Tuesday, October 5, 2010

ത്തറില്‍ ഊര്‍ജ സെമിനാറും പ്രദര്‍ശനവും ഇന്ന് മുതല്‍ .

ദോഹ: മധ്യ പൌരസ്ത്യ ഊര്‍ജ സെമിനാറും പ്രദര്‍ശനവും ഖത്തര്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കും. ഇന്ന് മുതല്‍ ആറുവരെ നടക്കുന്ന സമ്മേളനത്തില്‍ ഊര്‍ജ ഉല്‍പാദനം, വിതരണം, ജല വ്യവസായം തുടങ്ങിയ വിഷയങ്ങളായിരിക്കും മുഖ്യപ്രമേയം.

ഇൌ രംഗങ്ങളിലെ പ്രധാന പ്രശ്നങ്ങളും സാങ്കേതിക വശങ്ങളും ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ വകുപ്പുകളിലെയും വ്യവസായ മേഖലകളിലെയും വിദഗ്ധര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഗള്‍ഫ് സഹകരണ രാജ്യങ്ങളിലെ ഉൌര്‍ജ മേഖലയിലെ നിക്ഷേപം അടക്കമുള്ള കാര്യങ്ങളും സമ്മേളനം ചര്‍ച്ച ചെയ്യും.

രാജ്യത്ത് ഊര്‍ജ ഉല്‍പാദനവും ജല വിതരണവും കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ക്കു സമ്മേളനം മുന്‍തൂക്കം നല്‍കും.

1 comment:

Unknown said...

മധ്യ പൌരസ്ത്യ ഊര്‍ജ സെമിനാറും പ്രദര്‍ശനവും ഖത്തര്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്ററില്‍ നടക്കും. ഇന്ന് മുതല്‍ ആറുവരെ നടക്കുന്ന സമ്മേളനത്തില്‍ ഊര്‍ജ ഉല്‍പാദനം, വിതരണം, ജല വ്യവസായം തുടങ്ങിയ വിഷയങ്ങളായിരിക്കും മുഖ്യപ്രമേയം.