വുഫൂബ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ മൃതദേഹമുണ്ടെന്നും അയാള്‍ പറയുന്നത്. മരിച്ചത് ഷമീം തന്നെയാണോ എന്ന് ഉറപ്പാക്കാന്‍ ദോഹയിലുള്ള ഷെമീമിന്റെ നാട്ടുകാരനായ മജീദ് രേഖകളും അടയാളങ്ങളും സൗദിയിലുള്ള സുഹൃത്തിന് കൈമാറി. ഇദ്ദേഹമാണ് മോര്‍ച്ചറിയിലെത്തി മരിച്ചത് ഷമീം തന്നെയാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തോടൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുമുണ്ടായിരുന്നത്രെ.

ഈ മാസം 23ന് ഖത്തര്‍ - സൗദി അതിര്‍ത്തിക്കു സമീപം ഷമീമിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് സൗദി പോലിസ് പറയുന്നത്. ഇതിനിടെ, വീട്ടുടമയുടെ മൊഴിയില്‍ വൈരുധ്യങ്ങളുള്ളതായും പറയപ്പെടുന്നു.ഈ മാസം രണ്ടാം തീയ്യതി ഷമീമിന്റെ സ്‌പോണ്‍സര്‍ ഷമീമിന്റെ ബന്ധുക്കളെ ബന്ധപ്പെടുകയും ഷെമീം എന്റെ ജോലിയില്‍ നിന്നും ചാടിപോയെന്നന്ന് പറഞ്ഞ് ഷെമീമിന്റെ മൊബൈല്‍ ഫോണ്‍ ഏല്‍പ്പിക്കുകയുണ്ടായി. സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് എഴുതി ഒപ്പിട്ട് നല്‍കണമെന്നും വീട്ടുടമ ഷമീമുമായി അടുത്ത് പരിചയമുള്ള ചില മലയാളികളോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നത്രെ. എന്നാല്‍ , ഇവര്‍ ഇതിന് വഴങ്ങിയില്ല.

മൃതദേഹത്തോടൊപ്പം പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് വന്നതും വിസ ക്യാന്‍സല്‍ ചെയ്തതുമെല്ലാം സംഭവത്തില്‍ ദുരൂഹതയുണര്‍ത്തുന്നു. നടപടക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

Tuesday, September 28, 2010

ലയാളി അധ്യാപികക്ക് ഖത്തര്‍ യൂണിവേഴ്സിറ്റി അവാര്‍ഡ്



ദോഹ: ഖത്തര്‍ യൂണിവേഴ്സിറ്റി ലക്ചററായ മലയാളി വനിതക്ക് മികച്ച അധ്യാപനത്തിനുള്ള അവാര്‍ഡ്. ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ കംപ്യൂട്ടര്‍ ഫൌണ്ടേഷന്‍ പ്രോഗ്രാമില്‍ ലക്ചററായ മിസിസ് ലിജി കല്ലിടുക്കില്‍ ജോസ് ആണ് സയന്‍സ് അധ്യാപനത്തില്‍ മികവിനുള്ള ഒന്നാം സ്ഥാനം നേടിയത്.

മിസിസ് ലിജിയുടെ ‘കംപ്യൂട്ടര്‍ ഫൌണ്ടേഷന്‍ ടു’ കോഴ്സാണ് മാതൃകാപരമായ ഓണ്‍ലൈന്‍ പഠനരീതിയായി തെരഞ്ഞെടുക്കപ്പെട്ടത്. അവാര്‍ഡ് ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ യൂണിവെഴ്സിറ്റി പ്രസിഡന്റ് ഡോ.ശൈഖ ആല്‍മിസ്നദ് ലിജിക്കു സമ്മാനിച്ചു.

ഓണ്‍ലൈന്‍ പഠനത്തിനനുയോജ്യമായ രീതിയില്‍ പാഠ്യ വിഷയത്തെ കുറിച്ചു സമഗ്രമായ വിവരങ്ങള്‍ പഠിതാക്കള്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലുള്ള നിര്‍ദേശങ്ങളും വിഭവങ്ങളും വിവിധ ലിങ്കുകളും ഉള്‍ക്കൊള്ളുന്നവയാണ് ലിജിയുടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പഠന രീതി. ഇത് പഠിതാക്കളുമായി തുടര്‍ച്ചയായ സംവേദനത്തിനുള്ള സൌകര്യവും അവരുടെ പെര്‍ഫോമന്‍സിനെ കുറിച്ചുള്ള ഫീഡ്ബാക്കും ചര്‍ച്ചകളും ഉള്‍ക്കോള്ളുന്ന ബ്ളോഗുകളും വിഷ്വല്‍ ലേണിംഗ് എയ്ഡ്സുകളും പഠിതാക്കളുടെ ക്രിയാത്മകമായ ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതും പരിഹാരങ്ങള്‍ക്കുള്‍ക്കുള്ള കഴിവുകള്‍ വളര്‍ത്തുന്നവയുമാണ്.

അമേരിക്കയിലെ ഓക്ലഹോമ സ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്റ് കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ ലിജി കഴിഞ്ഞ നാലു വര്‍ഷമായി ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചററാണ്. ബിരുദം നേടിയ ഓക്ലഹോമ സ്റേറ്റ് യൂണിവേഴ്സിറ്റിയിലും കുവൈത്ത് യൂണിവേഴ്സിറ്റിയിലും അധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പാലാക്കാരിയായ ലിജിയുടെ ഭര്‍ത്താവ് ജോജോ ജോണ്‍ 'അഡ്നോക്' ലാണ് ജോലി ചെയ്യുന്നത്. ഇവരുടെ മക്കളായ ജെസ്സിക്കയും ലാറയും ഖത്തറിലെ ഇന്റര്‍നാഷണ്‍ സ്കൂള്‍ ഓഫ് ലണ്ടനിലിലെ വിദ്യാര്‍ഥിനികളാണ്.

Monday, September 27, 2010

എന്‍ വി മാഷ് മലയാള കവിതയെ സാമൂഹ്യബോധത്തോടെ പരിവര്‍ത്തിപ്പിച്ച കവി : സംസ്കാര ഖത്തര്‍



ദോഹ : മലയാളികളുടെ പ്രിയ കവിയായ ഒ എന്‍ വി കുറുപ്പിന് 2007 ലെ ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചുവെന്ന വാര്‍ത്ത വളരെ അധികം സന്തോഷം നല്‍കുന്നതാണെന്ന് സംസ്കാര ഖത്തര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ചലച്ചിത്ര ഗാനരചനക്ക് നിരവധി തവണ കേന്ദ്ര - സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്നു 1998 പത്മശ്രീ ബഹുമതിയും കൂടാതെ 2007 ലെ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ച ഇദ്ദേഹം മലയാള കവിതയെ സാമൂഹ്യബോധത്തോടെ പരിവര്‍ത്തിപ്പിക്കുകയും ജനകീയമായ ഭാവുകത്വത്തോടെ മുന്നോട്ട് നയിക്കുകയും ചെയ്ത കവിശ്രേഷ്ഠനായ ഇദ്ദേഹത്തിനീയവസരത്തില്‍ സംസ്കാര ഖത്തറിന്റെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അറിയിക്കുന്നതായി അനുമോദനസന്ദേശത്തില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അറിയിയിച്ചു

Sunday, September 26, 2010

പ്രവാസി ക്ഷേമനിധിയുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സംസ്കാര ഖത്തര്‍ രംഗത്ത്


ദോഹ : പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കാനായി ഖത്തറിലെ സംസ്കാരിക സംഘടനയായ സംസ്കാര ഖത്തര്‍ സഹായമൊരുക്കുന്നു.

പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളി സമൂഹമുള്ളത് ആറ് ഗള്‍ഫ് രാജ്യങ്ങളിലാണ്. പതിറ്റാണ്ടുകളോളം ഇവിടെ വിയര്‍പ്പൊഴുക്കി കുടുംബക്കാരെയും മറ്റു വേണ്ടപ്പെട്ടവരെയും സഹായിച്ച ശേഷം ഒടുവില്‍ സ്വന്തമായി ഒന്നും സമ്പാദിക്കാനാവാതെ മടങ്ങേണ്ടിവരുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിഭാഗവും. ഇതില്‍തന്നെ നല്ലൊരു ശതമാനം പേര്‍ ജീവിതാവസാനം രോഗികളായി മാറുകയും ചികില്‍സ തേടാന്‍ പോലും സാമ്പത്തിക ശേഷിയില്ലാതെ നരകിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മാത്രമല്ല, പല കാരണങ്ങളാലും ജോലി നഷ്ടപ്പെട്ട് അനേകം പേര്‍ മടങ്ങുന്നുണ്ട്. ഇവര്‍ക്ക് തുണയാകുന്നതാണ് ഈ പദ്ധതി വേണ്ടത്ര രീതിയില്‍ പരിഗണിച്ചിട്ടില്ലയെന്ന് ബോധ്യപ്പെട്ടതിനാലാണ്‍ ഇതിനായി സംസ്കാര ഖത്തര്‍ സഹായമൊരുക്കുന്നതെന്ന് സംഘടനയുടെ പ്രസിഡണ്ടും ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍‌റ്റ് ഫണ്ട് ലീഗല്‍ അഡ്വൈസറും കൂടിയായ അഡ്വക്കറ്റ് ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസക്കാലമായി, സംഘടന ക്ഷേമനിധിയുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി സംഘടനാപ്രതിനിധികള്‍ ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്, ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലായ വസ്തുത, ഈ ക്ഷേമനിധിയെപ്പറ്റി കൂടുതല്‍ പേര്‍ക്കും അറിവില്ല എന്നതാണ്‍.അതിനാല്‍ ‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും’ എന്ന വിഷയത്തില്‍ അടുത്ത മാസം എട്ടാം തിയതി വൈകീട്ട് ഏഴ് മണിക്ക് ദോഹ ജതീതിലുള്ള ‘മുഗള്‍ എംബയര്‍‘ ഹോട്ടലില്‍ വെച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സംഘടനയുടെ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.


ഹെല്‍പ്പ് ലൈന്‍ സംവിധാനത്തിലൂടെയും പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കും.ഇതിനായി വിളിക്കേണ്ട നമ്പറുകള്‍ ,അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 55198704,77940225.

കാസര്‍ഗോഡ് വാര്‍ത്തയില്‍
പ്രവാസി വാര്‍ത്തയില്‍
പ്രവാസലോകത്തില്‍
മാതൃഭൂമിയില്‍
ഡെയിലി മലയാളത്തില്‍
കേരള ഭൂഷണത്തില്‍
ഗള്‍ഫ് മലയാളിയില്‍
മലയാളം ഡോട്ട് കോമില്‍
മംഗളത്തില്‍
മലയാളം ഓള്‍ന്യൂസില്‍

ഒ.എന്‍ .വിക്ക് അഭിനന്ദനങ്ങള്‍


ദോഹ : ഒ.എന്‍ .വിക്ക് ജ്ഞാനപീഠം അവാര്‍ഡ് കിട്ടിയത് മലയാള സാഹിത്യത്തിനുതന്നെയുള്ള അംഗീകാരമാണെന്ന് ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ കലാസാഹിത്യവേദി അഭിപ്രായപ്പെട്ടു.

വ്യതിരിക്തമായ ശൈലിയിലൂടെ മലയാള കാവിതാ രംഗത്ത് തനത് വ്യക്തിത്വം പതിച്ച ആളാണ് ഒ.എന്‍ .വി. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ സങ്കടങ്ങളും വിഷമങ്ങളും ഏറ്റുവാങ്ങിയ അദ്ദേഹം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടിയും ശബ്ദിച്ചു.

എ.വി.എം. ഉണ്ണി, സോമന്‍ പൂക്കാട്, റഫീഖ് മേച്ചേരി, വി.കെ.എം കുട്ടി, പി.വി. ലജിത്, എം.ടി. നിലമ്പൂര്‍ , ഖാലിദ് കല്ലൂര്‍ , സി.ആര്‍. മനോജ്, എന്നിവര്‍ സംസാരിച്ചു.

Saturday, September 25, 2010

തിയായ രേഖകളില്ലാത്ത യാത്രക്കാര്‍ക്ക് അടിയന്തിയ രേഖ നല്‍കും


ദോഹ: മതിയായ രേഖകളില്ലാത്ത യാത്രക്കാര്‍ക്ക് അടിയന്തിയരേഖ നല്‍കുമെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അറീച്ചു.

നാട്ടിലെത്തിയ ശേഷം ഇവര്‍ക്ക് പുതിയ പാസ്സ്പോര്‍ട്ടിനായി അപേക്ഷിക്കാവുന്നതാനെന്നും അവര്‍ പറഞ്ഞു.പ്രവാസി ഇന്ത്യക്കാരുടെ പരാതികള്‍ കേള്‍ക്കുന്നതിനായി സംഘടിപ്പിച്ച ഈ മാസത്തെ ഓപ്പണ്‍ഹൗസില്‍ സംസാരിക്കുകയായിരുന്നു അംബാസിഡര്‍ ദീലാ ഗോപാലന്‍ വാഡ്വ.

ഖത്തറിലെ ഡീപ്പോര്‍ട്ടേഷന്‍ ക്യാമ്പില്‍ ഇപ്പോള്‍ 95 ഇന്ത്യക്കാര്‍ മാത്രമേ ഉള്ളൂ,ഇവരില്‍ 91 പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഈ മാസം ഇതുവരെ 174 പേര്‍ രേഖകളൊക്കെ ശരിയാക്കി നാട്ടില്‍ അയച്ചിരുന്നു.ഈ മാസം ഇതുവരെ 16 ഇന്ത്യക്കാരുടെ മരണം എംബസിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 174 ഇന്ത്യക്കാരാണ് ഇവിടെ മരിച്ചത്.

