Monday, September 27, 2010

എന്‍ വി മാഷ് മലയാള കവിതയെ സാമൂഹ്യബോധത്തോടെ പരിവര്‍ത്തിപ്പിച്ച കവി : സംസ്കാര ഖത്തര്‍



ദോഹ : മലയാളികളുടെ പ്രിയ കവിയായ ഒ എന്‍ വി കുറുപ്പിന് 2007 ലെ ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചുവെന്ന വാര്‍ത്ത വളരെ അധികം സന്തോഷം നല്‍കുന്നതാണെന്ന് സംസ്കാര ഖത്തര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

ചലച്ചിത്ര ഗാനരചനക്ക് നിരവധി തവണ കേന്ദ്ര - സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്നു 1998 പത്മശ്രീ ബഹുമതിയും കൂടാതെ 2007 ലെ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ച ഇദ്ദേഹം മലയാള കവിതയെ സാമൂഹ്യബോധത്തോടെ പരിവര്‍ത്തിപ്പിക്കുകയും ജനകീയമായ ഭാവുകത്വത്തോടെ മുന്നോട്ട് നയിക്കുകയും ചെയ്ത കവിശ്രേഷ്ഠനായ ഇദ്ദേഹത്തിനീയവസരത്തില്‍ സംസ്കാര ഖത്തറിന്റെ അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അറിയിക്കുന്നതായി അനുമോദനസന്ദേശത്തില്‍ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ അറിയിയിച്ചു

1 comment:

Unknown said...

മലയാളികളുടെ പ്രിയ കവിയായ ഒ എന്‍ വി കുറുപ്പിന് 2007 ലെ ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചുവെന്ന വാര്‍ത്ത വളരെ അധികം സന്തോഷം നല്‍കുന്നതാണെന്ന് സംസ്കാര ഖത്തര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.