Monday, September 13, 2010

ത്തറില്‍ പുതിയ നമ്പര്‍ പ്ലയ്റ്റ്



ദോഹ : ട്രാഫിക് നിയമത്തില്‍ അടുത്തിടെ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് അനുസൃതമായി പുതിയ നമ്പര്‍ പ്ലയ്റ്റുകള്‍ .

പുതിയ നമ്പര്‍ പ്ലെയ്റ്റില്‍ രാജ്യത്തിന്റെ പേര് വലുതായി ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയിരിക്കും. നമ്പറും ഇപ്പോഴുള്ളതിനേക്കാള്‍ വലുപ്പത്തില്‍ ഇംഗ്ലീഷില്‍ തന്നെ രേഖപ്പെടുത്തും. നമ്പര്‍ പ്ലെയ്റ്റിന്റെ പശ്ചാത്തലം കറുപ്പ് നിറത്തിലും അക്ഷരങ്ങള്‍ വെളുത്ത നിറത്തിലുമായിരിക്കും.

വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുമ്പോഴായിരിക്കും നല്‍കുകയെന്ന് ട്രാഫിക് വകുപ്പ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സാത് അല്‍ ഖര്‍ജി വ്യക്തമാക്കി.

ഈ വര്‍ഷം അവസാനത്തോടെ എല്ലാ വാഹനങ്ങള്‍ക്കും പുതിയ നമ്പര്‍പ്ലെയ്റ്റ് നല്‍കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനമനുസരിച്ച് ഒരു വര്‍ഷത്തിനകമായിരിക്കും വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍പ്ലെയ്റ്റ് നടപ്പില്‍ വരിക.

1 comment:

Unknown said...

ട്രാഫിക് നിയമത്തില്‍ അടുത്തിടെ വരുത്തിയ പരിഷ്‌കാരങ്ങള്‍ക്ക് അനുസൃതമായി പുതിയ നമ്പര്‍ പ്ലയ്റ്റുകള്‍ .