Sunday, January 16, 2011

ത്തറും ഉസ്ബെക്കിസ്ഥാനും ക്വാര്‍ട്ടറില്‍

ദോഹ : ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'എ' യുടെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ആതിഥേയരായ ഖത്തറും വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈറ്റിനെ തോല്പിച്ച്‌ ക്വാര്‍ട്ടറിലെത്തി. രണ്ടാം കളിയില്‍ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈന ഉസ്‌ബെക്കിസ്ഥാന്‍ മത്സരം സമനിലയില്‍ പിരിഞ്ഞാണ്‌ ഉസ്ബെക്കിസ്ഥാന്‍ ക്വാര്‍ട്ടറിലെത്തിയത്.

അനാബികള്‍ ക്വാര്‍ട്ടറില്‍


ഖലീഫാ സ്റ്റേഡിയത്തില്‍ നടന്ന ഖത്തര്‍ - കുവൈറ്റ് മത്സരത്തില്‍ തുല്യ ശക്തികളുടെ പോരാട്ടാമായിരുന്നു കണ്ടത്.എന്നാല്‍ കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ കുവൈറ്റിനു കഴിയാതെ വന്നപ്പോള്‍ കിട്ടിയ അവസരങ്ങള്‍ ഒരു പരിതി വരെ മുതലാക്കാന്‍ സാധിച്ചതാണ്‌ ഖത്തറിന്റെ വിജയമെന്നു പറയാം.കളിയുടെ പതിന്നൊന്നാം മിനിറ്റില്‍ ബിലാല്‍ മുഹമ്മദിന്റെ ഗോള്‍ ആണ്‌ ആദ്യമായി ഖത്തര്‍ മുന്നിലെത്തി.അടുത്ത അഞ്ചുമിനിറ്റിനുള്ളില്‍ അടുത്ത ഗോളും കുവൈറ്റിന്റെ വലയില്‍ വീണു ഇത് മുഹമ്മദ് എല്‍ സെയ്തില്‍ നിന്നായിരുന്നു.എണ്‍പത്തിയാറാം മിനിറ്റില്‍ ഖത്തറിന്റെ ഫാഫിയോ കേസര്‍ എടുത്ത ഫൗള്‍ കിക്ക് ഗോളാക്കി ഖത്തര്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈത്തിനു മറുപടിയായി ഒരു ഗോളുപോലും മടക്കാനായില്ല.ആദ്യകളിയില്‍ ഉസ്ബെക്കിസ്ഥാനുമായി തോറ്റെങ്കിലും അടുത്ത രണ്ടു കളികളിലും വിജയിച്ച് ശക്തമായാണ്‌ ഖത്തര്‍ ക്വാര്‍ട്ടറിലെത്തുന്നത്.

ചൈന പുറത്ത് ഉസ്ബെക്ക് അകത്ത്


അല്‍ ഖറാഫാ സ്റ്റേഡിയത്തില്‍ നടന്ന ചൈന - ഉസ്ബെക്കിസ്ഥാന്‍ മത്സരത്തില്‍ ചൈനക്ക് ജയിക്കണമായിരുന്നു ക്വാര്‍ട്ടറിലെത്താന്‍ എന്നാല്‍ അവര്‍ക്ക് ഉസ്ബെക്കുമായി സമനിലപിടിക്കാനേ കഴിഞ്ഞുള്ളൂ. കളിയുടെ ആറാം മിനിറ്റില്‍ ചൈയുടെ ഹു ഹായാണ്‌ ആദ്യം ഗോള്‍ വല ചലിപ്പിച്ചത്.മറുപടിയായി മുപ്പതാം മിനിറ്റില്‍ ഉസ്ബെക്കിസ്ഥാന്റെ ഓടില്‍ അക്ക്മേദോവ് ഗോള്‍ മടക്കുകയുണ്ടായി. അല്‍ക്സാണ്ടര്‍ ജിന്‍റിക്ക്‌ നാല്പ്പത്തിയാറാം മിനിറ്റില്‍ അടിച്ച ഗോളോടെ വീണ്ടും ഉസ്ബെക്കിസ്ഥാന്‍ മുന്നിലെത്തി. ഇതിനു മറുപടി അടുത്ത പത്തുമിനിറ്റിനുള്ളില്‍ ചൈനയുടെ ഹോം ജുന്മിന്‍ നല്‍കി.ഒരു വിജയത്തിനുവേണ്ടി പൊരുതി കളിച്ച ചൈനക്ക് ആ ലക്ഷ്യത്തിലെത്താനായില്ല.അതിന്നാല്‍ തന്നെ ചൈനക്ക് ക്വാര്‍ട്ടര്‍ കാണാതെ പോകോണ്ടിയും വന്നു.ആദ്യ രണ്ട് കളികളില്‍ വിജയവും ഈ കളിയില്‍ സമനിലയും നേടി ഗ്രൂപ്പില്‍ ഒന്നാമതെത്തിയാണ്‌ ഉസ്ബെക്കിസ്ഥാന്‍ ക്വാര്‍ട്ടര്‍ കളിക്കാന്‍ വരുന്നത്.