ഖത്തറിലെ സാമൂഹ്യപ്രവര്‍ത്തകനായ അബ്ദുല്‍ ഖാദര്‍ ഹാജി (ഹാജിക്ക),എംബസി പൊളിറ്റിക്കല്‍ മിനിസ്റ്റര്‍ സഞ്ജീവ് കൊഹ്ലി,എം ആര്‍ ഖുറൈഷി,അനില്‍ നോടിയാല്‍ ,ശിവലാല്‍ മീന എന്നിവര്‍ക്കൊപ്പം ഐസിബി എഫിന്റെ പ്രതിനിധികളും പങ്കെടുത്തു.

സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന ഐ സി സി സ്വാതന്ത്ര്യദിനാഘോഷം.


ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം വൈവിധ്യമേറിയ സാംസ്കാരിക പരിപാടികളോടെ ആഘോഷിച്ചു.

വ്യാഴാഴ്ച വൈകീട്ട് 6:30 ന് ദോഹ സിനിമയില്‍ അരങ്ങേറിയ പരിപാടിയില്‍ 250 കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്യ്രത്തിന്റെ അനശ്വരമായ ചരിത്രവും സമ്പന്നമായ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷം

ത്തര്‍ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിനു നാളെ തിരശ്ശീല ഉയരും.

ദോഹ: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും കലാസമ്പന്നതയും വിളിച്ചോതുന്ന പരിപാടികളോടെ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന് നാളെ ( സെപ്റ്റമ്പര്‍ 26,ഞായര്‍ ) ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ തിരശ്ശീല ഉയരും.

'ദോഹ: അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഖത്തര്‍ കലാ, സാംസ്‌കാരിക, പൈതൃക മന്ത്രാലയവും സംയുക്തമായാണ് മൂന്നുദിവസത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാരുടെ നേതൃത്വത്തില്‍ സംഗീതവും നൃത്തവും സിനിമയും കൈകോര്‍ക്കുന്ന സാംസ്‌കാരികോല്‍സവം കലയുടെ മൂന്ന് വ്യത്യസ്ത രാവുകളായിരിക്കും ദോഹക്ക് സമ്മാനിക്കുക.പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. പാസുകള്‍ 25, 26 തീയതികളില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലും ഇന്ത്യന്‍ എംബസിയിലും ലഭിക്കും.

ചലച്ചിത്രമേളയൊഴികെയുള്ള പരിപാടികള്‍ എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതല്‍ ഖത്തര്‍ നാഷണല്‍ തിയേറ്ററിലായിരിക്കും അരങ്ങേറുക. 26, 27, 28 തീയതികളിലായി വൈകിട്ട് ഏഴ് മണിക്ക് ലാന്റ് മാര്‍ക്ക് സിനിമയിലാണ് ചലച്ചിത്രമേള ഒരുക്കിയിരിക്കുന്നത്.

നാളെ വൈകിട്ട് ഏഴ് മണിക്ക് ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ രാജസ്ഥാനി നാടോടി നൃത്തമാണ് ഉദ്ഘാടന ദിവസത്തെ പരിപാടി. രാജ്മാത ഗോവര്‍ധന്‍ കുമാരിയുടെ നേതൃത്വത്തിലുള്ള 12 അംഗ നൃത്ത സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. മുംബൈയില്‍ ഗൂമര്‍ ഡാന്‍സ് അക്കാദമി നടത്തുന്ന ഗോവര്‍ധന്‍ കുമാരി രാജസ്ഥാന്‍ രാജകുടുംബത്തിലെ അംഗമാണ്.

തിങ്കളാഴ്ച്ച നിസാമി സഹോദരങ്ങള്‍ നേതൃത്വം നല്‍കുന്ന എട്ടംഗ ഗായക സംഘം ഖവ്വാലി അവതരിപ്പിക്കും. സിക്കന്ദര ഘരാനയുടെ വക്താക്കളായ നിസാമി സഹോദരന്‍മാര്‍ ഒരുക്കുന്ന ഖവ്വാലി സായാഹ്‌നം ദോഹക്ക് പുതിയൊരു അനുഭവമായിരിക്കും.

ചൊവ്വാഴ്ച്ച പ്രശസ്ത നര്‍ത്തകി ഡോ. രേഖ മെഹ്‌റയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിന്റെ കഥക് നൃത്തം അരങ്ങേറും. ലോകപ്രശസ്ത നര്‍ത്തകിയും നൃത്തസംവിധയികയുമായ ഡോ. രേഖ മെഹ്‌റ കഥകിന് പുറമെ ഭരതനാട്യത്തിലും ഇന്ത്യയുടെ അഭിമാനമാണ്.

ചലച്ചിത്രമേളയില്‍ ഞായറാഴ്ച്ച അമിതാഭ് ബച്ചന്‍ , അക്ഷയ്കുമാര്‍ , ഐശ്വര്യ റായ് എന്നിവര്‍ അഭിനയിച്ച 'ഖാക്കി', തിങ്കളാഴ്ച്ച ഋത്വിക് റോഷന്‍ , പ്രീതി സിന്റ എന്നിവര്‍ അഭിനയിച്ച 'ലക്ഷ്യ', ചൊവ്വാഴ്ച്ച അഭിഷേക് ബച്ചന്‍ , കരീന കപൂര്‍ എന്നിവര്‍ അഭിനയിച്ച 'റെഫ്യൂജി' എന്നീ ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ക്വ പാര്‍ക്ക് ഖത്തര്‍ പ്രവര്‍ത്തനം ആരംഭിച്ചു


ദോഹ: ഖത്തറിലെ ആദ്യത്തെ വാട്ടര്‍ തീം പാര്‍ക്കായ അക്വ പാര്‍ക്ക് ഖത്തര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദോഹയിലെത്തുന്ന സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നായിരിക്കും ഇനി അക്വാ പാര്‍ക്ക്.

15 വര്‍ഷത്തോളമായി വിവിധ ഗള്‍ഫ്‌രാജ്യങ്ങളില്‍ വാട്ടര്‍ തീം പാര്‍ക്കുകള്‍ നടത്തിവരുന്ന കുവൈത്ത് ആസ്ഥാനമായ അക്വാപാര്‍ക്ക് കുവൈത്ത് എന്ന കമ്പനിക്കാണ് ഖത്തറിലെ അക്വാപാര്‍ക്കിന്റെയും നടത്തിപ്പ് ചുമതല.

ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യ പാര്‍ക്കിന്റെ നടത്തിപ്പ് ഏറ്റെടുക്കാനായത് സന്തോഷകരമാണെന്നും അതുപോലെ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്റെ (കഹ്‌റമ) സഹായത്തോടെ പാര്‍ക്കിലെ ജലത്തിന്റെ ശുചിത്വവും പാര്‍ക്കിലെത്തുന്നവരുടെ സുരക്ഷയും ഉറപ്പാക്കുമെന്നും അക്വാപാര്‍ക്ക് കുവൈത്ത് ജനറല്‍ മാനേജര്‍ മുഹമ്മദ് ഖുര്‍ഷിദ് പറഞ്ഞു.


പാര്‍ക്കിലേക്ക് ആവശ്യമായ ചികില്‍സാ സാമഗ്രികള്‍ സംഭാവന ചെയ്തിരിക്കുന്നത് ഖത്തര്‍ റെഡ്ക്രസന്റ് ആണ്.
സല്‍വ റോഡിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫൈ്‌ളഓവറില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ അബു നഖ്‌ല ഏരിയയിലാണ് 3000 സന്ദര്‍ശകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള അക്വാപാര്‍ക്ക് സ്ഥിതി ചെയ്യുന്നത്.
അരലക്ഷം ചതുരശ്രമീറ്ററില്‍ ഒരുക്കിയിരിക്കുന്ന പാര്‍ക്കിനോടനുബന്ധിച്ച് 400ഓളം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും സജ്ജീകരിച്ചിട്ടുണ്ട്.

ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി


ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ വക്രയിലെ ബര്‍വയുടെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.25 രാജ്യങ്ങളില്‍ നിന്നുള്ള 2000 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സൗകര്യപ്രദമായ ക്ലാസ് മുറികളും പരിസ്ഥിതിക്കനുകൂലമായ സംവിധാനങ്ങളും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ പഠന സൗകര്യങ്ങളുമൊരുക്കി വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുകയാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് ഇസ്മായില്‍ പറഞ്ഞു.

ഖത്തര്‍ സുപ്രീം എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെയും ഇന്ത്യന്‍ എംബസിയുടെയും സഹകരണത്തോടെയാണ് സ്‌കൂള്‍ നടത്തിവരുന്നത്.വിശാലമായ ക്ലാസ്മുറികള്‍ , കളിസ്ഥലങ്ങള്‍ ‍, ഇന്‍ഡോര്‍ ഗെയിംസ് ഹാള്‍ , ലബോറട്ടറികള്‍ , ലൈബ്രറി, തണുത്ത ശുദ്ധജലം ലഭിക്കുന്ന കൂളറുകള്‍ , സൗകര്യപ്രദമായ കക്കൂസ് മുറികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്‌കൂള്‍ കെട്ടിടത്തിനകത്തുണ്ട്. കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങളിലൂടെള്ള കേന്ദ്രീകൃത സ്വഭാവത്തിലുള്ള പഠനസമ്പ്രദായം സ്‌കൂളിന്റെ സവിശേഷതയാണെന്ന് മാനേജിങ് കമ്മിറ്റി പ്രസിഡന്റ് കെ.സി. അബ്ദുള്‍ലത്തീഫ് പറഞ്ഞു.

2011 ഏപ്രിലില്‍ പ്ലസ് ടു ക്ലാസുകളും ആരംഭിക്കും. ഒന്നാം ക്ലാസ് മുതല്‍ ഒമ്പതാം തരം വരെ സി.ബി.എസ്.സി.യുടെ ഇന്റര്‍നാഷണല്‍ സിലബസ് പ്രാവര്‍ത്തികമാക്കും. ഈ സിലബസ് നടപ്പാക്കുന്ന ഖത്തറിലെ ആദ്യത്തെ സ്‌കൂളാണ് ശാന്തിനികേതന്‍ . ലോകത്താകെ 25 സ്‌കൂളുകളില്‍ മാത്രമാണ് ഈ സിലബസ്സുള്ളത്.

കെ.ജി. ക്ലാസുകള്‍ ദോഹാ ജദീദില്‍ നിന്ന് മന്‍സൂറയിലേക്ക് മാറ്റി സ്ഥാപിക്കും. രക്ഷിതാക്കള്‍ക്ക് എപ്പോഴും സ്‌കൂളധികൃതരുമായും ജീവനക്കാരുമായും അധ്യാപകരുമായും സംവദിക്കാന്‍ അവസരമുണ്ടാവുമെന്ന് ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ കെ.ജി. വിങ് ഹെഡ്മിസ്ട്രസ് മെഹ്ജാബിന്‍ , സീനിയര്‍ വിഭാഗം ഹെഡ് മിസ്ട്രസ് വിദ്യാ ജേക്കബ്, ട്രഷറര്‍ മന്‍സൂര്‍ എന്നിവരും പങ്കെടുത്തു.

മൂന്ന് ഷാംപു ബ്രാന്‍ഡുകള്‍ വിലക്ക്


ദോഹ: മൂന്ന് ഷാംപു ബ്രാന്‍ഡുകള്‍ വില്പന നടത്തുന്നതിന് ഖത്തറില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഗുണമേന്മ മാനദണ്ഡം പിന്തുടരുന്നവയല്ല എന്ന കാരണത്താലാണ് മൂന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഖത്തര്‍ നിരോധിച്ചത്. പാന്റീന്‍ , ബ്ലൂമിങ്, റോബെര്‍ട്ട എന്നിവ കടക്കാര്‍ വില്പന നടത്തരുതെന്നാണ് വിദഗ്ധരുള്‍പ്പെടുന്ന പാനല്‍ അറിയിച്ചിരിക്കുന്നത്.

പരിസ്ഥിതി വകുപ്പ്, മുനിസിപ്പല്‍ അഫയേഴ്‌സ് ആന്റ് അര്‍ബന്‍ പ്ലാനിങ് മന്ത്രാലയം, ഹെല്‍ത്ത് കൗണ്‍സില്‍ ‍, വ്യാപാര മന്ത്രാലയം എന്നിവയില്‍ നിന്നുള്ള വിദഗ്ധരടങ്ങുന്ന പാനലാണ് പാന്റീന്റെ ചില ഉത്പന്നങ്ങള്‍ ഗുണമേന്മ മാനദണ്ഡം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയത്.

നിര്‍ദ്ദേശിച്ചതിലും കൂടിയ തോതില്‍ 1.4 ഡയോക്‌സൈന്‍ ഉത്പന്നങ്ങള്‍ കണ്ടെത്തിയതാണ് നിരോധനത്തിന് കാരണം. ഇവ കൂടിയ അളവില്‍ ഉപയോഗിച്ചാല്‍ കാന്‍സര്‍, ത്വക്ക്‌രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

വ്യാപാരികള്‍ വില്‍ക്കുന്ന മറ്റ് ഉത്പന്നങ്ങളും അന്തര്‍ദ്ദേശിയ നിലവാരം പുലര്‍ത്തുന്നതാണെന്ന് നിര്‍മ്മാതാക്കളോട് ആരായണമെന്നും ഉത്പന്നങ്ങളുടെ സാമ്പിള്‍ പരിശോധിച്ച പരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Friday, September 24, 2010

ന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ ബഹുജന സംഗമം ഇന്ന്


ദോഹ: ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഇന്ന് വൈകിട്ട് 6.15 ന് അല്‍ അറബി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കും. സംഗമത്തില്‍ സമകാലിക രാഷ്ട്രീയ, സാമൂഹിക അവസ്ഥകള്‍ വിശകലനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി സംസാരിക്കും.

