Tuesday, January 4, 2011

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനി ഖത്തറിലും


ദോഹ: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ബ്രാഞ്ച് തുടങ്ങുന്നു. മാര്‍ച്ച് മാസത്തോടെ പുതിയ ശാഖ യാഥാര്‍ത്ഥ്യമാവുമെന്ന് എസ്.ബി.ഐ. അധികൃതര്‍ വ്യക്തമാക്കി.

ശാഖ തുടങ്ങുന്നതിനായി ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി കഴിഞ്ഞ മെയ് മാസത്തില്‍ എസ്‌ബിഐ തേടിയിരുന്നു. ദോഹയില്‍ തുടങ്ങുന്നതോടൊപ്പം നിലവില്‍ ഗള്‍ഫ് രാജ്യങ്ങളിലുള്ള ശാഖകളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താനും ബാങ്ക് പദ്ധതിയിടുന്നുണ്ട്.

രാജ്യാന്തരതലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ നിര്‍ണ്ണായക ചുവടുവെപ്പായിരിക്കും ഖത്തറിലെ പുതിയ ശാഖയെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

1 comment:

Unknown said...

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ബ്രാഞ്ച് തുടങ്ങുന്നു. മാര്‍ച്ച് മാസത്തോടെ പുതിയ ശാഖ യാഥാര്‍ത്ഥ്യമാവുമെന്ന് എസ്.ബി.ഐ. അധികൃതര്‍ വ്യക്തമാക്കി.