Tuesday, March 2, 2010

എം.എഫ്.ഹുസൈന്‍ ഇനി ഖത്തറുക്കാരന്‍


ദോഹ: ഖത്തര്‍ പാസ്പോര്‍ട്ട് ലഭിച്ച ഹുസൈന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ തിരിച്ചേല്‍പിച്ചേക്കും.ഖത്തര്‍ പൌരത്വം കിട്ടിയ താന്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ഫൌണ്ടേഷന്റെ അതിഥിയായി ഒരാഴ്ചയായി ദോഹയിലുള്ള ഹുസൈന്‍ ഇപ്പോള്‍ അറബ്നാഗരികതയുടെ ചരിത്രവുമായി ബന്ധപ്പെട്ട ചിത്രങ്ങളുടെ രചനയിലാണ്.

''ഇന്ത്യ എന്റെ മാതൃരാജ്യമാണ്. ആ നാടിനെ എനിക്ക് വെറുക്കാന്‍ കഴിയില്ല. ഇന്ത്യക്കാണ് എന്നെ വേണ്ടാതായത്. ഞാന്‍ ഇന്നും ഇന്ത്യയെ സ്നേഹിക്കുന്നു. ഇന്ത്യ എന്റെ ആത്മാവാണ്“ ഇന്ത്യയുടെ പ്രിയപ്പെട്ട കലാകാരന്‍ എം.എഫ് ഹുസൈന്‍ ഇത് പറയുമ്പോള്‍ ജനിച്ചുവളര്‍ന്ന മണ്ണിനെ ഉപേക്ഷിക്കേണ്ടിവന്ന ഒരു പ്രവാസിയുടെ നോവുകള്‍ ആ കണ്ണുകളില്‍ കാണാമായിരുന്നു.

ജനിച്ചമണ്ണില്‍ സുരക്ഷിതത്വമില്ലാത്തതിനാല്‍ 12 വര്‍ഷത്തോളം ഞാന്‍ പ്രവാസിയായി കഴിയുകയാണ്. ഇത്രയും കാലം ആരും എനിക്ക് വേണ്ടി ശബ്ദിക്കാനുണ്ടായില്ല. ഒരു സര്‍ക്കാരും എന്നെ മടക്കിവിളിച്ചില്ല. ഇപ്പോള്‍ മറ്റൊരു രാഷ്ട്രം പൌരത്വം നല്‍കാന്‍ മുന്നോട്ടുവന്നപ്പോഴാണ് മടങ്ങിച്ചെല്ലണമെന്ന് പറയുന്നത്.

“കലയിലൂടെ ആരെയും ആക്ഷേപിക്കാനോ വിശ്വാസങ്ങളെ വ്രണപ്പെടുത്താനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്റെ ആത്മാവിന്റെ അഭിരുചികളെ കലയിലൂടെ ആവിഷ്കരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കലയുടേത് എന്നും സാര്‍വലൌകീകമായ ഭാഷയാണ്. എല്ലാ സങ്കുചിതത്വങ്ങള്‍ക്കുമപ്പുറം അതിനെ സ്നേഹിക്കുന്നവരാണ് എന്റെ ശക്തി. ഖത്തറില്‍ എനിക്ക് എല്ലാ സ്വാതന്ത്യ്രവുമുണ്ട്. അഭിപ്രായം പറയാനും വരക്കാനും ചിന്തിക്കാനും ഇവിടെ എനിക്ക് നിയന്ത്രണങ്ങളോ വിലക്കുകളോയില്ല“ ഹുസൈന്‍ വികാരനിര്‍ഭരനായി പറഞ്ഞുനിറുത്തി.

5 comments:

Unknown said...

ഖത്തര്‍ പാസ്പോര്‍ട്ട് ലഭിച്ച ഹുസൈന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഇന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസിയെ തിരിച്ചേല്‍പിച്ചേക്കും.ഖത്തര്‍ പൌരത്വം കിട്ടിയ താന്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Sabu Kottotty said...

!!

Anonymous said...

Very good. You will realize which is better soon. Who bothers people like you MF try to show your freedom of expression there!

Anonymous said...

Nannayi.. angane oru puzhu poyikitti pavam Indiaku

മുക്കുവന്‍ said...

what Qtar govt will do, if he draw mohammad as a PIG?

yea.. I am sure india will give bharatha ratna and give him citizenship :)