അസോസിയേഷന്‍ പ്രസിഡന്റ് വി.ടി അബ്ദുല്ലക്കോയ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ സംബന്ധിക്കാനായി ഇന്നലെ ദോഹയിലെത്തിയ ഇദ്ദേഹം ഇന്ന് ഐ.വൈ.എ അംഗങ്ങളെ അഭിസംബോധന ചെയ്യും. രാവിലെ എട്ട് മണിക്ക് ഐ.വൈ.എ ഹാളിലാണ് പരിപാടി.

ശനിയാഴ്ച്ച വൈകിട്ട് 7.30 ന് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അംഗങ്ങളുടെയും ഖാര്‍കൂനുകളുടെയും യോഗത്തിലും അമീര്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. ബഹുജന സംഗമത്തില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കും സൗകര്യമുണ്ടായിരിക്കും.

'ദോഹ,അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം': ഇന്ത്യന്‍ സാംസ്‌കാരികോല്‍സവം ഞായര്‍ മുതല്‍

ദോഹ: ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും കലാസമ്പന്നതയും വിളിച്ചോതുന്ന പരിപാടികളോടെ ഇന്ത്യന്‍ സാംസ്‌കാരികോല്‍സവത്തിന് ഞായറാഴ്ച്ച (സെപ്റ്റമ്പര്‍ 26ന് ) ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ തിരശ്ശീല ഉയരും.

'ദോഹ: അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസിയും ഖത്തര്‍ കലാ, സാംസ്‌കാരിക, പൈതൃക മന്ത്രാലയവും സംയുക്തമായാണ് മൂന്നുദിവസത്തെ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രശസ്ത കലാകാരന്‍മാരുടെ നേതൃത്വത്തില്‍ സംഗീതവും നൃത്തവും സിനിമയും കൈകോര്‍ക്കുന്ന സാംസ്‌കാരികോല്‍സവം കലയുടെ മൂന്ന് വ്യത്യസ്ത രാവുകളായിരിക്കും ദോഹക്ക് സമ്മാനിക്കുക.പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. പാസുകള്‍ 25, 26 തീയതികളില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലും ഇന്ത്യന്‍ എംബസിയിലും ലഭിക്കും.

ചലച്ചിത്രമേളയൊഴികെയുള്ള പരിപാടികള്‍ എല്ലാ ദിവസവും വൈകിട്ട് ഏഴ് മുതല്‍ ഖത്തര്‍ നാഷണല്‍ തിയേറ്ററിലായിരിക്കും അരങ്ങേറുക. 26, 27, 28 തീയതികളിലായി വൈകിട്ട് ഏഴ് മണിക്ക് ലാന്റ് മാര്‍ക്ക് സിനിമയിലാണ് ചലച്ചിത്രമേള ഒരുക്കിയിരിക്കുന്നത്.

ഞായറാഴ്ച്ച വൈകിട്ട് ഏഴ് മണിക്ക് ഖത്തര്‍ നാഷണല്‍ തിയേറ്ററില്‍ രാജസ്ഥാനി നാടോടി നൃത്തമാണ് ഉദ്ഘാടന ദിവസത്തെ പരിപാടി. രാജ്മാത ഗോവര്‍ധന്‍ കുമാരിയുടെ നേതൃത്വത്തിലുള്ള 12 അംഗ നൃത്ത സംഘമാണ് പരിപാടി അവതരിപ്പിക്കുന്നത്. മുംബൈയില്‍ ഗൂമര്‍ ഡാന്‍സ് അക്കാദമി നടത്തുന്ന ഗോവര്‍ധന്‍ കുമാരി രാജസ്ഥാന്‍ രാജകുടുംബത്തിലെ അംഗമാണ്.

തിങ്കളാഴ്ച്ച നിസാമി സഹോദരങ്ങള്‍ നേതൃത്വം നല്‍കുന്ന എട്ടംഗ ഗായക സംഘം ഖവ്വാലി അവതരിപ്പിക്കും. സിക്കന്ദര ഘരാനയുടെ വക്താക്കളായ നിസാമി സഹോദരന്‍മാര്‍ ഒരുക്കുന്ന ഖവ്വാലി സായാഹ്‌നം ദോഹക്ക് പുതിയൊരു അനുഭവമായിരിക്കും.

ചൊവ്വാഴ്ച്ച പ്രശസ്ത നര്‍ത്തകി ഡോ. രേഖ മെഹ്‌റയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിന്റെ കഥക് നൃത്തം അരങ്ങേറും. ലോകപ്രശസ്ത നര്‍ത്തകിയും നൃത്തസംവിധയികയുമായ ഡോ. രേഖ മെഹ്‌റ കഥകിന് പുറമെ ഭരതനാട്യത്തിലും ഇന്ത്യയുടെ അഭിമാനമാണ്.

ചലച്ചിത്രമേളയില്‍ ഞായറാഴ്ച്ച അമിതാഭ് ബച്ചന്‍ , അക്ഷയ്കുമാര്‍ , ഐശ്വര്യ റായ് എന്നിവര്‍ അഭിനയിച്ച 'ഖാക്കി', തിങ്കളാഴ്ച്ച ഋത്വിക് റോഷന്‍ , പ്രീതി സിന്റ എന്നിവര്‍ അഭിനയിച്ച 'ലക്ഷ്യ', ചൊവ്വാഴ്ച്ച അഭിഷേക് ബച്ചന്‍ , കരീന കപൂര്‍ എന്നിവര്‍ അഭിനയിച്ച 'റെഫ്യൂജി' എന്നീ ചിത്രങ്ങളാണ് ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

'ലോകം എന്റെ ചിത്രലേഖനത്തിലൂടെ' സമാപിച്ചു.



ദോഹ: വിഖ്യാത ചിത്രകാരന്‍ ഹുസൈനെ ആദരിക്കാന്‍ ഇസ്‌ലാമിക് ആര്‍ട്ട് മ്യൂസിയം ഒരുക്കിയ (എം.ഐ.എ) 'ലോകം എന്റെ ചിത്രലേഖനത്തിലൂടെ' എന്ന രണ്ടുദിവസത്തെ പരിപാടി സമാപിച്ചു.

ബുധനാഴ്ച വൈകിട്ട് പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ഹുസൈന്‍ സംവിധാനം ചെയ്ത 'മീനാക്ഷി: ദി ടെയ്ല്‍ ഓഫ് ത്രീ സിറ്റീസ്' എന്ന സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ബ്രഷുകൊണ്ട് അത്ഭുതം തീര്‍ത്ത ആ ചിത്രകാരനിലെ ചലച്ചിത്രകാരനെ അടുത്തറിയാന്‍ തിങ്ങിനിറഞ്ഞ സദസ്സ് തന്നെയുണ്ടായിരുന്നു.

രഘുവീര്‍ യാദവ,താബു, കുനാല്‍ കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റുകയും ഒട്ടേറെ അംഗീകാരങ്ങള്‍ നേടുകയും ചെയ്തിരുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാനായിരുന്നു. ചിത്രത്തിലെ ഒരു ഗാനത്തെച്ചൊല്ലി ചില മുസ്‌ലിംസംഘടനകളുയര്‍ത്തിയ വിവാദത്തെത്തുടര്‍ന്ന് ഇന്ത്യയിലെ തിയേറ്ററുകളില്‍ ചിത്രം അധികകാലം പ്രദര്‍ശിപ്പിച്ചില്ല. ചിത്രത്തിലെ ഒരു ഖവ്വാലി ഗാനം അപകീര്‍ത്തികരമാണെന്നായിരുന്നു ആരോപണം.

ഹുസൈനൊപ്പം മകന്‍ ഉവൈസും ചിത്രത്തിന്റെ രചനയില്‍ പങ്കാളിയായിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് ഉവൈസ് മറുപടി പറഞ്ഞു. സമാപനദിവസമായ ഇന്നലെ നടന്ന സെമിനാറിലും ചര്‍ച്ചയിലും ഹുസൈനൊപ്പം ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള കലാകാരന്‍മാരും പണ്ഡിതരും പങ്കെടുത്തു. ഹുസൈന്റെ പ്രവാസജീവിതത്തെക്കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു.

ഹുസൈന് പുറമെ പ്രമുഖ കലാകാരന്‍ അഹമ്മദ് മുസ്തഫ, ബ്രൂസ് ബി ലോറന്‍സ്, മിറിയം കുക്ക്, എഴുത്തുകാരനായ ജുഡിത്ത് ഏണസ്റ്റ്, ഇന്ത്യന്‍ ചലച്ചിത്ര നിരൂപകന്‍ ഖാലിദ് മുഹമ്മദ്, ഫോട്ടോഗ്രാഫര്‍ റാം റഹ്മാന്‍, ചരിത്രകാരിയായ സുമതി രാമസ്വാമി തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

Wednesday, September 22, 2010

സി സി യുടെ സ്വാതന്ത്ര്യദിനാഘോഷം നാളെ.



ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിനാലാമത് സ്വാതന്ത്ര്യദിനാഘോഷം നാളെ വൈവിധ്യമേറിയ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കും.

നാളെ (സെപ്തംബര്‍ 23 വ്യാഴാഴ്ച) വൈകീട്ട് 6:30 ന് ദോഹ സിനിമയില്‍ അരങ്ങേറുന്ന പരിപാടിയില്‍ 250 കലാകാരന്മാരും കലാകാരികളുമാണ് ഇന്ത്യയുടെ സ്വാതന്ത്യ്രത്തിന്റെ അനശ്വരമായ ചരിത്രവും സമ്പന്നമായ പൈതൃകവും സാംസ്കാരിക വൈവിധ്യവും വിളിച്ചോതുന്ന പരിപാടികളുമായി രംഗത്തെത്തുന്നത്.

എല്ലാ ഇന്തയ്ക്കാര്‍ക്കും കാണാവുന്ന പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 44686607 എന്ന മ്പറില്‍ ഐ സി സിയുമായി ബന്ധപ്പെടാവുന്നതാണ്.

Tuesday, September 21, 2010

ണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ലോകം : ചിത്ര പ്രദര്‍ശനം ആരംഭിച്ചു


ഈ ചിത്രം 1950 ല്‍ ഗ്രീസിലെ ഒരു ഗ്രാമത്തിലെ വിദ്യാലയത്തില്‍ നിന്നും എടുത്തതാണ്

ദോഹ: രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ലോകത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനു തുടക്കമായി. വെസ്റ്റ്‌ബേയിലെ കള്‍ച്ചറല്‍ വില്ലേജിലുള്ള ഖത്തര്‍ മ്യൂസിയം അതോറിറ്റി ഗാലറിയില്‍ ഇന്നു മുതല്‍ 30 വരെയാണ് പ്രദര്‍ശനം.

ഖത്തര്‍ മ്യൂസിയം അതോറിറ്റിയും ഫോട്ടോഗ്രാഫി രംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ മാഗ്‌നം ഫോട്ടോസും സംയുക്തമായാണ് പത്തുദിവസത്തെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാഗ്‌നം ഫോട്ടോസിലെ ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ത്യ, ജപ്പാന്‍, ഫ്രാന്‍സ്, സൗദി അറേബ്യ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്റ്, യു.എ.ഇ എന്നിവയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധം പ്രതിഫലിപ്പിക്കുന്ന ചില അപൂര്‍വ ഫോട്ടോകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.

ഫോട്ടോഗ്രാഫിയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച മാര്‍ട്ടിന്‍ ഫ്രാങ്ക്, ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍, മാര്‍ക്ക് റിബൗദ്, വെര്‍ണര്‍ ബിസ്‌ഷോഫ് എന്നിവര്‍ പകര്‍ത്തിയ അപൂര്‍വ ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. വീട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയിലെ തെരുവില്‍ അഭയം തേടിയ ആളുടെ ചിത്രം പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ ചരിത്രക്കാഴ്ചയായി ഇടം പിടിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ദിവസം മാഗ്‌നത്തിലെ പ്രധാന ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

സ്‌ലാമിന്റെ പൗരാണികതയുടെ പ്രദര്‍ശനം സമാപിച്ചു

ദോഹ: ചരിത്രത്തെ സമ്പന്നമാക്കിയ ഇസ്‌ലാമിന്റെ പൗരാണികതയിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന പ്രദര്‍ശനം സമാപിച്ചു. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയുമായി (സെപ്റ്റമ്പര്‍ 20, 21 തീയതികളില്‍ ) റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന പ്രദര്‍ശനത്തില്‍ ഇസ്‌ലാമിക കലയുടെ ആദ്യ നൂറ്റാണ്ടുമുതല്‍ 19ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30ഓളം സൃഷ്ടികളാണ് പ്രദര്‍ശിപ്പിച്ചത്.

