Monday, August 30, 2010

വോഡാഫോണ്‍ 'ഗ്യാലക്‌സി എസ്' വിപണിയില്‍




ദോഹ: വോഡഫോണ്‍ ഖത്തര്‍ ഏറെ സവിശേഷതകളുള്ള സാംസങ് ഗാലക്‌സി എസ് എന്ന പേരിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു.

നാല് ഇഞ്ച് സ്‌ക്രീന്‍, ഒരു ജിഗാഹെട്‌സ് ആപ്ലിക്കേഷന്‍ പ്രോസസര്‍, ലെയര്‍ റിയാലിറ്റി ബ്രൗസര്‍ തുടങ്ങിയ സംവിധാനങ്ങളുള്ള ഗാലക്‌സി എസ് അത്യാധുനിക ടച്ച്‌സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണെന്ന് വോഡഫോണ്‍ കണ്‍സ്യൂമര്‍ ബിസിനസ് യൂണിറ്റ് ഡയറക്ടര്‍ ഡാനിയല്‍ ഹൊറന്‍ പറഞ്ഞു. വോഡഫോണിന്റെ റീട്ടെയില്‍ സ്‌റ്റോറുകളില്‍ വൈവിധ്യമാര്‍ന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

2599 റിയാലാണ് സാംസങ് ഗ്യാലക്‌സി എസിന്റെ വില.ഇപ്പോള്‍ വാങ്ങുന്നവര്‍ക്ക് വെല്‍ക്കംപാക്കും ഫെ്‌ളക്‌സി 20ഉം രണ്ട് മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാനുകളും സൗജന്യമായി ലഭിക്കും.

1 comment:

Unknown said...

വോഡഫോണ്‍ ഖത്തര്‍ ഏറെ സവിശേഷതകളുള്ള സാംസങ് ഗാലക്‌സി എസ് എന്ന പേരിലുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു.