Wednesday, October 20, 2010

ദോഹ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 26ന്

ദോഹ: അറബ് മേഖലയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ദോഹ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 26ന് ആരംഭിക്കും.രണ്ടാമത് ദോഹ ട്രിബേക്കാ ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യപ്രായോജകരായി ഖത്തര്‍ എയര്‍വെയ്‌സ് ആയിരിക്കും.

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടാണ് സംഘടിപ്പിച്ചുവരുന്നത്. 2009-ലാണിതിന് തുടക്കം കുറിച്ചത്. അഞ്ചുദിവസം നീണ്ടുനില്ക്കുന്ന ഫെസ്റ്റിവെല്‍ ഖത്തര്‍ സാംസ്‌കാരിക ഗ്രാമത്തിലാണ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ചിത്രങ്ങള്‍ ഈ വര്‍ഷം കൂടുതലായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം 30 രാജ്യങ്ങളില്‍നിന്നുള്ള 200 ജീവനക്കാരാണ് ഫെസ്റ്റിവലിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചത്. 20,000 ആളുകള്‍ ഫിലിമുകള്‍ കാണാനെത്തുകയുണ്ടായി.

1 comment:

Unknown said...

അറബ് മേഖലയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ദോഹ ഫിലിം ഫെസ്റ്റിവല്‍ ഒക്ടോബര്‍ 26ന് ആരംഭിക്കും.രണ്ടാമത് ദോഹ ട്രിബേക്കാ ഫിലിം ഫെസ്റ്റിവലിന്റെ മുഖ്യപ്രായോജകരായി ഖത്തര്‍ എയര്‍വെയ്‌സ് ആയിരിക്കും.