Wednesday, December 15, 2010

ദേശീയ ദിനം ശനിയാഴ്ച്ച


ദോഹ: 2022 ലെ ലോകകപ്പിന് വേദി ഒരുക്കാന്‍ ഭാഗ്യം ലഭിച്ചതിനുശേഷം വരുന്ന ആദ്യ ദേശീയ ദിനമായതിനാല്‍ തന്നെ ഈ ആഘോഷത്തിനു പൊലിമകൂടും എന്നതില്‍ സംശയമില്ല.അതിനുള്ള എല്ലാ ഒരുക്കങ്ങളും വീഥിയില്‍ കാണാനാകുന്നുമുണ്ട്

കഴിഞ്ഞ വര്‍ഷത്തെ സൈനികപരേഡും ഘോഷയാത്രയും വെടിക്കെട്ടിന്റെ വര്‍ണവൈവിധ്യങ്ങളും ലേസര്‍രശ്മികളുടെ മാസ്കരീക പ്രയോഗങ്ങളും ജനങ്ങളില്‍ അത്യധികം സന്തോഷം വാരിവിതറിയിരുന്നു. ഈ വര്‍ഷം പകിട്ടേറിയ ആഘോഷ പരിപാടികള്‍ക്കായി പട്ടണം അണിഞ്ഞൊരുങ്ങി കഴിഞ്ഞു. എങ്ങും കുങ്കുമവര്‍ണത്തിലുള്ള ദേശീയപതാക പാറിക്കളിക്കുന്നു. ഷോപ്പിങ് മാളുകളും കെട്ടിടങ്ങളും വര്‍ണബള്‍ബുകളാല്‍ മുഖരിതമായി കഴിഞ്ഞു. നഗരവീഥികളിലെ പനകളെല്ലാം വൈദ്യുത ദീപങ്ങള്‍ക്കാള്‍ പ്രകാശിപ്പിക്കാനും ഒരുങ്ങി കഴിഞ്ഞു. ദിവസം മുഴുവന്‍നീണ്ടുനില്ക്കുന്ന ആഘോഷങ്ങള്‍ക്കായുള്ള തയ്യാറെടുപ്പുകളില്‍ മുഴുകിയതിന്നാല്‍ വിഥികളിലെങ്ങും ഉത്സവപ്രതീതി ജനിപ്പിക്കുന്നു.

ബ്രിട്ടീഷാധിപത്യത്തില്‍നിന്ന് ഖത്തര്‍ പൂര്‍ണമായും മോചിതമായ 1971 സപ്തംബര്‍ 3ന് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തെ അനുസ്മരിച്ചുകൊണ്ട് അതേദിവസമായിരുന്നു നേരത്തെ ദേശീയ ദിനമായി കൊണ്ടാടിയിരുന്നത്. 2007ലാണ് ഗവണ്മെന്റ് തീരുമാനം മാറ്റി ആധുനിക ഖത്തറിന്റെ സ്ഥാപകനായ ശൈഖ് ജാസിം 1873ല്‍ തന്റെ പിതാവ് ശൈഖ് മുഹമ്മദ് ബിന്‍ഥാനിയുടെ പിന്‍ഗാമിയായി അധികാരമേറ്റെടുത്തതിന്റെ സ്മരണാര്‍ത്ഥമാണ് ഡിസംബര്‍ 18ന് ഖത്തര്‍ ദേശീയദിനമായി പ്രഖ്യാപിച്ചത്.

ലോകം ഉറ്റുനോക്കുന്ന ഖത്തര്‍ എന്ന കൊച്ചുരാജ്യം പ്രതിവര്‍ഷം പ്രകൃതിവാതക ഉത്പാദനം 77 ദശലക്ഷം ആയി ഉയര്‍ന്നതിന്റെ ആഘോഷവും 2022 ലെ ലോകകപ്പിന് വേദി ഒരുക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ ആഘോഷവും കൂടാതെ ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമെന്ന മാറ്റും ഖത്തറിന്റെ ഈ ദേശിയ ദിനാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ കാരണമാക്കി.

ഭരണാധികാരിയായ ശൈഖ് ഹമദ്ബിന്‍ ഖലീഫാ അല്‍താനിയുടേയും, കിരീടാവകാശിയായ തമീംബിന്‍ ഹമദ്അല്‍താനിയുടെയും ഭരണനൈപുണ്യത്തോടൊപ്പം ഭരണാധികാരിയുടെ പത്‌നി ശൈഖാ ഹമദ് ബിന്‍നാസ്സര്‍ അല്‍മിസുനദിന്റെ ശ്രമഫലമായി സ്ഥാപിച്ച ഖത്തര്‍ ഫൗണ്ടേഷന്റെ വിജയവും ലോകരാജ്യങ്ങള്‍ എല്ലാം ഉറ്റുനോക്കുന്ന ഒരു കാഴച്ചയാണ്‌ കാണാനാകുന്നത്.

2 comments:

Unknown said...

2022 ലെ ലോകകപ്പിന് വേദി ഒരുക്കാന്‍ ഭാഗ്യം ലഭിച്ചതിനുശേഷം വരുന്ന ആദ്യ ദേശീയ ദിനമായതിനാല്‍ തന്നെ ഈ ആഘോഷത്തിനു പൊലിമകൂടും എന്നതില്‍ സംശയമില്ല.അതിനുള്ള എല്ലാ ഒരുക്കങ്ങളും വീഥിയില്‍ കാണാനാകുന്നുമുണ്ട്

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാവര്ക്കും ഖത്തര്‍ ദേശീയദിനാശംസകള്‍!!