Saturday, October 16, 2010

'റിഥം 2010' താളലയ സാന്ദ്രമായി.

ദോഹ: ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സന്നദ്ധസേവന സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) സംഘടിപ്പിക്കുന്ന 'റിഥം 2010' എന്ന് സംഗീത നിശ താളലയ സാന്ദ്രമായി.

ഒക്ടോബര്‍ 14 വ്യാഴാഴ്ച്ച വൈകിട്ട് 7:30 ന് ദോഹ സിനിമയില്‍ നടന്ന സംഗീത നിശയില്‍ പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യവും ചലച്ചിത്ര പിന്നണി ഗായിക കെഎസ് ചിത്രയും ബിജുനാരായണന്‍ എന്നിവര്‍ ചേര്‍ന്ന സംഗീതവിരുന്ന് പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി.

ഐ സി ബി എഫ് നടത്തിവരുന്ന മെഡിക്കല്‍ ക്യാമ്പ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഡീപോര്‍ട്ടേഷന്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ടിക്കറ്റും മാരകരോഗം പിടിപെട്ട് ആശുപത്രികളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ചികില്‍സാസഹായവും പോലുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ ഫണ്ട് സമാഹരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്.

1 comment:

Unknown said...

ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള സന്നദ്ധസേവന സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) സംഘടിപ്പിക്കുന്ന 'റിഥം 2010' എന്ന് സംഗീത നിശ താളലയ സാന്ദ്രമായി.