'ദോഹ അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി സൊതെബി ഗ്രൂപ്പാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഇസ്‌ലാമിക ലോകത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പൈതൃകവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന, സെറാമിക്‌സിലും ഇരുമ്പുകളിലും തുണിത്തരങ്ങളിലും ആഭരണങ്ങളിലും തീര്‍ത്ത വസ്തുക്കളുടെ അപൂര്‍വവും അമൂല്യവുമായ നല്ല ഒരു വിരുന്നു തന്നെ ഒരുക്കാന്‍ ഈ പ്രദര്‍ശനത്തിന്നായി. ഇസ്‌ലാമിക കൈയ്യെഴുത്ത് പ്രതികളും പെയ്ന്റിംഗുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

ഇന്ത്യ, തുര്‍ക്കി, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ , വടക്കന്‍ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇസ്‌ലാമിക ആര്‍ട്ട്മ്യസിയത്തിന്റെ വരവോടെ ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയില്‍ ദോഹക്ക് കൈവന്ന പ്രസക്തിയാണ് ഇത്തരം പ്രദര്‍ശനങ്ങള്‍ക്കുള്ള വേദിയായി ഈ നഗരം തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണം. ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇസ്‌ലാമിക കലയുടെ ഇന്നലെകളെക്കുറിച്ച് അടുത്തറിയാനുള്ള സുവര്‍ണാവസരമായിരുന്നു ഈ പ്രദര്‍സനം
ദോഹ ബാങ്ക് സിഇഒ സീതാരാമനു പ്രവാസി അച്ചീവേഴ്സ് പുരസ്കാരം സമ്മാനിച്ചു.



ദോഹ ‍: ധനകാര്യ- ബാങ്കിങ് മേഖലകളിലെ മികവുറ്റ സംഭാവനകള്‍ക്ക് ദോഹ ബാങ്ക് സിഇഒ ആര്‍ . സീതാരാമനു’പ്രവാസി അച്ചീവേഴ്സ് ഗോള്‍ഡ് മെഡല്‍ പുരസ്കാരം സമ്മാനിച്ചു ‍.

സെപ്റ്റംബര്‍ പത്തിന് ലണ്ടനിലെ ഹൌസ് ഓഫ് ലോര്‍ഡ്സില്‍ ’രാജ്യാന്തര വേദികളില്‍ പ്രവാസി ഭാരതീയരുടെ പങ്ക്- എന്ന വിഷയത്തിലധിഷ്ഠിതമായി നടന്ന കോണ്‍ഫറന്‍സില്‍ വച്ച് സീതാരാമന്‍ പുരസ്കാരം ഏറ്റുവാങ്ങി.

ഇന്ത്യ, ചൈന തുടങ്ങിയ സാമ്പത്തികശക്തികളെപ്പറ്റി പ്രതിപാദിച്ചുകൊണ്ട് കോണ്‍ഫറന്‍സില്‍ സീതാരാമന്‍ പ്രസംഗം നടത്തി. എന്‍ആര്‍ഐ വെല്‍ഫെയര്‍ സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ദോഹ ബാങ്കിന് മികച്ച പ്രവര്‍ത്തനക്ഷമത നേടിക്കൊടുത്തു എന്നതാണ്, സീതാരാമന്റെ ഏറ്റവും വലിയ നേട്ടം. ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്റായ സീതാരാമന്‍ ബാങ്കിങ്, ഐടി, കണ്‍സള്‍ട്ടന്‍സി രംഗത്ത് രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തനപരിചയമുണ്ട്. ദോഹ ബാങ്കിനെ മുന്‍നിര ബാങ്കുകളിലൊന്നാക്കി മാറ്റിയതിലും കഴിഞ്ഞ ആറുവര്‍ഷമായി ആ സ്ഥാനം നിലനിര്‍ത്തുന്നതിലും അദ്ദേഹം വഹിച്ച പങ്കുവലുതാണ്.

ഖത്തറും ഇന്ത്യയും തമ്മിലുളള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിലും സീതാരാമന്റെ പരിശ്രമം വളരെ വലുതാണ്.ഒപ്പം ഇന്ത്യയെ നിക്ഷേപ സൌഹൃദ രാജ്യമായി ഉയര്‍ത്തിക്കാട്ടുന്നതിനും അദ്ദേഹം മുന്‍കൈയ്യെടുക്കുകയുണ്ടായി.

ത്തര്‍ - കേരള ഫുട്‌ബോള്‍ ഒക്‌ടോബര്‍ ഏഴു മുതല്‍



ദോഹ: ഖത്തര്‍ - ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഖത്തര്‍ - കേരള അന്തര്‍ജില്ലാ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒക്‌ടോബര്‍ ഏഴിന് ആരംഭിക്കും.

ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ അംഗീകാരത്തോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. സുമയ്യ ഗേള്‍സ് പ്രൈമറി സ്‌കൂള്‍ മൈതാനിയിലാണ് മത്സരങ്ങള്‍ .

വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഒന്നരമാസം നീളുമെന്നു സംഘാടകര്‍ അറിയിച്ചു.

'ഫോട്ട' ഓണാഘോഷം വെള്ളിയാഴ്ച



ദോഹ: ഫ്രന്‍ണ്ട്‌സ് ഓഫ് തിരുവല്ല (ഫോട്ട) ഓണാഘോഷം സംഘടിപ്പിക്കുന്നു. ഖത്തര്‍ യൂണിറ്റിന്റെ ആഘോഷ പരിപാടികള്‍ 24 വെള്ളിയാഴ്ച ഉച്ചയ്ക്കു 12 ന് മലയാളി സമാജം ഹാളില്‍ ഇന്ത്യന്‍ സ്ഥാനപതി ദീപാ ഗോപാലന്‍ വാധ്വ ഉദ്ഘാടനം ചെയ്യും.

കലാ-സാംസ്‌കാരിക പരിപാടികള്‍ , മാവേലി വരവേല്‍പ്, പൂക്കളം, വഞ്ചിപ്പാട്ട് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അംഗങ്ങളുടെ കുട്ടികളില്‍ 10, 12 ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്കുള്ള കാഷ് അവാര്‍ഡുകളും മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുമെന്നു സെക്രട്ടറി തോമസ് കുര്യന്‍ പറഞ്ഞു. ഫോണ്‍: 55813841.

Sunday, September 19, 2010

വേണുനാഗവള്ളി,സ്വര്‍ണ്ണലത അനുസ്മരണം സംഘടിപ്പിച്ചു.


ദോഹ : അകാലത്തില്‍ വിടപറഞ്ഞ നടനും സംവിധായകനുമായ വേണുനാഗവള്ളിയും ഗായിക സ്വര്‍ണ്ണലതയും മലയാള ചലചിത്രലോകത്തില്‍ വലിയ ഒരു വിടവാണ് ഉണ്ടാക്കിയെന്ന് സംസ്കാര ഖത്തര്‍ സംഘടിപ്പിച്ച അനുസ്മരണയോഗം അഭിപ്രായപ്പെട്ടു.

വെള്ളിത്തിരയില്‍ അതിസാധാരണ ശൈലിയില്‍ സംസാരിക്കുകയും പെരുമാറുകയും എന്നതായിരുന്നു വേണു നാഗവള്ളിയുടെ രീതിയെന്നും അതുകൊണ്ടു തന്നെ രോഗമൂര്‍ച്ഛയുടെ പൊറുതിയിലും തെളിഞ്ഞ മനസ്സോടെ മാധ്യമങ്ങളോട് ആശയവിനിമയം നടത്തിയിരുന്ന ആ സജീവതയെ എത്ര അംഗീകരിച്ചാലും മതിയാകില്ലെന്ന്‌ ജീവിച്ച ഒരു സാധാരണക്കാരനായിരുന്നുവെന്ന് വേണു നാഗവള്ളി അനുസ്മരണ സന്ദേശത്തില്‍ അഡ്വ.അബൂബക്കര്‍ അനുസ്മരിച്ചു

സ്വര്‍ണലതയെന്ന ഗായിക മലയാളത്തില്‍ പാടിയത് വിരലിലെണ്ണാവുന്ന ഗാനങ്ങള്‍ മാത്രമേയുള്ളുവെങ്കിലും ഈ മലയാളി ഗായികയുടെ ശബ്ദം മലയാളം - തമിഴ് ഗാനങ്ങളിലൂടെ എന്നും ഈ ലോകത്തിന്റെ എല്ലാ കോണുകളിലും മുഴങ്ങി നില്‍ക്കുമെന്നും,മലയാളചിത്രങ്ങളായ തെങ്കാശിപ്പട്ടണത്തിലെ `കടമിഴിയില്‍ കമലദളം’, വര്‍ണപ്പകിട്ടിലെ `മാണിക്യക്കല്ലായി മേഞ്ഞുമെനഞ്ഞു’, പഞ്ചാബി ഹൗസിലെ `ബല്ലാ ബല്ലാ ബല്ലാ ഹേ’, രാവണപ്രഭുവിലെ `പൊട്ടുകുത്തെടീ പുടവചുറ്റടീ’, നമ്മളിലെ `കാത്തുകാത്തൊരു മഴയത്ത്‌’ അതു പോലെ തമിഴില്‍ കാതലനിലെ 'മുക്കാല മുക്കാബല‘, ബോംബെയിലെ 'കുച്ച് കുച്ച് രാക്കമ്മ പൊണ്ണുവേണം‘, ജന്റില്‍മാനിലെ 'ഉസ്ലാംപട്ടി പെണ്‍കുട്ടി‘ എന്നീ ഗാനങ്ങള്‍ ഒരിക്കലും ആര്‍ക്കും മറക്കുവാന്‍ കഴിയില്ലെന്നും സ്വര്‍ണലത അനുസ്മരണ സന്ദേശത്തില്‍ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അനുസ്മരിച്ചു.

അഡ്വ. ജാഫര്‍ഖാന്‍ കേച്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വി കെ എം കുട്ടി,കെ പി എം കോയ,നബീല്‍ ,സുധീര്‍ ,നസീര്‍ കാട്ടിലാന്‍ , റഫീഖ് പുന്നയൂര്‍കുളം എന്നിവര്‍ സംസാരിച്ചു.

ത്തര്‍ സൗദ്യറേബ്യ റെയില്‍വേ ലൈന്‍ ഉടന്‍ ആരംഭിക്കും



ദോഹ: നിര്‍ദിഷ്ട മെട്രോ റെയില്‍ ശൃംഖലയുടെ ഭാഗമായി ഖത്തറിനെ സൗദി അതിര്‍ത്തിയുമായി ബന്ധിപ്പിച്ചുള്ള റെയില്‍വെപാതയുടെ പണികള്‍ ഉടനെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ പാതയിലോടുന്ന ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 220 കിലോ മീറ്റര്‍ ആയിരിക്കും.

133 ബില്ല്യണ്‍ റിയാല്‍ (42.9 ബില്ല്യണ്‍ ഡോളര്‍) ആണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരിക്കുന്നത്. 2022ലെ ലോകകപ്പ് ഫുട്ബാളിന്റെ വേദിയായി ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പദ്ധതിയുടെ 90 ശതമാനവും 2021ഓടെ പൂര്‍ത്തിയാകും. അല്ലെങ്കില്‍ 2026ഓടെയായിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക. മെട്രോ ശൃംഖലക്ക് പുറമെ ജി.സി.സി രാജ്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള റെയില്‍വെയും റെയില്‍ ചരക്ക് ശൃംഖലയും ഉള്‍പ്പെടുന്നതാണ് പദ്ധതി.

ത്തറില്‍ സ്‌കൂളുകള്‍ തുറന്നു



ദോഹ: വേനലവധിക്ക് ശേഷം രാജ്യത്തെ സര്‍ക്കാര്‍ , സ്വതന്ത്ര, സ്വകാര്യ സ്‌കൂളുകള്‍ ഇന്ന് (സെപ്റ്റമ്പര്‍ 19 ഞായര്‍ )തുറന്നു. എന്നാല്‍ സര്‍ക്കാര്‍ , സ്വതന്ത്ര സ്‌കൂളുകളില്‍ ജീവനക്കാര്‍ ഇന്ന് മുതല്‍ ഹാജരാകണമെങ്കിലും അടുത്ത ആഴ്‌ച്ചയില്‍ മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂ. പക്ഷെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ഇന്ന് തന്നെ ക്ലാസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

വേനലവധിക്കായി ജൂലൈ മധ്യത്തോടെയാണ് സ്‌കൂളുകള്‍ അടച്ചത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയനവര്‍ഷത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പല സ്‌കൂളുകളിലും ഭരണ വിഭാഗം ജീവനക്കാരും അധ്യാപകരും ജോലിക്കെത്തി തുടങ്ങിയിട്ടുണ്ട്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ , ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ , ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ , ബിര്‍ള പബ്ലിക് സ്‌കൂള്‍ , ഭവന്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവയാണ് ഇന്ന് ക്ലാസുകള്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സ്‌കൂളുകള്‍ .

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അധ്യയനവര്‍ഷത്തിന്റെ കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 13 മുതല്‍ 24 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. രണ്ടാം സെമസ്റ്റര്‍ ഫെബ്രുവരി 28ന് ആരംഭിക്കും. വിദ്യര്‍ഥികളുടെ അധ്യയനവര്‍ഷം ജൂലൈ ഏഴിനും ജീവനക്കാരുടേത് 21നും അവസാനിക്കും. ഈ അധ്യയനവര്‍ഷത്തില്‍ 12 അര്‍ധ സ്വതന്ത്ര സ്‌കൂളുകള്‍ക്ക് കൂടി സ്വതന്ത്ര സ്‌കൂളുകളുടെ പദവി ലഭിക്കും.

ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസസമ്പ്രദായം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചവയാണ് സ്വതന്ത്ര സ്‌കൂളുകള്‍ . സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലുമായുള്ള കരാറിന് വിധേയമായി സ്വയംഭരണാവകാശവും നല്‍കിയിട്ടുണ്ട്.

ദാര്‍ഫുര്‍ ചര്‍ച്ച പുനഃരാരംഭിച്ചു.



