Sunday, September 26, 2010

പ്രവാസി ക്ഷേമനിധിയുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍ സംസ്കാര ഖത്തര്‍ രംഗത്ത്


ദോഹ : പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കാനായി ഖത്തറിലെ സംസ്കാരിക സംഘടനയായ സംസ്കാര ഖത്തര്‍ സഹായമൊരുക്കുന്നു.

പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ മലയാളി സമൂഹമുള്ളത് ആറ് ഗള്‍ഫ് രാജ്യങ്ങളിലാണ്. പതിറ്റാണ്ടുകളോളം ഇവിടെ വിയര്‍പ്പൊഴുക്കി കുടുംബക്കാരെയും മറ്റു വേണ്ടപ്പെട്ടവരെയും സഹായിച്ച ശേഷം ഒടുവില്‍ സ്വന്തമായി ഒന്നും സമ്പാദിക്കാനാവാതെ മടങ്ങേണ്ടിവരുന്നവരാണ് പ്രവാസികളില്‍ ബഹുഭൂരിഭാഗവും. ഇതില്‍തന്നെ നല്ലൊരു ശതമാനം പേര്‍ ജീവിതാവസാനം രോഗികളായി മാറുകയും ചികില്‍സ തേടാന്‍ പോലും സാമ്പത്തിക ശേഷിയില്ലാതെ നരകിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. മാത്രമല്ല, പല കാരണങ്ങളാലും ജോലി നഷ്ടപ്പെട്ട് അനേകം പേര്‍ മടങ്ങുന്നുണ്ട്. ഇവര്‍ക്ക് തുണയാകുന്നതാണ് ഈ പദ്ധതി വേണ്ടത്ര രീതിയില്‍ പരിഗണിച്ചിട്ടില്ലയെന്ന് ബോധ്യപ്പെട്ടതിനാലാണ്‍ ഇതിനായി സംസ്കാര ഖത്തര്‍ സഹായമൊരുക്കുന്നതെന്ന് സംഘടനയുടെ പ്രസിഡണ്ടും ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍‌റ്റ് ഫണ്ട് ലീഗല്‍ അഡ്വൈസറും കൂടിയായ അഡ്വക്കറ്റ് ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.

കഴിഞ്ഞ രണ്ടുമാസക്കാലമായി, സംഘടന ക്ഷേമനിധിയുടെ ആനുകൂല്യം കൂടുതല്‍ പേരില്‍ എത്തിക്കുന്നതിനായി സംഘടനാപ്രതിനിധികള്‍ ഖത്തറിന്റെ വിവിധ മേഖലകളിലുള്ള ലേബര്‍ക്യാമ്പ് ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച്, ക്ഷേമനിധിയെ കുറിച്ച് ബോധവത്കരണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലായ വസ്തുത, ഈ ക്ഷേമനിധിയെപ്പറ്റി കൂടുതല്‍ പേര്‍ക്കും അറിവില്ല എന്നതാണ്‍.അതിനാല്‍ ‘പ്രവാസി ക്ഷേമനിധിയും ആശങ്കകളും’ എന്ന വിഷയത്തില്‍ അടുത്ത മാസം എട്ടാം തിയതി വൈകീട്ട് ഏഴ് മണിക്ക് ദോഹ ജതീതിലുള്ള ‘മുഗള്‍ എംബയര്‍‘ ഹോട്ടലില്‍ വെച്ച് ടേബിള്‍ ടോക്ക് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സംഘടനയുടെ സെക്രട്ടറി മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ പറഞ്ഞു.


ഹെല്‍പ്പ് ലൈന്‍ സംവിധാനത്തിലൂടെയും പ്രവാസി ക്ഷേമനിധിയെ കുറിച്ചുള്ള സംശയങ്ങള്‍ക്ക് മറുപടി നല്‍കും.ഇതിനായി വിളിക്കേണ്ട നമ്പറുകള്‍ ,അഡ്വ. ജാഫര്‍ഖാന്‍ 55628626,77942169.അഡ്വ.അബൂബക്കര്‍ 55071059.മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ 55198704,77940225.

കാസര്‍ഗോഡ് വാര്‍ത്തയില്‍
പ്രവാസി വാര്‍ത്തയില്‍
പ്രവാസലോകത്തില്‍
മാതൃഭൂമിയില്‍
ഡെയിലി മലയാളത്തില്‍
കേരള ഭൂഷണത്തില്‍
ഗള്‍ഫ് മലയാളിയില്‍
മലയാളം ഡോട്ട് കോമില്‍
മംഗളത്തില്‍
മലയാളം ഓള്‍ന്യൂസില്‍

1 comment:

Unknown said...

പ്രവാസി ക്ഷേമനിധിയെ കുറിച്ച് പ്രവാസികള്‍ക്കിടയിലുള്ള ആശങ്കകള്‍ ദൂരീകരിച്ച് കൂടുതല്‍ പ്രവാസികളെ ക്ഷേമനിധിയുടെ ഭാഗമാക്കാനായി ഖത്തറിലെ സംസ്കാരിക സംഘടനയായ സംസ്കാര ഖത്തര്‍ സഹായമൊരുക്കുന്നു.