നാളത്തെ കളി ജേര്‍ദ്ദാനും ജപ്പാനുംനിര്‍ണ്ണായകം

നാളെ നടക്കുന്ന സൗദി, സിറിയ, ജോര്‍ദാന്‍ ‍, ജപ്പാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ബി'യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ജോര്‍ദ്ദാനും സിറിയയും ഏറ്റുമുട്ടുന്നു.രണ്ടാം മത്സരത്തില്‍ സൗദിയും ജപ്പാനുമാണ്‌ ഏറ്റുമുട്ടുന്നത്.ഖത്തര്‍ സ്പോഴ്‌സ് ക്ലബ് സ്റ്റേഡിയത്തില്‍ വൈകീട്ട് 4.15 നാണ്‌ ജോര്‍ദാന്റെയും സിറിയയുടെയും കളി.അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ അതേ സമയത്തില്‍ തന്നെയാണ്‌ ജപ്പാന്റെയും സൗദിയുടെയും കളി നടക്കുന്നത്. മുമ്പ് കളിച്ച രണ്ട് കളികളില്‍ ജോര്‍ദ്ദാന്‍ ഒരു സമനിലയും ഒരു ജയവുമടക്കം നാലു പോയന്റുകളാണ്‌ ഉള്ളത്.സിറിയക്കാണെങ്കില്‍ സൗദിക്കെതിരെ നേടിയ വിജയത്തില്‍ നിന്ന് ലഭിച്ച മൂന്ന് പോയന്റു മാത്രമാണുള്ളാത്.ജപ്പാനും ഒരു സമനിലയും ഒരു ജയവുമടക്കം ജേര്‍ദ്ദാനുള്ളതു പോലെ നാലു പോയന്റുകളാണ്‌ ഉള്ളത്.കളിച്ച രണ്ട് കളികളിലും തോറ്റ സൗദിക്ക് നാളത്തെ മത്സരത്തില്‍ ജയിച്ചാലും തോറ്റാലും ക്വാര്‍ട്ടര്‍ കാണാന്‍ പറ്റുകില്ല.എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകള്‍ ഒരു പോയന്റുമില്ലാതെ കളിക്കളം വിട്ടു എന്ന നാണക്കേട് ഒഴിവാക്കാനായിരിക്കും അവര്‍ നാളെ ശ്രമിക്കുക.

1 comment:

Unknown said...

ഖത്തര്‍ ‍, കുവൈറ്റ്, ചൈന, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'എ' യുടെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ആതിഥേയരായ ഖത്തറും വെസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ കുവൈറ്റിനെ തോല്പിച്ച്‌ ക്വാര്‍ട്ടറിലെത്തി. രണ്ടാം കളിയില്‍ ഈസ്റ്റ് ഏഷ്യന്‍ചാമ്പ്യന്മാരായ ചൈന ഉസ്‌ബെക്കിസ്ഥാന്‍ മത്സരം സമനിലയില്‍ പിരിഞ്ഞാണ്‌ ഉസ്ബെക്കിസ്ഥാന്‍ ക്വാര്‍ട്ടറിലെത്തിയത്.