ദോഹ: ഒരുമാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ദാര്‍ഫുര്‍ സമാധാന ചര്‍ച്ച ഇന്ന് (സെപ്റ്റമ്പര്‍ 19 ഞായര്‍ ) ദോഹയില്‍ പുനഃരാരംഭിച്ചു. സുഡാന്‍ സര്‍ക്കാരിന്റെയും വിമത ഗ്രൂപ്പായ ലിബറേഷന്‍ ആന്റ് ജസ്റ്റിസ് മൂവ്‌മെന്റിന്റെയും (എല്‍ .ജെ.എം) പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.

സുഡാനീസ് സര്‍ക്കാരും എല്‍.ജെ.എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രധാനമായും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. അതേസമയം, ദാര്‍ഫുര്‍ പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ കഴിഞ്ഞ ദിവസം കെയ്‌റോയില്‍ നടന്ന അറബ് ലീഗ് കൗണ്‍സില്‍ സമ്മേളനം ശ്ലാഘിച്ചിരുന്നു

സ്‌ലാമിന്റെ പൗരാണികതയുടെ പ്രദര്‍ശനം തുടങ്ങി

ദോഹ: ചരിത്രത്തെ സമ്പന്നമാക്കിയ ഇസ്‌ലാമിന്റെ പൗരാണികതയിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന പ്രദര്‍ശനത്തിന് ദോഹ വേദിയാകുന്നു. ഇന്നും നാളെയും (സെപ്റ്റമ്പര്‍ 20, 21 തീയതികളില്‍ ) റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇസ്‌ലാമിക കലയുടെ ആദ്യ നൂറ്റാണ്ടുമുതല്‍ 19ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30ഓളം സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.

'ദോഹ അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി സൊതെബി ഗ്രൂപ്പാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇസ്‌ലാമിക ലോകത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പൈതൃകവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന, സെറാമിക്‌സിലും ഇരുമ്പുകളിലും തുണിത്തരങ്ങളിലും ആഭരണങ്ങളിലും തീര്‍ത്ത വസ്തുക്കളുടെ അപൂര്‍വവും അമൂല്യവുമായ പ്രദര്‍ശനമാണ് ഒരുക്കുന്നത്. ഇസ്‌ലാമിക കൈയ്യെഴുത്ത് പ്രതികളും പെയ്ന്റിംഗുകളും പ്രദര്‍ശനത്തിലുണ്ടായിരിക്കും.

ഇന്ത്യ, തുര്‍ക്കി, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ , വടക്കന്‍ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇസ്‌ലാമിക ആര്‍ട്ട്മ്യസിയത്തിന്റെ വരവോടെ ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയില്‍ ദോഹക്ക് കൈവന്ന പ്രസക്തിയാണ് ഇത്തരം പ്രദര്‍ശനങ്ങള്‍ക്കുള്ള വേദിയായി ഈ നഗരം തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണം. ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇസ്‌ലാമിക കലയുടെ ഇന്നലെകളെക്കുറിച്ച് അടുത്തറിയാനുള്ള സുവര്‍ണാവസരമായിരിക്കും പ്രദര്‍ശനമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ലോകം : ചിത്ര പ്രദര്‍ശനം ചൊവ്വാഴച്ച മുതല്‍

ദോഹ: രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പുള്ള ലോകത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന് ദോഹ വേദിയാകുന്നു. വെസ്റ്റ്‌ബേയിലെ കള്‍ച്ചറല്‍ വില്ലേജിലുള്ള ഖത്തര്‍ മ്യൂസിയം അതോറിറ്റി ഗാലറിയില്‍ ഈ മാസം 21 മുതല്‍ 30 വരെയാണ് പ്രദര്‍ശനം.

ഖത്തര്‍ മ്യൂസിയം അതോറിറ്റിയും ഫോട്ടോഗ്രാഫി രംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ മാഗ്‌നം ഫോട്ടോസും സംയുക്തമായാണ് പത്തുദിവസത്തെ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാഗ്‌നം ഫോട്ടോസിലെ ഫോട്ടോഗ്രാഫര്‍മാര്‍ ഇന്ത്യ, ജപ്പാന്‍, ഫ്രാന്‍സ്, സൗദി അറേബ്യ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, സ്വിറ്റ്‌സര്‍ലന്റ്, യു.എ.ഇ എന്നിവയടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടാവുക. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധം പ്രതിഫലിപ്പിക്കുന്ന ചില അപൂര്‍വ ഫോട്ടോകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.

ഫോട്ടോഗ്രാഫിയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച മാര്‍ട്ടിന്‍ ഫ്രാങ്ക്, ഹെന്റി കാര്‍ട്ടിയര്‍ ബ്രെസണ്‍, മാര്‍ക്ക് റിബൗദ്, വെര്‍ണര്‍ ബിസ്‌ഷോഫ് എന്നിവര്‍ പകര്‍ത്തിയ അപൂര്‍വ ദൃശ്യങ്ങള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമായിരിക്കും. വീട് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മുംബൈയിലെ തെരുവില്‍ അഭയം തേടിയ ആളുടെ ചിത്രം പ്രദര്‍ശനത്തില്‍ ഇന്ത്യയുടെ ചരിത്രക്കാഴ്ചയായി ഇടം പിടിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ദിവസം മാഗ്‌നത്തിലെ പ്രധാന ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്ന ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്.

Saturday, September 18, 2010

സ്‌ലാമിന്റെ പൗരാണികതയുടെ പ്രദര്‍ശനം

ദോഹ: ചരിത്രത്തെ സമ്പന്നമാക്കിയ ഇസ്‌ലാമിന്റെ പൗരാണികതയിലേക്കും പാരമ്പര്യത്തിലേക്കും വെളിച്ചം വീശുന്ന പ്രദര്‍ശനത്തിന് ദോഹ വേദിയാകുന്നു. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയുമായി (സെപ്റ്റമ്പര്‍ 20, 21 തീയതികളില്‍ ) റിട്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ ഇസ്‌ലാമിക കലയുടെ ആദ്യ നൂറ്റാണ്ടുമുതല്‍ 19ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30ഓളം സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്.

'ദോഹ അറബ് സംസ്‌കാരത്തിന്റെ തലസ്ഥാനം' ആഘോഷങ്ങളുടെ ഭാഗമായി സൊതെബി ഗ്രൂപ്പാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഇസ്‌ലാമിക ലോകത്തിന്റെ ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ പൈതൃകവും സംസ്‌കാരവും അടയാളപ്പെടുത്തുന്ന, സെറാമിക്‌സിലും ഇരുമ്പുകളിലും തുണിത്തരങ്ങളിലും ആഭരണങ്ങളിലും തീര്‍ത്ത വസ്തുക്കളുടെ അപൂര്‍വവും അമൂല്യവുമായ പ്രദര്‍ശനമാണ് ഒരുക്കുന്നത്. ഇസ്‌ലാമിക കൈയ്യെഴുത്ത് പ്രതികളും പെയ്ന്റിംഗുകളും പ്രദര്‍ശനത്തിലുണ്ടായിരിക്കും.

ഇന്ത്യ, തുര്‍ക്കി, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ , വടക്കന്‍ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇസ്‌ലാമിക ആര്‍ട്ട്മ്യസിയത്തിന്റെ വരവോടെ ഒരു സാംസ്‌കാരിക കേന്ദ്രം എന്ന നിലയില്‍ ദോഹക്ക് കൈവന്ന പ്രസക്തിയാണ് ഇത്തരം പ്രദര്‍ശനങ്ങള്‍ക്കുള്ള വേദിയായി ഈ നഗരം തെരഞ്ഞെടുക്കപ്പെടാനുള്ള പ്രധാന കാരണം. ചരിത്രാന്വേഷികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇസ്‌ലാമിക കലയുടെ ഇന്നലെകളെക്കുറിച്ച് അടുത്തറിയാനുള്ള സുവര്‍ണാവസരമായിരിക്കും പ്രദര്‍ശനമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ത്തര്‍ - ബഹ്റൈന്‍ റെയില്‍പാത വരുന്നു

ദോഹ: ഖത്തറിലെ എജ്യുക്കേഷന്‍ സിറ്റിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍പാത ആരംഭിക്കുന്നു. ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ക്ക് എജ്യുക്കേഷന്‍ സിറ്റിയിലെ സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കൂടുതല്‍ സൌകര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മെട്രോ റയില്‍ പദ്ധതിയും ജിസിസി റയില്‍ പദ്ധതിയും ഉള്‍പ്പെടെ 13,000 കോടി റിയാല്‍ ചെലവു വരുന്ന പദ്ധതിയുടെ ഭാഗമാണിത്.

എജ്യുക്കേഷന്‍ സിറ്റിയെയും ബഹ്റൈനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റയില്‍ പദ്ധതി 2017നുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു ഖത്തര്‍ റയില്‍വേ പ്രോജക്ട് മാനേജര്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയായാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ബഹ്റൈനില്‍ നിന്ന് എജ്യുക്കേഷന്‍ സിറ്റിയില്‍ എത്തിച്ചേരാം. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തിലായിരിക്കും ട്രെയിന്‍ സഞ്ചരിക്കുക. ദോഹയിലെ വിവിധ സ്ഥലങ്ങളെ എജ്യുക്കേഷന്‍ സിറ്റിയുമായി ബന്ധിപ്പിക്കുന്നതായിരിക്കും ഗ്രേറ്റര്‍ ദോഹ മെട്രോ നെറ്റ്വര്‍ക്.

2022ലെ ലോകകപ്പ് ഫുട്ബോളിന് ഖത്തറിനെ വേദിയാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാനായി ഫിഫ ഭാരവാഹികള്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായാണ് ഖത്തര്‍ ഇക്കാര്യം അറിയിച്ചത്. 2011മധ്യത്തോടെ മെട്രോ റെയില്‍ പദ്ധതികളുടെ നിര്‍മാണം ആരംഭിക്കും. ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവസരം ഖത്തറിനു ലഭിക്കുകയാണെങ്കില്‍ 90 ശതമാനം പണികളും 2021നകം പൂര്‍ത്തിയാക്കും. അല്ലെങ്കില്‍ 2026ല്‍ ആയിരിക്കും പദ്ധതി പൂര്‍ത്തിയാക്കുക.

ങ്ങള്‍ സംതൃപതര്‍ : ഫിഫ പരിശോധക സംഘം


ദോഹ: ഫുട്ബോള്‍ ലോകകപ്പ് 2022ന് ആതിഥ്യം വഹിക്കാനുള്ള ഗുണങ്ങളും ശേഷിയും ഖത്തറിനുണ്ടെന്ന് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ഫിഫ പരിശോധക സംഘം പറഞ്ഞു.

നിലവിലെ സൌകര്യങ്ങളിലും പുതിയതായി ഖത്തര്‍ പ്രഖ്യാപിച്ച പദ്ധതികളിലും തൃപ്തരാണെന്നു മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ആറംഗ സംഘം അറിയിച്ചു. ലോകകപ്പിനു വേദിയാകാന്‍ ഓസ്ട്രേലിയ, യുഎസ്, ജപ്പാന്‍ , കൊറിയ എന്നീ രാജ്യങ്ങളുമായാണു ഖത്തറിന്റെ മല്‍സരം. ഡിസംബര്‍ രണ്ടിനാണു ഫിഫയുടെ പ്രഖ്യാപനം വരിക.

ലോകകപ്പിനോടനുബന്ധിച്ച് അടിസ്ഥാന സൌകര്യ വികസനത്തിനായി 4300 കോടി ഡോളറാണു ഖത്തര്‍ ചെലവഴിക്കുക. അതില്‍ 400കോടി ഡോളര്‍ ശീതീകരണ സംവിധാനങ്ങള്‍ക്കായി ചെലവഴിക്കും. കൂടാതെ 50കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ പുതിയ ദോഹ രാജ്യാന്തര വിമാനത്താവളം, പരിശീലന, താമസസൌകര്യങ്ങളോടെ ലുസൈല്‍ സിറ്റി എന്നിവയും പദ്ധതിയുടെ ഭാഗമായുണ്ട്.

ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി 86,000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ലുസൈല്‍ സിറ്റിയില്‍ നിര്‍മ്മിക്കുമെന്നു ഖത്തര്‍ അറിയിച്ചു.

ദാര്‍ഫുര്‍ ചര്‍ച്ച നാളെ പുനഃരാരംഭിക്കും.


ദോഹ: ഒരുമാസത്തിലധികം നീണ്ട ഇടവേളക്ക് ശേഷം ദാര്‍ഫുര്‍ സമാധാന ചര്‍ച്ച നാളെ (സെപ്റ്റമ്പര്‍ 19 ഞായര്‍ ) ദോഹയില്‍ പുനഃരാരംഭിക്കും. സുഡാന്‍ സര്‍ക്കാരിന്റെയും വിമത ഗ്രൂപ്പായ ലിബറേഷന്‍ ആന്റ് ജസ്റ്റിസ് മൂവ്‌മെന്റിന്റെയും (എല്‍.ജെ.എം) പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

സുഡാനീസ് സര്‍ക്കാരും എല്‍.ജെ.എമ്മും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇപ്പോഴും നിലനില്‍ക്കുകയാണ്. പ്രധാനമായും സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചാണ് ഭിന്നത ഉടലെടുത്തിരിക്കുന്നത്. അതേസമയം, ദാര്‍ഫുര്‍ പ്രശ്‌നപരിഹാരത്തിന് ഖത്തര്‍ നടത്തുന്ന ശ്രമങ്ങളെ കഴിഞ്ഞ ദിവസം കെയ്‌റോയില്‍ നടന്ന അറബ് ലീഗ് കൗണ്‍സില്‍ സമ്മേളനം ശ്ലാഘിച്ചിരുന്നു.

