Wednesday, April 30, 2014

ഖത്തര്‍ ഹമദ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളം തുറന്നു.

ദോഹ: ഖത്തറിന്റെ ഏറ്റവും വലിയ സ്വപ്നമായുരുന്ന ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു.

പ്രത്യേഗിച്ച് ഒരു ഉത്ഘാടന ആഘോഷങ്ങളൊന്നും ഇല്ലാതെയായിരുന്നു ഇന്ന് രാവിലെ 11 മണിക്കാണ്‌ ആദ്യവിമാനം പറന്നുയര്‍ന്നത്. നേരത്തെ 12.12.12 തിയതിയില്‍ ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അവസാന നിമിഷം ഈ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

പഴയ വിമാനത്താവളത്തില്‍ നാല് കിലോമീറ്റര്‍ മാറിയാണ് മിഡില്‍ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ എയര്‍ ഹബായ വിമാനത്താവളം സ്ഥിതിചെയ്യുന്നത്. റാസ് അബൂ അബൂദ് സ്ട്രീറ്റിലൂടെയാണ് പുതിയ വിമാനത്താവളത്തിലേക്കുള്ള വഴി.

രണ്ട് വിമാനത്താവളങ്ങള്‍ക്കുമിടയിലായി സൗജന്യ ഷട്ടില്‍ സര്‍വീസ് ഉണ്ടാവുമെന്ന ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മൂവസലാത്തിന്‍െറ ബസ്സുകളും കര്‍വ ടാക്സികളും വിമാനത്താവളത്തില്‍ ലഭ്യമായിരിക്കും.

എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, ബിമാന്‍ ബംഗ്ളാദേശ് എയര്‍ലൈന്‍സ്, ഫൈ്ള ദുബൈ, ഇറാന്‍ എയര്‍, നേപ്പാള്‍ എയര്‍ലൈന്‍സ്, പാകിസ്താന്‍ ഇന്‍റര്‍നാഷണല്‍ എയര്‍ലൈന്‍സ്, പെഗാസസ് എയര്‍ലൈന്‍സ്, സിറിയന്‍ എയര്‍, യമനിയ എയര്‍ എന്നീ വിമാനങ്ങളാണ് നാളെ മുതല്‍ പുതിയ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തുക.

മെയ് 27 മുതല്‍ എയര്‍പോര്‍ട്ട് പൂര്‍ണ്ണ യോഗ്യമാവുകയുള്ളൂ. അന്നു മുതല്‍ മുഴുവന്‍ വിമാനങ്ങളും പുതിയ ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഓപറേറ്റ് ചെയ്യുമെന്ന് സിവില്‍ ഏവിയേഷന്‍ മേധാവി പറഞ്ഞു. എന്നാല്‍ ഉദ്ഘാടനം അന്ന് നടക്കുമോയെന്ന് വ്യക്തമല്ല.

2015ല്‍ മൂന്നാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ കൂടുതല്‍ വര്‍ധിക്കും. എയര്‍പോര്‍ട്ടിനാവശ്യമായ 60 ശതമാനം ഭൂമിയും അറേബ്യന്‍ ഗള്‍ഫ് കടല്‍ നികത്തിയാണ് കണ്ടത്തെിയത്. 29 സ്ക്വയര്‍ കിലോമീറ്ററിലാണ് എയര്‍പോര്‍ട്ടും എയര്‍പോര്‍ട് സിറ്റിയും ഉള്‍കൊള്ളുന്നത്.

ഏകദേശം 16 ബില്യന്‍ യു.എസ് ഡോളറാണ് നിര്‍മാണ പ്രവൃത്തിക്കള്‍ക്കായി ചെലവഴിച്ചത്. അത്യാധുനിക ഉപകരണങ്ങടക്കം ലോകനിലവാരത്തിലുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

200 ഓളം പ്രാദേശിക, ദേശീയ, അന്തര്‍ ദേശീയ കരാറുകാര്‍, 1000ത്തോളം ആര്‍കിടെക്റ്റുകള്‍, ഡിസൈനേഴ്സ്, എന്‍ജീനിയര്‍ കണ്‍സള്‍ട്ടന്‍റ്, പ്രോജക്ട് മാനേജര്‍ എന്നിവരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായാണ്‌ ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ യാത്രക്ക് സജമാക്കിയത്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഖത്തറിന്റെ ഏറ്റവും വലിയ സ്വപ്നമായുരുന്ന ഹമദ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ യാത്രക്കാര്‍ക്കായി തുറന്നു കൊടുത്തു.