Wednesday, January 19, 2011

ന്നത്തെ മത്സരങ്ങള്‍ തീപാറും

ഇന്ന് ഇറാനും യു എ ഇയും,ഇറാഖും ഉത്തര കൊറിയയും ഏറ്റുമുട്ടുന്നു


ദോഹ : ഇന്ന് നടക്കുന്ന ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഇറാനും യു എ ഇയും തമ്മിലേറ്റു മുട്ടുമ്പോള്‍ രണ്ടാമത്തെ കളിയില്‍ ഇറാഖും ഉത്തരകൊറിയയുമാണ്‌ ഏറ്റുമുട്ടുന്നത്.ഇറാന്‍ ഒഴികെയുള്ള മറ്റു മൂന്ന് ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കളിക്കണമെങ്കില്‍ ‍വിജയം അനിവാര്യാമാണ്‌ .അതിന്നാല്‍ ഇന്നത്തെ മത്സരങ്ങള്‍ തീപാറും എന്നതില്‍ സംശയമില്ല.

ഇറാന്‍ കളിച്ച രണ്ട് കളികളിലും ജയിച്ചതിന്നാല്‍ ഇന്ന് തോറ്റാലും അവര്‍ക്ക് പേടിക്കാനില്ല.താരതമ്യേന ദുര്‍ബലരായ യു.എ.ഇയെയാണ് ഇന്ന് ഇറാന്‍ നേരിടുന്നത്. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒമ്പതു പോയന്റ് സമ്പാദ്യവുമായി ഗ്രൂപ്പ് ജേതാക്കളാകാനാണ് സാധ്യത കാണുന്നത്.

യു.എ.ഇയെ തോല്‍പിച്ച ഇറാഖാണ് മൂന്നു പോയന്‍േറാടെ തൊട്ടുപിന്നില്‍. ഇറാനോട് തോല്‍ക്കുകയും യു.എ.ഇയുമായി സമനില വഴങ്ങുകയും ചെയ്ത ഉത്തരകൊറിയക്ക് ബുധനാഴ്ച ഇറാഖിനെതിരെ ജയം അനിവാര്യമാണ്. അതിന്നാല്‍ ഈ മത്സരം ജീവന്‍മരണ പോരാട്ടമാകും. ഇറാഖിന് ഒരു സമനില ആയാലും മതി ക്വാര്‍ട്ടറില്‍ കളിക്കാം.

ഖത്തര്‍ സ്പോര്‍ട്ട്സ് ക്ലബ് സ്റ്റേഡിയത്തില്‍ വൈകീട്ട് 7.15 നാണ്‌ ഇറാന്റെയും യു എ ഇയുടെയും കളി.അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ഇതേ സമയത്തു തന്നെയാണ്‌‌ ഇറാഖിന്റെയും ഉത്തരകൊറിയയും കളി.ഏഷ്യന്‍ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ നടക്കുമ്പോള്‍ ഫുട്ബാള്‍ പ്രേമികള്‍ ആകാംക്ഷയോടെയാണ് ഈ ജീവന്‍മരണ പോരാട്ടങ്ങള്‍ നോക്കി കാണുന്നത്.

1 comment:

Unknown said...

ഇന്ന് നടക്കുന്ന ഇറാഖ്, ഉത്തരകൊറിയ, യുഎഇ, ഇറാന്‍ എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് 'ഡി' യിലെ പ്രാഥ‌മിക റൗണ്ടിന്റെ അവസാന മത്സരത്തിലെ ആദ്യ കളിയില്‍ ഇറാനും യു എ ഇയും തമ്മിലേറ്റു മുട്ടുമ്പോള്‍ രണ്ടാമത്തെ കളിയില്‍ ഇറാഖും ഉത്തരകൊറിയയുമാണ്‌ ഏറ്റുമുട്ടുന്നത്.ഇറാന്‍ ഒഴികെയുള്ള മറ്റു മൂന്ന് ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കളിക്കണമെങ്കില്‍ ‍വിജയം അനിവാര്യാമാണ്‌ .അതിന്നാല്‍ ഇന്നത്തെ മത്സരങ്ങള്‍ തീപാറും എന്നതില്‍ സംശയമില്ല.