ത്തറില്‍ സ്‌കൂളുകള്‍ നാളെ തുറക്കും


ദോഹ: വേനലവധിക്ക് ശേഷം രാജ്യത്തെ സര്‍ക്കാര്‍ , സ്വതന്ത്ര, സ്വകാര്യ സ്‌കൂളുകള്‍ നാളെ (സെപ്റ്റമ്പര്‍ 19 ഞായര്‍ )തുറക്കും. എന്നാല്‍ സര്‍ക്കാര്‍ , സ്വതന്ത്ര സ്‌കൂളുകളില്‍ ജീവനക്കാര്‍ 19 മുതല്‍ ഹാജരാകണമെങ്കിലും 26ന് മാത്രമേ ക്ലാസുകള്‍ ആരംഭിക്കൂ. പക്ഷെ ഇന്ത്യന്‍ സ്‌കൂളുകളില്‍ 19ന് തന്നെ ക്ലാസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.

വേനലവധിക്കായി ജൂലൈ മധ്യത്തോടെയാണ് സ്‌കൂളുകള്‍ അടച്ചത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ പുതിയ അധ്യയനവര്‍ഷത്തിനുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. പല സ്‌കൂളുകളിലും ഭരണ വിഭാഗം ജീവനക്കാരും അധ്യാപകരും ജോലിക്കെത്തി തുടങ്ങിയിട്ടുണ്ട്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ , ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ , ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ , ബിര്‍ള പബ്ലിക് സ്‌കൂള്‍ , ഭവന്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവയാണ് 19ന് ക്ലാസുകള്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സ്‌കൂല്ലുകള്‍ .

സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അധ്യയനവര്‍ഷത്തിന്റെ കലണ്ടര്‍ അനുസരിച്ച് ഫെബ്രുവരി 13 മുതല്‍ 24 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും. രണ്ടാം സെമസ്റ്റര്‍ ഫെബ്രുവരി 28ന് ആരംഭിക്കും. വിദ്യര്‍ഥികളുടെ അധ്യയനവര്‍ഷം ജൂലൈ ഏഴിനും ജീവനക്കാരുടേത് 21നും അവസാനിക്കും. ഈ അധ്യയനവര്‍ഷത്തില്‍ 12 അര്‍ധ സ്വതന്ത്ര സ്‌കൂളുകള്‍ക്ക് കൂടി സ്വതന്ത്ര സ്‌കൂളുകളുടെ പദവി ലഭിക്കും.

ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസസമ്പ്രദായം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ചവയാണ് സ്വതന്ത്ര സ്‌കൂളുകള്‍ . സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലുമായുള്ള കരാറിന് വിധേയമായി സ്വയംഭരണാവകാശവും നല്‍കിയിട്ടുണ്ട്.

Friday, September 17, 2010

പെരുന്നാള്‍ നിലാവില്‍ ഇശല്‍ പെയ്തിറങ്ങി


ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹിലാല്‍ മേഖല സംഘടിപ്പിക്കുന്ന പെരുന്നാള്‍ നിലാവ് എന്ന സൌഹ്യദസംഗമത്തില്‍ ഇശലുകള്‍ പെയ്തിറങ്ങി. സെപ്റ്റംബര്‍ 12,ഞായറാഴച്ച വൈകുന്നേരം 6:30 ന് ഡി റിംഗ് റോഡിലെ മാളിനു പിന്‍വശമുളള ഖത്തര്‍ ചാരിറ്റി ഹാളില്‍ . ഖത്തര്‍ ചാരിറ്റി പബ്ളിക് റിലേഷന്‍ ആന്റ് റിസോഴ്സ് ഡവലപ്പ്മെന്റ് ഡയരക്ടര്‍ ഖാലിദ് അഹ്മദ് ഫഖ്റു ഉദ്ഘാടനം ചെയ്യ്തു.


സൌഹ്യദ സംഗമത്തില്‍ ദോഹയിലെ സമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിച്ചു. നാദിര്‍ അബ്ദുല്‍സ്സലാമും സംഘവും ഒരുക്കിയ ഇശല്‍വിരുന്നില്‍ അന്‍ഷാദ് ത്യശ്ശൂര്‍ , റിയാസ് കരിയാട്, സലീം പാവറട്ടി, നസീര്‍ ദേവര്‍കോവില്‍ , നിസ്ത്താര്‍ ഗുരുവായൂര്‍ തുടങ്ങിയ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു.

വൃദ്ധന്മാര്‍ മനുഷ്യസ്‌നേഹികള്‍ !.


ദോഹ: ഖത്തറിലെ പ്രായമേറിയ ഉപഭോക്താക്കളാണ് ചെറുപ്പക്കാരേക്കാള്‍ കൂടുതല്‍ മനുഷ്യസ്‌നേഹികളെന്ന് മാസ്റ്റര്‍ കാര്‍ഡ് വേള്‍ഡ്‌വൈഡ് നടത്തിയ സര്‍വ്വെ കണ്ടെത്തി.

മനുഷ്യസ്‌നേഹികളായ ഉപഭോക്താക്കലില്‍ 58 ശതമാനവും 45ന് മുകളില്‍ പ്രായമുള്ളവരാണ്. 38 ശതമാന പേര്‍ 18നും 29നും ഇടയില്‍ പ്രായമുള്ളവരും 36 ശതമാനം പേര്‍ 40നും 44നും ഇടയില്‍ പ്രായമുള്ളവരുമാണ്.

2010 മാര്‍ച്ച്-ഏപ്രില്‍ മാസത്തിലാണ് മാസ്റ്റര്‍ കാര്‍ഡ് ഈ സര്‍വ്വെ നടത്തിയത്. 24 വിപണികളില്‍ നിന്നുള്ള 10,920 ഉപഭോക്താക്കള്‍ സര്‍വ്വെയില്‍ പങ്കാളികളായി.

ആറ് മാസത്തിനുള്ള ആതുരസേവനരംഗത്ത് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ സ്വദേശികള്‍ ഇതില്‍ 44 ശതമാനമാണെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. ഇതിന് മുമ്പ് നടത്തിയ സര്‍വ്വെയില്‍ ഖത്തറില്‍ നിന്നും സംഭാവന നല്‍കാന്‍ തത്പരരായ 75 ശതമാനം പേരെ കണ്ടെത്തിയിരുന്നു.

പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഇതില്‍ മുന്നില്‍ . 48 ശതമാനം സ്ത്രീകളും 41 ശതമാനം പുരുഷന്മാരും. ഏഷ്യാ പസഫിക് ആഫ്രിക്കന്‍ രാജ്യങ്ങളേയും സര്‍വ്വെയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

2022ലെ ലോകകപ്പ് ബിഡ് :വിധിക്കായി 75 നാള്‍ കാത്തിരിപ്പ്



ദോഹ: 2022ലെ ലോകകപ്പിന് വേദിയൊരുക്കുന്നതിന് ഖത്തര്‍ സമര്‍പ്പിച്ചിട്ടുള്ള ബിഡുമായി ബന്ധപ്പെട്ട് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള പരിശോധനകള്‍ ഇന്നലെ സമാപിച്ചു.

ചൊവ്വാഴ്ച തുടങ്ങിയ ഈ സംഘത്തിന്റെ പരിശോധന ഇന്നലെ രാത്രി ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തോടെ അവസാനിച്ചു. സംഘം നല്‍കുന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ രണ്ടിന് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് വേട്ടെടുപ്പിലൂടെ 2018ലെയും 2022ലെയും ലോകകപ്പ് വേദികള്‍ തീരുമാനിക്കും.



നിര്‍ദിഷ്ട അന്താരാഷ്ട്രവിമാനത്താവളം, മെട്രോ, റെിയില്‍വെ ശൃംഖല തുടങ്ങിയവ ഉള്‍പ്പെടുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ , ഹോട്ടല്‍ സൗകര്യങ്ങള്‍ , പാര്‍ക്കുകള്‍ , സ്‌റ്റേഡിയങ്ങളിലും ഗ്യാലറികളിലും പരിശീലനകേന്ദ്രങ്ങളിലും ചൂട് ക്രമീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍പരിശോധിച്ച സംഘം ഖലീഫ സ്‌റ്റേഡിയവും സന്ദര്‍ശിച്ചു.

ടൂര്‍ണമെന്റിനായി പരിഗണിക്കുന്നവയെല്ലാം കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമനം പൂര്‍ണമായും ഒഴിവാക്കി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശീതീകരിച്ച പരിസ്ഥിതിസൗഹൃദ സ്‌റ്റേഡിയങ്ങളില്‍ കാലാവസ്ഥ ഒരിക്കലും പ്രതികൂല ഘടകമായി കണക്കിലെടുക്കേണ്ടിവരാത്ത രിതിയില്‍ ശീതീകരണ സംവിധാനമാണ് നടപ്പാക്കിയീട്ടുള്ളത്.ഇത് സൗരോര്‍ജം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുക എന്നതും ഇതിന്റെ പ്രത്യാഗതയാണ്.



ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ വിവിധ ഭൂഖണ്ഡങ്ങളിലുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് രാത്രി വൈകുന്നതുവരെ കാത്തിരിക്കാതെ കളി കാണാന്‍ കഴിയും. ഗള്‍ഫ്, യൂറോപ്യന്‍ , ഏഷ്യന്‍ , പശ്ചിമേഷ്യന്‍ മേഖലകളില്‍ നിന്നെല്ലാം കുറഞ്ഞ സമയം കൊണ്ട് വിമാനമാര്‍ഗം ദോഹയിലെത്താം അതുപോലെ സ്‌റ്റേഡിയങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ടീമുകള്‍ക്കും യാത്രക്കായി അധിക സമയം ചെലവഴിക്കേണ്ടിവരില്ല.

റേബ്യന്‍ ഡ്രീംസ് അരങ്ങേറി.


ദോഹ : ഖത്തര്‍ സഫാരി മാള്‍ പ്രായോജകരാവുന്ന ‘അറേബ്യന്‍ ഡ്രീംസ്’ഇന്നലെ(സെപ്റ്റമ്പര്‍ 16) രാത്രി 8.30 ന് ദോഹാ സിനിമയില്‍ അരങ്ങേറി. നടന്‍ സുരേഷ്‌ഗോപി നയിച്ച ഈ പരിപാടിയില്‍ പ്രശസ്ത കലാകാരന്മാര്‍ അവതരിപ്പിച്ച സംഗീത- നൃത്ത- വിനോദ പരിപാടികള്‍ ദോഹക്ക് നല്ലൊരു ഈദ് വിരുന്നാണ് ഒരുക്കിയത്.


നാദിര്‍ഷാ, ഗായികമാരായ ജ്യോല്‍സന, റിമി ടോമി, ജീവന്‍ ടി.വിയിലെ ‘ഇളയനിലാ’ ഫെയിം പ്രദീപ് ബാബു, മാപ്പിളപ്പാട്ടുകാരന്‍ ആബിദ് കണ്ണൂര്‍ എന്നിവരുടെ മെലഡിയുടെയും ഫാസ്റ്റ് ഗാനങ്ങളും,
മനോജ് ഗിന്നസ്, ‘അയ്യപ്പ’ ബൈജു, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ കോമഡി ഷോയും,
കൃഷ്ണപ്രഭയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച നൃത്തങ്ങളിലെ മുഖ്യ ആകര്‍ഷണം തെന്നിന്ത്യന്‍ സിനിമാതാരം മുക്തയും ‘നീലാംബരി’ എന്ന ചിത്രത്തിലെ വിദ്യയും ആയിരുന്നു.

ട്ടുറുമാല്‍ സംഗീതസന്ധ്യ ഇന്ന്

ദോഹ: സഫാരി മാള്‍ മുഖ്യപ്രായോജകരായി വൊഡാഫോണ്‍ ഖത്തറും റീതാജ് ഇന്റര്‍നാഷണലും ചേര്‍ന്നവതരിപ്പിക്കുന്ന പട്ടുറുമാല്‍ സംഗീതസന്ധ്യ ഇന്ന് (വെള്ളിയാഴ്ച) ഗള്‍ഫ് സിനിമയില്‍ അരങ്ങേറും.

കൈരളി ചാനല്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ഏഴ് ഗായകരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന് സഫാരി മാള്‍ മാനേജിങ് ഡയറക്ടര്‍ അബൂബക്കര്‍ മാടപ്പാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

'പട്ടുറുമാല്‍ ' പരിപാടിയിലൂടെ 'കൈരളി' പരിപാടികള്‍ ശ്രവിക്കുന്ന 150 രാജ്യങ്ങളിലെ മലയാളികള്‍ക്കിടയില്‍ മാപ്പിളപ്പാട്ടിന് വമ്പിച്ച പ്രചാരം ലഭിച്ചതായി കൈരളിയിലെ ഈ പരിപാടിയുടെ പ്രൊഡ്യൂസര്‍ ജ്യോതി പറഞ്ഞു.

കൈരളി റിയാലിറ്റി ഷോയില്‍ പങ്കെടുത്ത റിയൂ ബഷീര്‍ ‍, ഷമീര്‍ (ചാവക്കാട്), സിനാ രമേശ് (നന്തി), ദൃശ്യ, സജിലാ സലിം (കണ്ണൂര്‍ ‍), അന്‍ റിയ (ആലപ്പുഴ) എന്നിവരും പരിപാടിയുടെ അവതാരക അന്ന (കാസര്‍കോട്) പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തിലും കലാകാരന്മാര്‍ പങ്കെടുത്തു.

റിതാജ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ സിദ്ദീഖ് മുഹമ്മദ്, വൊഡാഫോണ്‍ പ്രതിനിധി അതീഖുര്‍ റഹ്മാന്‍ , സഫാരി മാള്‍ ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ , കൈരളിയിലെ പീറ്റര്‍ തുടങ്ങിയവരും പങ്കെടുത്തു.

Thursday, September 16, 2010

2022ലെ ലോകകപ്പ് ബിഡ്: ഫിഫ സന്ദര്‍ശനം ഇന്നു അവസാനിക്കും


ദോഹ: 2022ലെ ലോകകപ്പിന് വേദിയൊരുക്കുന്നതിന് ഖത്തര്‍ സമര്‍പ്പിച്ചിട്ടുള്ള ബിഡുമായി ബന്ധപ്പെട്ട് ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ചൊവ്വാഴ്ച തുടങ്ങിയ പരിശോധനകള്‍ ഇന്നത്തോടെ സമാപിക്കും.

നിര്‍ദിഷ്ട അന്താരാഷ്ട്രവിമാനത്താവളം, മെട്രോ, റെിയില്‍വെ ശൃംഖല തുടങ്ങിയവ ഉള്‍പ്പെടുന്ന പൊതുഗതാഗത സംവിധാനങ്ങള്‍, ഹോട്ടല്‍ സൗകര്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇന്നലെ സംഘം വിലയിരുത്തിയത്. സ്‌റ്റേഡിയങ്ങളിലും ഗ്യാലറികളിലും പരിശീലനകേന്ദ്രങ്ങളിലും ചൂട് ക്രമീകരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പരിശോധിച്ച സംഘം ഖലീഫ സ്‌റ്റേഡിയവും സന്ദര്‍ശിച്ചു.


ടൂര്‍ണമെന്റിനായി പരിഗണിക്കുന്നവയെല്ലാം കാര്‍ബണ്‍ ഡയോക്‌സൈഡ് നിര്‍ഗമനം പൂര്‍ണമായും ഒഴിവാക്കി അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ശീതീകരിച്ച പരിസ്ഥിതിസൗഹൃദ സ്‌റ്റേഡിയങ്ങളായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥ ഒരിക്കലും ഒരു പ്രതികൂല ഘടകമായി കണക്കിലെടുക്കേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഇത്തരം ശീതീകരണ സംവിധാനം നടപ്പാക്കിയ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ ഫിഫ പ്രതിനിധികള്‍ ലീഗ് മാച്ച് വീക്ഷിച്ചിരുന്നു.

അടുത്തഘട്ടത്തില്‍ സൗരോര്‍ജം ഉപയോഗിച്ചുള്ള ശീതീകരണ സംവിധാനങ്ങളാണ് നടപ്പാക്കുന്നത്.
ഖത്തറിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍ ഗള്‍ഫ്, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക, യൂറോപ്പ്, ഏഷ്യന്‍ മേഖലകളിലെ മുന്നൂറ് കോടിയിലധികം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സൗകര്യപ്രദമായ സമയത്ത് കളി കാണാമെന്നത് പ്രധാന സവിശേഷതയാണ്‌.


വിവിധ ഭൂഖണ്ഡങ്ങളിലുള്ള ഫുട്ബാള്‍ ആരാധകര്‍ക്ക് രാത്രി വൈകുന്നതുവരെ കാത്തിരിക്കാതെ കളി കാണാന്‍ കഴിയും. ഗള്‍ഫ്, യൂറോപ്യന്‍ , ഏഷ്യന്‍ , പശ്ചിമേഷ്യന്‍ മേഖലകളില്‍ നിന്നെല്ലാം കുറഞ്ഞ സമയം കൊണ്ട് വിമാനമാര്‍ഗം ദോഹയിലെത്താം അതുപോലെ സ്‌റ്റേഡിയങ്ങള്‍ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ടീമുകള്‍ക്കും യാത്രക്കായി അധിക സമയം ചെലവഴിക്കേണ്ടിവരില്ല.

രാത്രി ഫോര്‍ സീസണ്‍സ് ഹോട്ടലില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തോടെയാണ് ഫിഫ സംഘത്തിന്റെ മൂന്നുദിവസത്തെ പര്യടനം സമാപിക്കുക. സംഘം നല്‍കുന്ന റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ രണ്ടിന് ഫിഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് വേട്ടെടുപ്പിലൂടെ 2018ലെയും 2022ലെയും ലോകകപ്പ് വേദികള്‍ തീരുമാനിക്കും.

Tuesday, September 14, 2010

പാസ്‌പോര്‍ട്ട് ഇനി ഏജന്‍സി മുഖാന്തരം


ദോഹ: ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളിലെ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുറം ഏജന്‍സികള്‍ക്ക് കൈമാറുകയെന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ എംബസി ഇതിനുള്ള പ്രാഥമിക നടപടി തുടങ്ങി.ഒപ്പം വിസാ സേവനവും ഏജന്‍സികളെ ഏല്‍പ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഖത്തറില്‍ ഇത് എംബസിയുടെ നേരിട്ടുള്ള ചുമതലയില്‍ തന്നെയായിരിക്കും.

എംബസിയിലെ അസൗകര്യങ്ങളും പരിമിതികളും ബാധിക്കാത്ത വിധം ജനങ്ങള്‍ക്ക് മെച്ചപ്പെട്ടതും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാസ്‌പോര്‍ട്ട്, കോണ്‍സുലാര്‍ സേവനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം പുറം ഏജന്‍സിക്ക് നല്‍കാന്‍ ആലോചിക്കുന്നതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാധ്വ പറഞ്ഞു.

ഫീസിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി പ്രയോജനം എങ്ങനെ ലഭ്യമാക്കാം എന്ന് എജന്‍സികളുടെ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടാകൂ. ജനങ്ങളെ ഒരുതരത്തിലും ദോഷകരമായി ബാധിക്കാത്തവിധത്തിലുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയായിരിക്കും തെരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സിയുമായി കരാര്‍ ഉണ്ടാക്കുക. ഒപ്പം മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്‌ലൈന്‍ സംവിധാനം കൂടി ഏര്‍പ്പെടുത്തണമെന്ന് അപേക്ഷ സമര്‍പ്പിക്കുന്ന ഏജന്‍സികളോട് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഖത്തറിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുക, പുതുക്കുക, പാസ്‌പോര്‍ട്ടിലെ പേരും വിലാസവും മാറ്റുക, ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേര് ഉള്‍പ്പെടുത്തുക, ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുക തുടങ്ങിയ സേവനങ്ങളാണ് ഏജന്‍സി ഏറ്റെടുക്കേണ്ടിവരിക. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷാഫോറം വിതരണം ചെയ്യുന്നതും അപേക്ഷ സമര്‍പ്പിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്‍കുന്നതും ഏജന്‍സി വഴിയായിരിക്കും.

വൈസ് അവാര്‍ഡ് പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍ ; പ്രഖ്യാപനം നവമ്പരില്‍


ദോഹ: ഈ വര്‍ഷം നല്‍കുന്ന രണ്ടാമത് വൈസ് അവാര്‍ഡിന് പരിഗണിക്കുന്നവരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മൂന്നു പേരും.16 രാജ്യങ്ങളില്‍ നിന്നായി 30 പേരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായി തങ്ങളുടെ പ്രൊജക്ടിനെ സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.ആറ് പ്രൊജക്ടുകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അവാര്‍ഡ് ജേതാക്കളെ നവംബര്‍ ആദ്യം പ്രഖ്യാപിക്കും.

വിദ്യാഭ്യാസരംഗത്ത് അന്താരാഷ്ട്രതലത്തില്‍ പ്രശസ്ഥരായ 15 പ്രഗല്‍ഭരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 98 രാജ്യങ്ങളില്‍ നിന്നായി ലഭിച്ച നൂറുകണക്കിന് അപേക്ഷകളില്‍ നിന്നാണ് അന്തിമപട്ടികയിലേക്ക് 30 പേരെ തെരഞ്ഞെടുത്തത്. ഇവയില്‍ ഇന്ത്യക്ക് പുറമെ അമേരിക്കയില്‍ നിന്ന് ഏഴെണ്ണവും ബ്രിട്ടനില്‍ നിന്ന് നാലെണ്ണവും ഉള്‍പ്പെടുന്നു. വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച പ്രൊജക്ടുകള്‍ക്കാണ് അവാര്‍ഡ് നല്‍കുക.

ഓരോ അവാര്‍ഡ് ജേതാവിനും ഡിസംബര്‍ എട്ടിന് നടക്കുന്ന ചടങ്ങില്‍ 20,000 ഡോളര്‍ വീതം സമ്മാനിക്കും. ഇവര്‍ക്ക് ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെ ദോഹയില്‍ നടക്കുന്ന വൈസ് ഉച്ചകോടിയില്‍ തങ്ങളുടെ പ്രൊജക്ടുകള്‍ അവതരിപ്പിക്കാന്‍ അസരവും നല്‍കും.

ജീവിത ശൈലിയുണ്ടാക്കുന്ന രോഗങ്ങള്‍ മരണത്തിലെത്തിക്കുന്നു.


ദോഹ : സ്വദേശികളുടെ മരണത്തിന് പ്രധാനകാരണം ജീവിതശൈലി രോഗങ്ങളാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍ . രക്തസമ്മര്‍ദ്ദം, പ്രമേഹം, അര്‍ബുദം എന്നിവയാണ് ഇവയില്‍ മുന്നില്‍ . 2008ല്‍ 12 ശതമാനം ആളുകള്‍ അര്‍ബുദം മൂലവും ഒമ്പത് ശതമാനം പ്രമേഹം മൂലവും മരിച്ചപ്പോള്‍ മറ്റ് ജീവീതശൈലീരോഗങ്ങള്‍ ബാധിച്ച് 21 ശതമാനം പേര്‍ മരിച്ചു.

സ്വദേശികളില്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ കൂടി വരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പൊണ്ണത്തടിയും അമിതമായ കൊഴുപ്പും വ്യായാമത്തിന്റെ അഭാവവുമാണ് ഇതിന് കാരണം. തൊഴില്‍സ്ഥലത്തെ അപകടങ്ങളും ആത്മഹത്യയുമാണ് പ്രവാസികളുടെ മരണത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

2008ല്‍ 27 ശതമാനം പ്രവാസികളാണ് ഇങ്ങനെ മരിച്ചത്. സമൂഹത്തെ ഭയന്ന് പലരും ചികില്‍സതേടാന്‍ മടിക്കുന്നതിനാല്‍ മാനസികാസ്വാസ്ഥ്യം പിടിപെട്ടവരുടെ കൃത്യമായ കണക്ക് ലഭ്യമല്ല. എന്നാല്‍ ‍, ഇത്തരക്കാരില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ ചികില്‍സ തേടുന്നുണ്ട്. അതേസമയം, ഹമദ് ആശുപത്രിയിലെ സൈക്യാട്രിക് ക്ലിനിക്കില്‍ ചികില്‍സ തേടിയവരുടെ എണ്ണം 2001നെ അപേക്ഷിച്ച് 2008ല്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.

എലമെന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 39 ശതമാനത്തിനും പൊണ്ണത്തടിയുണ്ടെന്നാണ് ചൈല്‍ഡ്ഹുഡ് കള്‍ച്ചറല്‍ സെന്റര്‍ ലോകാരോഗ്യസംഘടനയുടെ സഹായത്തോടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. പൊണ്ണത്തടിയും രക്തസമ്മര്‍ദ്ദവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മൂലം വരും നാളുകളില്‍ വൃക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും ജനസംഖ്യാസമിതിയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

മാതൃമരണനിരക്ക് നിയന്ത്രിക്കുന്നതില്‍ ഖത്തറിന് ഗണ്യമായ നേട്ടം കൈവരിക്കാനായി. ഒരുലക്ഷം അമ്മമാരില്‍ 7.8 പേര്‍ എന്നതാണ് നിലവിലെ മാതൃമരണ നിരക്ക്. ഗര്‍ഭഛിദ്രം സംഭവിച്ചവരില്‍ 58 ശതമാനം സ്ത്രീകളും ബന്ധുക്കളെ വിവാഹം കഴിച്ചവരായിരുന്നു എന്നതാണ് പഠനത്തിലെ മറ്റൊരു കണ്ടെത്തല്‍. ആയിരം പേരില്‍ 9.5 പേര്‍ക്ക് ഗര്‍ഭഛിദ്രം നടക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ , ഇതുമൂലം മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

സാംക്രമികരോഗം : വിസിറ്റ് വിസക്ക് കൂടുതല്‍ ജാഗ്രത.


ദോഹ: രാജ്യത്ത് സാംക്രമികരോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും വിദേശികളാണെന്നും അതിനാല്‍ സന്ദര്‍ശക വിസ അനുവദിക്കുമ്പോള്‍ ഇത്തരക്കാര്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സ്ഥിരം ജനസംഖ്യാ സമിതി ശിപാര്‍ശ ചെയ്തു. സമിതി കഴിഞ്ഞദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ ശിപാര്‍ശയുള്ളത്.

രാജ്യത്തെ ക്ഷയരോഗികളില്‍ 95 ശതമാനവും ഹെപ്പറ്റെറ്റിസ് ബി രോഗികളില്‍ 86 ശതമാനവും ഹെപ്പറ്റെറ്റിസ് സി രോഗികളില്‍ 84 ശതമാനവും വിദേശികളാണെന്നാണ് സമിതി നടത്തിയ പഠനത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശകവിസ അനുവദിക്കുമ്പോള്‍ ഇക്കാര്യത്തില്‍ കര്‍ശനമായ വ്യവസ്ഥകള്‍ പാലിക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടുള്ളത്.

