Friday, January 21, 2011

നൂറുകോടിയിലധികം ലാഭവുമായി ദോഹബാങ്ക്‌


ദോഹ: ദോഹ ബാങ്ക് കഴിഞ്ഞ സാമ്പത്തീകവര്‍ഷത്തില്‍ ഒരു ദശലക്ഷം റിയാലിലധികം ലാഭമുണ്ടാക്കിയതായി. ചെയര്‍മാന്‍ ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ ആല്‍ഥാനി അറിയിച്ചതാണിത്. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 974 ദശലക്ഷം റിയാലായിരുന്നത് ഈ വര്‍ഷത്തില്‍ ‍1,054 ദശലക്ഷത്തിലെത്തിയിരിക്കുന്നതെന്നും ഇത് കഴിഞ്ഞവര്‍ഷത്തെ അപോക്ഷിച്ച് 8.3 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായതെന്നുംഅദ്ദേഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

ഗോള്‍ഡന്‍ പീക്കോക്ക് ഗ്ലോബല്‍ അവാര്‍ഡ് ,ഖത്തറിലെ മികച്ച ബാങ്ക്, പശ്ചിമേഷ്യയിലെ മികച്ച വാണിജ്യ ബാങ്ക്, ബെസ്റ്റ് ടെക്‌നിക്കല്‍ വെബ്‌സൈറ്റ് അവാര്‍ഡ് തുടങ്ങി പുരസ്‌കാരങ്ങള്‍ കഴിഞ്ഞ വര്‍ഷം ദോഹാ ബാങ്കിനു ലഭിച്ച അവാര്‍ഡുകളില്പെടുന്നു. വോഡഫോണുമായി ചേര്‍ന്ന് മണി ട്രാന്‍സ്ഫര്‍ സേവനം, കാര്‍ഡില്ലാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം, എയര്‍പോര്‍ട്ട് എക്‌സ്‌ചേഞ്ച് കൗണ്ടര്‍, വിദ്യാഭ്യാസ വായ്പ, അഞ്ച് പുതിയ എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ തുടങ്ങിയ സേവനങ്ങളും ദോഹാ ബാങ്ക് ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ബാങ്കിന് സുപ്രധാന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞതായും അതുപോലെ ദോഹ ബാങ്കിന്റെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ ഇത് സാധ്യമാകുമെന്നും ദോഹാബാങ്ക് സി.ഇ.ഒ. ആര്‍ ‍. സീതാരാമന്‍ പറഞ്ഞു.

1 comment:

Unknown said...

ദോഹ ബാങ്ക് കഴിഞ്ഞ സാമ്പത്തീകവര്‍ഷത്തില്‍ ഒരു ദശലക്ഷം റിയാലിലധികം ലാഭമുണ്ടാക്കിയതായി. ചെയര്‍മാന്‍ ശൈഖ് ഫഹദ് ബിന്‍ മുഹമ്മദ് ബിന്‍ ജബര്‍ ആല്‍ഥാനി അറിയിച്ചതാണിത്. കഴിഞ്ഞ വര്‍ഷത്തില്‍ ഇത് 974 ദശലക്ഷം റിയാലായിരുന്നത് ഈ വര്‍ഷത്തില്‍ ‍1,054 ദശലക്ഷത്തിലെത്തിയിരിക്കുന്നതെന്നും ഇത് കഴിഞ്ഞവര്‍ഷത്തെ അപോക്ഷിച്ച് 8.3 ശതമാനം വര്‍ധനയാണ് ഈ വര്‍ഷം ഉണ്ടായതെന്നുംഅദ്ദേഹം പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.