Wednesday, October 20, 2010

13അനധികൃത സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി


ദോഹ: അനധികൃതമായി പ്രവര്‍ത്തിക്കുന്ന 13 സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്കെതിരെ നിമയ നടപടികള്‍ സ്വീകരിക്കാന്‍ പൊതു സുരക്ഷാ വിഭാഗം ബന്ധപ്പെട്ട അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.

ലൈസന്‍സില്ലാത്ത സെക്യൂരിറ്റി സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ വകുപ്പ് നടത്തുന്ന പരിശോധനയിലാണു വ്യാജ കേന്ദ്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. വിവിധ ഭാഗങ്ങളിലായി സ്വകാര്യ വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി.

സ്വകാര്യ സെക്യൂരിറ്റി സര്‍വീസിനു ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള അനുമതി തേടുന്നതിനും നിയമാനുസൃതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനും സ്ഥാപനങ്ങളും വ്യക്തികളും സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

1 comment:

Unknown said...

അനധികൃതമായി പ്രവര്‍ത്തിക്കുന്ന 13 സ്വകാര്യ സെക്യൂരിറ്റി സ്ഥാപനങ്ങള്‍ക്കെതിരെ നിമയ നടപടികള്‍ സ്വീകരിക്കാന്‍ പൊതു സുരക്ഷാ വിഭാഗം ബന്ധപ്പെട്ട അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.