Friday, December 31, 2010

'നൂറ് കോടി ഹൃദയമിടിപ്പുകളു'മായി അവര്‍ വരുന്നു


ദോഹ : ജനുവരി ഏഴ് മുതല്‍ 29 വരെ ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം ജനുവരി ആറിനു ദോഹയിലെത്തും.ഇപ്പോള്‍ ദുബായില്‍ പരിശീലനത്തിലാണ്‌ ടീം.

പുതിയ കോച്ച് ബോബ് ഹൂട്ടനും മാനേജര്‍ പ്രദീപ് ചൗധരിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മടങ്ങിപ്പോക്ക് കളിക്കാരെ മാനസികമായി തളര്‍ത്തിയ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിനു പിന്തുണ നല്‍കാന്‍ ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശല്‍ ദാസും വൈസ് പ്രസിഡന്‍റ് സുബ്രത ദത്തയും ഇന്നു ദുബായിലേത്തും. പ്രദീപ് ചൌധരിക്കു പകരം ഗള്‍ഫ് ഇന്റര്‍ നാഷനല്‍ പ്രമോഷന്‍സ് മാനേജിങ് ഡയറക്ടര്‍ റൌള്‍ കാര്‍മോ ഫെര്‍ണാണ്ടസാണ് പുതിയ ഇന്ത്യന്‍ ടീം മാനേജര്‍ ‍.

ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി 23 അംഗ ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഇന്ത്യ ഗ്രൂപ്പ് സിയില്‍ പത്തിന് ഓസ്ട്രേലിയയെ നേരിടും. 14ന് ബഹ്റൈനുമായും 18ന് ദക്ഷിണ കൊറിയയുമായുമാണ് ഇന്ത്യയുടെ മറ്റു മല്‍സരങ്ങള്‍ .

മലയാളിയായ മുഹമ്മദ് റാഫി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ കളിക്കുന്നില്ല. പരുക്കുമൂലമുള്ള ഫോം നഷ്ടവുമാണ് ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് താരമായ റാഫിയ്ക്ക് വിനയായത്. കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യന്‍ ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട റാഫിക്ക് ഒക്ടോബറിലാണ് പരുക്കേറ്റത്. മടങ്ങിവന്ന് ഏതാനും തയാറെടുപ്പു മല്‍സരങ്ങളില്‍ കളിച്ചെങ്കിലും ഫോം വീണ്ടെടുക്കാനാവത്തതിന്നാല്‍ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.

ക്യാംപിലെ 31 പേരില്‍നിന്ന് ഒഴിവാക്കപ്പെട്ട എട്ടുപേരില്‍ റാഫിക്കു പുറമെ മൂന്നു പേര്‍ക്കും പരുക്കാണ്. ഡെംപോയുടെ വിങ്ങര്‍ ആന്റണി പെരേര, ലെഫ്റ്റ് ബാക്ക് സമീര്‍ നായ്ക്ക്, ചര്‍ച്ചില്‍ ഗോളി അരിന്ദം ഭട്ടാചാര്യ എന്നിവരാണ് ഇങ്ങനെ പുറത്തായത്.

ടീമില്‍ അവശേഷിക്കുന്ന എക മലയാളിതാരം മൂലമറ്റംകാരനായ എന്‍.പി. പ്രദീപ് ആണ്‍. ഇന്ത്യയുടെ മധ്യനിരയിലെ ശക്തിയാണ്‌ ഇദ്ദേഹം.ഇന്ത്യ ആദ്യമായി നെഹ്റുകപ്പ് നേടിയപ്പോള്‍ ഫൈനലിലെ വിജയ ഗോള്‍ നേടിയതും പ്രദീപായിരുന്നു.

പൊതുവെ പരുക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ ടീമിന്റെ നായകന്‍ ബൈച്ചുങ് ബൂട്ടിയതന്നെയാണ്‍. അദ്ദേഹവും പരുക്കില്‍നിന്നു പൂര്‍ണമായി മുക്തനായിട്ടില്ല. സ്പോര്‍ട്സ് മെഡിസിന്‍ വിദഗ്ധന്‍ കണ്ണന്‍ പുകഴേന്തി ബൂട്ടിയയുടെ ചികില്‍സയ്ക്കായി ദുബൈയിലെ ഇന്ത്യന്‍ ടീം ക്യാംപിലുണ്ട്.


ടീം അംഗങ്ങള്‍ :

ഗോളികള്‍ ‍: സുബതാ പാല്‍ ‍, സുഭാഷീഷ് റോയ് ചൌധരി, ഗുര്‍പ്രീത് സിങ് സന്ധു.

ഡിഫന്‍ഡര്‍മാര്‍ ‍: സൂര്‍കുമാര്‍ സിങ്, ഗുര്‍മാംഗി സിങ്, അന്‍വര്‍ ‍, മഹേഷ് ഗാവ്ലി, സെയ്ദ് റഹിം നബി, ദീപക് മണ്ഡല്‍ ‍, എന്‍.എസ്. മഞ്ജു, രാകേഷ് മാസിഹ്, ഗോവിന്‍ സിങ്.

മധ്യ നിര: സ്റ്റീവന്‍ ഡയസ്, എന്‍ ‍.പി. പ്രദീപ്, ക്ളൈമാക്സ് ലോറന്‍സ്, ക്ളിഫോര്‍ഡ് മിറാന്‍ഡ, റെനഡി സിങ്, മെഹ്റാജുദ്ദീന്‍ വാഡു, ബല്‍ദീപ് സിങ്.

മുന്‍നിര: ബൈച്ചുങ് ബൂട്ടിയ(ക്യാപ്റ്റന്‍ ‍), സുനില്‍ ഛേത്രി, അഭിഷേക് യാദവ്, സുശീല്‍ കുമാര്‍ സിങ്. എന്നിവരാണ്‌

1 comment:

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ജനുവരി ഏഴ് മുതല്‍ 29 വരെ ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം ജനുവരി ആറിനു ദോഹയിലെത്തും.ഇപ്പോള്‍ ദുബായില്‍ പരിശീലനത്തിലാണ്‌ ടീം.