ഓരോ വര്‍ഷവും രാജ്യത്ത് പുതുതായി പത്ത് എച്ച്.ഐ.വി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മെഡിക്കല്‍ കമീഷന്‍ പ്രവാസികള്‍ക്കായി നടത്തുന്ന നിര്‍ബന്ധ വൈദ്യപരിശോധനയില്‍ കണ്ടെത്തുന്നവക്ക് പുറമെയാണിത്.

കെ.എം.സി.സി.ഖത്തര്‍ 60 പേര്‍ക്ക് സഹായധനം നല്‍കി.

ദോഹ : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ കെ.എം.സി.സി. അംഗങ്ങള്‍ക്ക് ഖത്തര്‍ കെ.എം.സി.സി. ഏര്‍പ്പെടുത്തിയ സഹായധനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ വിതരണംചെയ്തു.

കെ.എം.സി.സി. അംഗങ്ങളായിരുന്ന 60 പേര്‍ക്ക് 50,000 രൂപ വീതമാണ് നല്‍കിയത്. സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പത്തുലക്ഷം രൂപയുടെ സഹായധനം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി വിതരണംചെയ്തു.

ഖത്തര്‍ കെ.എം.സി.സി. പ്രസിഡന്റ് പി.എസ്.എച്ച്.തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ കെ.പി.എ.മജീദ്, ടി.പി.എം.സാഹിര്‍ , ജില്ലാ പ്രസിഡന്റ് പി.കെ.കെ.ബാവ, കെ.എം.സി.സി. ഭാരവാഹികളായ എ.പി.അബ്ദുറഹിമാന്‍ , സി.വി.എം.വാണിമേല്‍ , താഴമ്പത്ത് കുഞ്ഞാലി, മമ്മു കമ്പില്‍ , പാറക്കല്‍ അബ്ദുള്ള, അബ്ദുന്നാസര്‍ നാച്ചി, സി.സി.ജാതിയേരി, ബാപ്പുട്ടി മുസ്‌ല്യാര്‍ , സി.കെ.വി.യൂസുഫ്, നിഅമത്തുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

ന്‍കാസ് ഖത്തര്‍ ഓണം- ഈദ് പരിപാടികള്‍ സംഘടിപ്പിച്ചു.



ദോഹ : ഇന്‍കാസ് ഖത്തറില്‍ ഓണം - ഈദ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികള്‍ പ്രസിഡന്റ് ജോപ്പച്ചന്‍ തെക്കേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.

സാം കുരുവിള, മുഹമ്മദലി പൊന്നാനി, ആര്‍ .പി. ഹസ്സന്‍ ‍, സോനു അഗസ്റ്റിന്‍ , സി.എച്ച്. നാരായണന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ഈണം ദോഹയുടെ ഗാനമേളയായിരുന്നു പരിപാടിയിലെ മുഖ്യ ഇനം.

ജയന്‍ ഓര്‍മയുടെ മാജിക്, ഇന്‍കാസ് അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവയുമുണ്ടായിരുന്നു. കലാ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

2022ലെ ലോകകപ്പ് ബിഡ്: ഫിഫ സംഘം ഖത്തറില്‍ എത്തി


ദോഹ : 2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഖത്തറിന്റെ ബിഡുമായി ബന്ധപ്പെട്ട് 'ഫിഫ'യുടെ ഉന്നതതല സംഘം ഖത്തറില്‍ എത്തി. ഇന്നു മുതല്‍ മൂന്ന് ദിവസം ഇവര്‍ ദോഹയില്‍ പര്യടനം നടത്തും.ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് 'ഫിഫ'യെ പ്രതിനിധികീരിച്ച് എത്തിയീട്ടുള്ളത്.

2022 ലെ ലോകകപ്പിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മറ്റു രാജ്യങ്ങള്‍ ആസ്ത്രേലിയ,ജപ്പാന്‍ ,സൌത്ത് കൊറിയ,അമേരിക്ക എന്നീ രാജ്യങ്ങളാണ്.ഇവിടെയെല്ലാം പരിശോധനകഴിഞ്ഞാണ് സംഘം ഇവിടെ എത്തിയീട്ടുള്ളത്.

ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബാളിനെ തങ്ങളിലൂടെ ഇതാദ്യമായി പശ്ചിമേഷ്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. ലോകകപ്പിന് ആതിഥ്യമരുളാനുള്ള രാജ്യത്തിന്റെ യോഗ്യതയും സൗകര്യങ്ങളും 'ഫിഫ' സംഘത്തെ തൃപ്തികരമായി ബോധ്യപ്പെടുത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഖത്തര്‍ ബിഡ് കമ്മിറ്റി.

Monday, September 13, 2010

2022 ലെ ലോകകപ്പ് ബിഡ്: ഫിഫ സംഘം നാളെ ഖത്തറില്‍ എത്തും



ദോഹ: 2022ലെ ലോകകപ്പ് ഫുട്ബാളിന് വേദിയായി തെരഞ്ഞെടുക്കപ്പെടാനുള്ള ഖത്തറിന്റെ ബിഡുമായി ബന്ധപ്പെട്ട് 'ഫിഫ'യുടെ ഉന്നതതല സംഘം നാളെ ഖത്തറില്‍ എത്തും. നാളെ മുതല്‍ മൂന്ന് ദിവസം ദോഹയില്‍ പരിശോധന നടത്തുന്നത്.

ചിലിയന്‍ ഫെഡറേഷന്‍ പ്രസിഡന്റ് ഹാരോള്‍ഡ് മെയ്‌നെ നിക്കോളാസിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് 'ഫിഫ'യെ പ്രതിനിധികീരിച്ച് നാളെ രാവിലെ ഖത്തറിലെത്തുന്നത്.ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കങ്ങളിലൊന്നായ ലോകകപ്പ് ഫുട്ബാളിനെ തങ്ങളിലൂടെ ഇതാദ്യമായി പശ്ചിമേഷ്യയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷ. ലോകകപ്പിന് ആതിഥ്യമരുളാനുള്ള രാജ്യത്തിന്റെ യോഗ്യതയും സൗകര്യങ്ങളും 'ഫിഫ' സംഘത്തെ തൃപ്തികരമായി ബോധ്യപ്പെടുത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഖത്തര്‍ ബിഡ് കമ്മിറ്റി.

2018ലെയും 2022ലെയും ലോകകപ്പ് വേദികള്‍ ഡിസംബര്‍ രണ്ടിനാണ് ഫിഫയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിക്കുക. ഇതിന് മുന്നോടിയായാണ് ബിഡ് സമര്‍പ്പിച്ചിട്ടുള്ള രാജ്യങ്ങളില്‍ സംഘം പരിശോധന നടത്തുന്നത്.
ഖത്തറിന്റെ ബിഡ് വളരെ ശക്തമാണെന്നും ഇക്കാര്യത്തില്‍ മുമ്പത്തേതില്‍ നിന്ന് വ്യത്യസ്തമായി ഖത്തറിനെ ലോകം കരുത്തുറ്റൊരു മല്‍സരാര്‍ഥിയായാണ് ഇപ്പോള്‍ കാണുന്നതെന്നും ഖത്തര്‍ ബിഡ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹസന്‍ അല്‍ തവാദി പറയുന്നു.

മല്‍സരത്തിനും പരിശീലനത്തിനും താമസത്തിനുമൊക്കെയായി രാജ്യം ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഈ അവകാശവാദത്തിന്റെ ബലം. താമസസ്ഥലം മാറാതെയും അധികം യാത്ര ചെയ്യാതെയും ഒരാള്‍ക്ക് ഒരു ദിവസം ഒന്നിലധികം കളി കാണാമെന്നത് ദോഹയുടെ ഒരു സൗകര്യമായി കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ടീമുകള്‍ക്ക് യാത്രക്കായി അധികം സമയം ചെലവഴിക്കേണ്ടി വരില്ല. വേനല്‍ക്കാലത്ത് നടക്കുന്ന മല്‍സരങ്ങള്‍ മുന്നില്‍ കണ്ട് സ്‌റ്റേഡിയങ്ങള്‍ക്കായി പ്രത്യേക ശീതീകരണ സംവിധാനം ഖത്തര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

അല്‍ സദ്ദ് സ്‌റ്റേഡിത്തില്‍ ഒരു വര്‍ഷമായി വിജയകരമായി ഈ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഗാലറികളിലും പരിശീലനസ്ഥലങ്ങളിലുമെല്ലാം ഇതുവഴി ചൂട് ക്രമീകരിക്കാനാകും.ലോകകപ്പ് ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനരംഗത്ത് ഒട്ടേറെ പദ്ധതികള്‍ ഖത്തര്‍ നടപ്പാക്കുന്നുണ്ട്. 1400 കോടി ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന പുതിയ അന്താരാഷ്ട്ര വിമാനത്താവളം 2012ഓടെ പൂര്‍ത്തിയാകും. അടുത്ത പത്ത് വര്‍ഷത്തിനകം 80,000ലധികം ഹോട്ടല്‍ മുറികള്‍ കൂടി രാജ്യത്ത് സജ്ജമാകും.

ത്തര്‍ മുശൈരിബ് തെരുവും ഓര്‍മയാകാന്‍ നാളുകള്‍ മാത്രം


ദോഹ: മുശൈരിബ് സ്ട്രീറ്റില്‍ നാഷനല്‍ മുതല്‍ അറബ് ബാങ്ക് റൗണ്ട് എബൗട്ട് വരെയുള്ള കടകളും ഫ്‌ളാറ്റുകളും അടങ്ങിയ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ഉത്തരവായിരിക്കുന്നു. ബുധനാഴ്ച്ചക്കകം (സെപ്റ്റമ്പര്‍ പതിനഞ്ച്) ഒഴിയണമെന്നാവശ്യപ്പെട്ട് ഈ കടകളിലും ഫ്‌ളാറ്റുകളിലുമുള്ളവര്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.

'ഹാര്‍ട്ട് ഓഫ് മുശൈരിബ്' പദ്ധതിയുടെ ഭാഗമായി പൊളിക്കുന്നവയില്‍ ഉള്‍പ്പെടുത്തി ആറ് മാസം മുമ്പുതന്നെ അറിയിച്ചിരുന്നു. ഒഴിയാന്‍ നോട്ടീസ് ലഭിച്ചതോടെ കച്ചവടക്കാരില്‍ ഭൂരിഭാഗവും ബര്‍വ വില്ലേജിലേക്കും നജ്മയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും മാറിത്തുടങ്ങിയിട്ടുണ്ട്.


അവിടെയെല്ലാം ഇന്ന് കൊടുത്തുകൊണ്ടിരിക്കുന്നതിന്റെ രണ്ടും മൂന്നും ഇരട്ടിയാണ് വാടക എന്നത് കച്ചവടക്കകാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. താമസക്കാരെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ദോഹയിലും പരിസരത്തും ഫ്‌ളാറ്റുകളും വില്ലകളും കിട്ടാനില്ലെങ്കിലും ഉള്‍പ്രദേശങ്ങളില്‍ പണിതീര്‍ന്ന ധാരാളം താമസസൗകര്യങ്ങള്‍ താരതമ്യേന കുറഞ്ഞ വാടകക്ക് ലഭ്യമാണ്.


വര്‍ഷങ്ങളായി നഗരത്തിന്റെ ഹൃദയഭാഗത്ത് താമസിച്ചുവന്നവര്‍ക്ക് പെട്ടെന്നുള്ള ഒഴിഞ്ഞുപോക്ക് അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നതാണ്. സമയപരിധി കുറച്ചുകൂടി നീട്ടി നല്‍കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ വ്യാപാരികള്‍.
ദോഹയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായി തീര്‍ന്ന നാഷനലും പരിസരവും വാരാന്ത്യങ്ങളിലെ അവിടുത്തെ തിരക്കുമെല്ലാം വൈകാതെ ഓര്‍മ മാത്രമാകും. നഗരത്തിലെ അറിയപ്പെടുന്ന പല വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുമാറ്റലിന്റെ വക്കിലാണ്.


ദോഹയില്‍ കെട്ടിടനിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ഏറ്റവും കൂടുതലുള്ള സ്ഥലമാണ് മുശൈരിബ് സ്ട്രീറ്റ്. ഇലക്ട്രിക്, പ്ലംബിംഗ്, ഹാര്‍ഡ്‌വെയല്‍ ഉല്‍പ്പന്നങ്ങളും കെട്ടിടനിര്‍മാണത്തിനാവശ്യമായ അനുബന്ധസാധനങ്ങളും മാത്രം വില്‍ക്കുന്ന ഒട്ടേറെ കടകളുള്ള ഇവിടെ എല്ലാ ദിവസവും നല്ലതോതില്‍ വ്യാപാരം നടന്നിരുന്നു.

നല്ലൊരു ശതമാനം കടകളും മലയാളികള്‍ നടത്തുന്നതും മലയാളികള്‍ ധാരാളമായി ജോലി ചെയ്യുന്നവയുമാണ്. ഡ്രൈവര്‍മാരായും ഇലക്ട്രിക്, പ്ലംബിംഗ് ജോലികള്‍ ചെയ്തും ജീവിതമാര്‍ഗം കണ്ടെത്തിയ നിരവധി മലയാളികള്‍ വേറെയുമുണ്ട്.ജീവിതത്തിന്റെ നല്ലൊരു ഭാഗവും ചെലവിട്ട, ധാരാളം ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച, ജീവിക്കാന്‍ ഒരു മാര്‍ഗം തുറന്നുകൊടുത്ത പ്രദേശവും ചുറ്റുപാടുകളും ഒരു സുപ്രഭാതത്തില്‍ വിട്ടുപോകേണ്ടിവരുന്നത് എല്ലാവരെയും വേദനിപ്പിക്കുന്നുണ്ട്.