Monday, December 23, 2013

ജസീറയ്ക്ക് ഖത്തറില്‍ നിന്നും ധനസഹായം

ദോഹ : ദില്ലിയില്‍ കരിമണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന കണ്ണൂര്‍ പുതിയങ്ങാടി സ്വദേശിനി ജസീറക്ക് ഖത്തറില്‍ നിന്നും ധനസഹായം.

ജസീറയുടെ കുട്ടികളുടെ പഠനത്തിനായി ഒരു ലക്ഷം രൂപ നല്‍കുമെന്ന് അറബ് സംഗീത ലോകത്തെ മലയാളി യുവ ഗായകന്‍ നാദിര്‍ അബ്ദുസലാം അറിയിച്ചു.

ജസീറയുടെ സമരം തുടരുന്നതിനാല്‍ കുട്ടികളുടെ പഠനം വഴിമുട്ടിയെന്ന വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഖത്തറില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നാദിര്‍ വിദ്യാഭ്യാസ സഹായം നല്‍കുന്നത്.

ലോക പ്രശസ്ത ഗായകന്‍ സമി യൂസുഫിന്റെ റെക്കോര്‍ഡിംഗ് കമ്പനിയുമായി കരാര്‍ ഒപ്പിട്ട നാദിര്‍ കോഴിക്കോട് കുറ്റിയാടി സ്വദേശിയാണ്.

1 comment:

Muhammed sageer Pandarathil said...

ദില്ലിയില്‍ കരിമണല്‍ മാഫിയക്കെതിരെ സമരം ചെയ്യുന്ന കണ്ണൂര്‍ പുതിയങ്ങാടി സ്വദേശിനി ജസീറക്ക് ഖത്തറില്‍ നിന്നും ധനസഹായം.