Monday, October 4, 2010

65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പ് : എം.ഡിയുടെ വിലാസം വ്യാജം


ദോഹ : 65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പ് നടത്തിയ ഫെ്‌ളാമിംഗ് കമ്പനിയുടെ എം.ഡിയായി ചെക്കുകളില്‍ ഒപ്പിട്ടു നല്‍കിയ ഹബീബ് അബ്ദുല്‍ഖാദറിന്റെ പാസ്‌പോര്‍ട്ടിലുള്ള വിലാസം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ഖാദര്‍ മന്‍സില്‍ , സഫ ഹോസ്‌പിറ്റലിന് സമീപം, പാരിപ്പള്ളി, കൊല്ലം എന്ന വിലാസമാണ് ഇയാളുടെ പാസ്‌പോര്‍ട്ടിലുള്ളത്.

സംഘം കടന്നത് കെനിയയിലേക്കെന്ന് സംശയിക്കുന്നു. ദോഹയില്‍ നിന്ന് ദുബൈ വഴി കെനിയന്‍ തലസ്ഥാനമായ നയ്‌റോബിയിലേക്കാണ് ഇവര്‍ ടിക്കറ്റെടുത്തതെന്നാണ് അന്വേഷണത്തില്‍ ലഭിച്ച സൂചന. കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംഭവം സംബന്ധിച്ച് ദുബൈ കോണ്‍സുലേറ്റിനും അബൂദബി, കെനിയന്‍ എംബസികള്‍ക്കും ഖത്തറിലെ ഇന്ത്യന്‍ എംബസി കത്തയക്കും.

1 comment:

Unknown said...

65 കോടി രൂപയുടെ ബിസിനസ് തട്ടിപ്പ് നടത്തിയ ഫെ്‌ളാമിംഗ് കമ്പനിയുടെ എം.ഡിയായി ചെക്കുകളില്‍ ഒപ്പിട്ടു നല്‍കിയ ഹബീബ് അബ്ദുല്‍ഖാദറിന്റെ പാസ്‌പോര്‍ട്ടിലുള്ള വിലാസം വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ട്.