Saturday, October 16, 2010

ത്തര്‍ കേരളീയം കലാസാഹിത്യ മല്‍സര വിജയികള്‍

ദോഹ: ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഒന്നാംഘട്ട കലാ-സാഹിത്യ മല്‍സരങ്ങളുടെ ഫലം അറിഞ്ഞതില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ 21 പോയിന്റുകളോടെ മുന്നിട്ടു നില്‍ക്കുന്നു.

മല്‍സര വിജയികള്‍ (ഒന്ന്, രണ്ട്, മൂന്ന് സ്ഥാന ക്രമത്തില്‍ ) - ജൂനിയര്‍ വിഭാഗം: പാസേജ് റീഡിംഗ്: പി.വി. അഭിരാമി (ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ), മാഷിദ രിദ്വാന (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ‍), സഫ ഫാത്വിമ (ശാന്തി നികേതന്‍ ഇന്ത്യന്‍ സ്കൂള്‍ ), കല്യാണ്‍ മേനോന്‍ (ബിര്‍ള പബ്ളിക് സ്കൂള്‍ ) രണ്ടുപേര്‍ക്കും മൂന്നാം സ്ഥാനം. മോണോ ആക്ട്: തെരേസ മറിയ ആന്റണി (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ‍), രേഖ്ന ഗംഗാധരന്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), രാഹുല്‍ സുരേഷ് (ബിര്‍ള പബ്ളിക് സ്കൂള്‍ ‍). പദ്യം ചൊല്ലല്‍: രാഹുല്‍ സുരേഷ് (ബിര്‍ള പബ്ളിക് സ്കൂള്‍ ), മഷിദ രിദ്വാന (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ), അനഘ ബോബി (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ).

സീനിയര്‍ വിഭാഗം: പ്രസംഗം: വിഷ്ണു വിജയ് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), ഇനാസ് നാസിമുദ്ദീന്‍ (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ), നവ്യ വിഭുനാഥ് (ഡി.പി.എസ്. മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ ). പദ്യം ചൊല്ലല്‍: ഇനാസ് നാസിമുദ്ദീന്‍ (ഐഡിയല്‍ ഇന്ത്യന്‍ സകൂള്‍ ), ഹരീഷ് പിള്ള (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ), വിഷ്ണു വിജയ് (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ). മോണോ ആക്ട്: ആതിര സതീഷ്കുമാര്‍ (എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ), ഹരീഷ് പിള്ള (ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ), ഇ.എം. ഫര്‍സാന (എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ ).

പെയിന്റിംഗ്, കളറിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, കവിതാ രചന, എന്നീ ഇനങ്ങളുടെ ഫലങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം മറ്റൊരു പ്രത്യേക പരിപാടിയില്‍ വിതരണം ചെയ്യും.

പ്രീ സീനിയര്‍ വിഭാഗത്തിന്റെ മല്‍സരങ്ങള്‍ 22ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ മന്‍സൂറയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

1 comment:

Unknown said...

ഫ്രന്റ്സ് കള്‍ച്ചറല്‍ സെന്റര്‍ ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് മലയാളി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഒന്നാംഘട്ട കലാ-സാഹിത്യ മല്‍സരങ്ങളുടെ ഫലം അറിഞ്ഞതില്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ 21 പോയിന്റുകളോടെ മുന്നിട്ടു നില്‍ക്കുന്നു.