Tuesday, October 19, 2010

ഫാരി മാള്‍ ഉത്ഘാടനം ചെയ്യ്തു


ദോഹ: ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ സഫാരി മാള്‍ ഉത്ഘാടനം ചെയ്യ്തു.ഇന്നലെ (ഒക്ടോബര്‍ 18 ആം തിയതി തിങ്കളാഴ്ച്ച) വൈകീട്ട് 4.30മൂന്ന് ഖത്തര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ മുഹമ്മദ് ആല്‍ഥാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

അത്യാധുനിക സൗകര്യങ്ങളോടെ രണ്ടരലക്ഷം ചതുരശ്രഅടി ഷോപ്പിംഗ് ഏരിയയില്‍ പരമ്പരാഗത അറബ് വാസ്തുശില്‍പ ശൈലിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്ന മാളിലെ ഗ്രൗണ്ട് ഫേ്‌ളാറില്‍ സൂപ്പര്‍ മാര്‍ക്കറ്റും ഫസ്റ്റ് ഫേ്‌ളാറില്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറും അടങ്ങുന്ന മാളില്‍ ലോകത്തെ പ്രമുഖ ബ്രാന്റുകളുടെ വസ്ത്രങ്ങള്‍ ‍, ഫാഷന്‍ ഉല്‍പന്നങ്ങള്‍ ‍, ഹാന്റ് ബാഗുകള്‍ ‍, പാദരക്ഷകള്‍ ‍, തുകല്‍ ഉല്‍പന്നങ്ങള്‍ ‍, ലഗേജ്, ഫര്‍ണിച്ചര്‍ , ഇലക്ട്രിക്കല്‍ , ഇലക്‌ട്രോണിക്‌സ് ,ഗൃഹോപകരണങ്ങള്‍ തുടങ്ങി എല്ലാവിധ ഉല്‍പന്നങ്ങളും ലഭ്യമായിരിക്കും.

ബേക്കറി, കോഫി ഷോപ്പുകള്‍ , സ്വര്‍ണം, വെള്ളി, വജ്രാഭരണങ്ങള്‍ , വാച്ചുകള്‍ , ക്രിസ്റ്റലുകള്‍ , മുത്തുകള്‍ എന്നിവയുടെ ശേഖരവുമായി ഗോള്‍ഡ് മാര്‍ക്കറ്റ്, 300 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള കളിസ്ഥലം, എ.ടി.എം, മണി എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ , സ്റ്റുഡിയോ, ബുക്ക്‌ഷോപ്പ്, ബ്യൂട്ടി പാര്‍ലറുകള്‍ , ഫ്‌ളവര്‍ ഷോപ്പ്, ചോക്കലേറ്റ് ഷോപ്പ്, ലോണ്‍ട്രി, മ്യൂസിക് വേള്‍ഡ്, മൊബൈല്‍ ഷോപ്പുകള്‍ ‍, ഒപ്റ്റിക്കല്‍ ഷോപ്പ്, ട്രാവല്‍സ്, ഫാര്‍മസി, കാര്‍ഗോ എന്നിവയും സഫാരി മാളിന്റെ സവിശേഷതകളാണ്. ആയിരത്തിലധികം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ട്.

ഇന്ത്യന്‍ അംബാസഡര്‍ ദീപ ഗോപാലന്‍ വാധ്വ, ദോഹ ബാങ്ക് സി.ഇ.ഒ ആര്‍ . സീതാരാമന്‍ , സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അല്‍ അഹ്ബാബി, മാനേജിംഗ് ഡയറക്ടര്‍ അബൂബക്കര്‍ മാടപ്പാട്ട്, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാന്ത്രികന്‍ വസന്തിന്റെ മാജിക് ഷോ അടക്കമുള്ള പലതരം കലാപരിപാടികള്‍ ഉണ്ടായിരുന്നു.

1 comment:

Unknown said...

ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ സഫാരി മാള്‍ ഉത്ഘാടനം ചെയ്യ്തു.ഇന്നലെ (ഒക്ടോബര്‍ 18 ആം തിയതി തിങ്കളാഴ്ച്ച) വൈകീട്ട് 4.30മൂന്ന് ഖത്തര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ ശൈഖ് ഖലീഫ ബിന്‍ മുഹമ്മദ് ആല്‍ഥാനിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.