Sunday, October 3, 2010
പ്രവാസിക്ഷേമനിധി പ്രവാസികള്‍ രംഗത്തിറങ്ങണം
ദോഹ: പ്രവാസിക്ഷേമനിധിയില്‍ അംഗമാകുന്നതിനും കുറഞ്ഞവരുമാനക്കാരെ അംഗമാക്കുന്നതിനും പ്രവാസികള്‍ രംഗത്തിറങ്ങണമെന്ന് ഐ.സി.ബി.എഫ് ലീഗല്‍ അഡ്വൈസറും സംസ്കാര ഖത്തര്‍ പ്രസിഡന്റുമായ അഡ്വക്കറ്റ് ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.
എഫ്.സി.സി സേവനവേദി സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി ബോധവത്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പ്രവാസി ക്ഷേമനിധിയുടെ അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്തു.
എഫ്.സി.സി എക്സിക്യുട്ടീവ് ഡയറക്ടര്‍ എം. അബ്ദുല്‍ ഹമീദ് സ്വാഗതവും റഫീഖ് മേച്ചേരി നന്ദി പറഞ്ഞു.
Subscribe to:
Post Comments (Atom)
1 comment:
പ്രവാസിക്ഷേമനിധിയില്‍ അംഗമാകുന്നതിനും കുറഞ്ഞവരുമാനക്കാരെ അംഗമാക്കുന്നതിനും പ്രവാസികള്‍ രംഗത്തിറങ്ങണമെന്ന് ഐ.സി.ബി.എഫ് ലീഗല്‍ അഡ്വൈസറും സംസ്കാര ഖത്തര്‍ പ്രസിഡന്റുമായ അഡ്വക്കറ്റ് ജാഫര്‍ഖാന്‍ കേച്ചേരി പറഞ്ഞു.
Post a Comment