Friday, January 21, 2011

ഡിയല്‍ സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.


ദോഹ: ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിനുവേണ്ടി അബൂഹമൂറില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഅദ് ജാസിം അല്‍ ഖുലൈഫി, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി സഞ്ജീവ് കൊഹ്‌ലി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. സെയ്ഫ് അല്‍ ഹാജ്‌രി, ക്യാപിറ്റല്‍ സെക്യൂരിറ്റി ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസര്‍ ജബര്‍ അന്നുഅമി, ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എം.ആര്‍. ഖുറൈശി, റാവു ജാമില്‍, സ്കൂള്‍ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാല്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.

സിബിഎസ്ഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.20 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ അധ്യാപക, അധ്യാപകേതര ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു.ഒപ്പം സ്കൂളിന്റെ 26-ആം വാര്‍ഷികം പ്രമാണിച്ച് വിവിധ വിഭാഗങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കലാ, സാംസ്കാരിക പരിപാടികള്‍ അരങ്ങേറി.

1 comment:

Unknown said...

ഐഡിയല്‍ ഇന്ത്യന്‍ സ്കൂളിനുവേണ്ടി അബൂഹമൂറില്‍ നിര്‍മിച്ച പുതിയ കെട്ടിടം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഅദ് ജാസിം അല്‍ ഖുലൈഫി, ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി സഞ്ജീവ് കൊഹ്‌ലി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.