Friday, January 21, 2011

ത്തറില്‍ അതിശൈത്യത്തിനു സാധ്യത


ദോഹ : രണ്ടു ദിവസം മുന്‍‌പ് പെയ്ത മഴക്ക് ശേഷം വീണ്ടും ഇന്ന് വീണ്ടും മഴതുടങ്ങി.ഇന്ന്‌ പുലര്‍ച്ച മുതല്‍ മഴ ചാറിയും കനത്തും പെയുന്നകാഴ്ച്ചയാണ്‌ കാണുന്നത്.ഇങ്ങനെ മഴ ഇടവിട്ട് പെയ്യുന്ന മഴ വരുംദിവസങ്ങളിലുണ്ടാകാവുന്ന ശൈത്യത്തിന്റെ മുന്നോടിയായാണ്‌ വിലയിരുത്തപ്പെടുന്നത്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഇനിയും ചെറിയ തോതില്‍ മഴയുണ്ടാകുമെന്നും പറയുന്നു. സീസണില്‍ മഴ ഇടവിട്ട് പെയ്യുന്നതാണെന്നും അതിനാല്‍ ശൈത്യത്തിന് കാഠിന്യമേറുമെന്നും നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി.

അതിശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങള്‍ ജനങ്ങള്‍ കരുതിയിരിക്കണം. രാത്രികാലങ്ങളില്‍ ഇവ ധരിക്കാതെ പുറത്തുപോകുന്നത് അപകടകരമാണെന്നും മുന്നറിയിപ്പില്‍ പറയുന്നു. തണുപ്പിനൊപ്പം അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്നത്തെ അന്തരീക്ഷ താപനില 20 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ചിലയിടത്ത് ഇത് 16 ഡിഗ്രി സെല്‍ഷ്യസ് ഡിഗ്രിവരെ താഴ്ന്നു. ശൈത്യം മാര്‍ച്ച്മാസം വരെ നീണ്ടുനില്‍ക്കുമെന്നും മുന്നറിയിപ്പുണ്ട്.

1 comment:

Unknown said...

രണ്ടു ദിവസം മുന്‍‌പ് പെയ്ത മഴക്ക് ശേഷം വീണ്ടും ഇന്ന് വീണ്ടും മഴതുടങ്ങി.ഇന്ന്‌ പുലര്‍ച്ച മുതല്‍ മഴ ചാറിയും കനത്തും പെയുന്നകാഴ്ച്ചയാണ്‌ കാണുന്നത്.ഇങ്ങനെ മഴ ഇടവിട്ട് പെയ്യുന്ന മഴ വരുംദിവസങ്ങളിലുണ്ടാകാവുന്ന ശൈത്യത്തിന്റെ മുന്നോടിയായാണ്‌ വിലയിരുത്തപ്പെടുന്നത്.