Tuesday, December 14, 2010

പൊടിക്കാറ്റ് : ജനജീവിതം തകരാറിലാക്കി


ദോഹ:ഇന്നലെ രാവിലെ മുതല്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റ് മൂലം വാഹനയാത്രക്കാരും പുറത്ത് പണിയെടുക്കുന്ന സാധാരണക്കാരും പ്രയാസത്തിലായി.

രാവിലെ വളരെ തെളിഞ്ഞ് കണ്ടിരുന്ന അന്തരീക്ഷം പെട്ടന്നായിരുന്നു പൊടിപടലങ്ങള്‍കൊണ്ട് മൂടിയത്. വാഹനങ്ങള്‍ ഹെഡ് ലെയ്റ്റ് ഓണ്‍ ചെയ്ത് കൊണ്ടാണ് സഞ്ചരിച്ചിരുന്നത്.

പല ഭാഗങ്ങളിലും തൊട്ടുമുന്നില്‍നില്‍ക്കുന്നവരെ പോലും തിരിച്ചറിയാന്‍ പറ്റാത്തവിധം അന്തരീക്ഷം പൊടി കൊണ്ട് മൂടിയിരുന്നു. ഇപ്പോള്‍ ദേഹ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അല്‍പം ആശ്വാസമുണ്ടെങ്കിലും ഖത്തറിന്റെ ഉള്‍പ്രദേശങ്ങളില്‍ പൊടിക്കാറ്റ് ഇടവിട്ട് വീശുന്നുണ്ട്.

ഇന്നലെ വീശിയടിച്ച പൊടികാറ്റ് ഖത്തറില്‍ വരാനിരിക്കുന്ന തണുപ്പുകാലത്തിന്റെ മുന്നോടിയായാണ്‌ വിലയിരുത്തുന്നത്.

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഇന്നലെ രാവിലെ മുതല്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ വീശിയടിച്ച പൊടിക്കാറ്റ് മൂലം വാഹനയാത്രക്കാരും പുറത്ത് പണിയെടുക്കുന്ന സാധാരണക്കാരും പ്രയാസത്തിലായി.